ലേണേഴ്സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡിൽ കാണുമ്പോൾ

Share News

ഒരിക്കൽ നാമും ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസിന് ഉടമയായിരുന്നു….

ലേണേഴ്സ് ചിഹ്നമായ L സ്റ്റിക്കറുള്ള ഒരു വാഹനം റോഡിൽ കാണുമ്പോൾ

അപ്രതീക്ഷിതമായി റോഡ് നിയമങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ചലനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, ആ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തേക്കാം എന്ന് കരുതിക്കൊണ്ട്,

മറ്റുള്ളവർക്ക് ബുദ്ധിമുട്ട് തോന്നിക്കുന്ന കുറഞ്ഞ വേഗതയിൽ ആയിരിക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കാതെ, ഇൻഡിക്കേറ്ററും സിഗ്നലും കാണിക്കാൻ ചിലപ്പോൾ മറന്നുപോയേക്കാം എന്ന് മുൻകൂട്ടി കണ്ടു കൊണ്ട് ,

നമ്മളാണ് കരുതൽ പാലിക്കേണ്ടത് ….

അവരിൽ നിന്നും അകലം പാലിച്ചും, ഹോൺ മുഴക്കി അവരെ പരിഭ്രാന്തരാക്കാതെയും കളിയാക്കലുകളും ആക്രോശങ്ങളും ഒഴിവാക്കിക്കൊണ്ടും അനുതാപത്തോടെ അവരെക്കൂടി ഉൾക്കൊണ്ടുകൊണ്ടും നമുക്കും മഹത്തായ മാതൃകകൾ സൃഷ്ടിക്കാം ....

*കാരണം നാമും ഒരിക്കൽ അവരായിരുന്നു* .

Share News