Same-sex marriage: Pro-Life Apostolate of Syro-Malabar Church welcomes Supreme Court verdict

Share News

THE HINDU BUREAU-KOCHI The verdict that upholds family values practiced by different religions in India will help ensure the sanctity of marriage and the safety and security of children, says the executive secretary of the apostolate

The Pro-Life Apostolate of Syro-Malabar Church has welcomed the Supreme Court verdict on October 17 which refused to grant constitutional validity to same-sex marriages in the country.

The verdict that upheld family values practiced by different religions in India would help ensure the sanctity of marriage and also the safety and security of children. Each child has the birthright to care and protection given by its parents. There can be no justification to denying that right to children whom same-sex parents are likely to adopt, said Sabu Jose, executive secretary of the apostolate.

The demand for same-sex marriage is from a minority of people and is against the general interest of the public. It is laudable that the Supreme Court took note of the Centre’s stand on the issue, especially since family stability held the key to any nation’s progress. It cannot be sacrificed by giving undue emphasis to ‘individual rights’. The Supreme Court order will go a long way in upholding the dignity of human life, he added.

https://www.thehindu.com/news/national/kerala/same-sex-marriage-pro-life-apostolate-of-syro-malabar-church-welcomes-supreme-court-verdict/article67430063.ece

സ്വവർഗ സഹവാസത്തിനു വിവാഹപദവി അനുവദിക്കാത്ത വിധിയെ സ്വാഗതം ചെയ്യുന്നു: പ്രോലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: രാജ്യത്ത് ഒരേ ലിംഗത്തിൽപെട്ടവർ ഒരുമിച്ച് താമസിക്കുന്നത് നിലവിലുള്ള വിവാഹനിയമത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന സുപ്രിംകോടതി വിധിയെ പ്രോലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. കുടുംബ ജീവിതത്തിൻറെയും ഭാവിതലമുറയുടെ പ്രതീക്ഷയായ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് സുപ്രിംകോടതിയുടെ വിധി. വളരെകുറച്ചുപേരുടെ സ്വകാര്യതാത്പര്യങ്ങൾ രാജ്യത്തിൻെറ പൊതുവായ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുവാൻ അനുവദിക്കാത്ത വിധിയാണിത്. സുപ്രിംകോടതിയുടെ വിധി ഭാരതത്തിൻെറ ഉന്നതമായ കുടുംബസംവിധാന മുല്യങ്ങൾ സംരക്ഷിക്കുന്നതാണ്. ഭാരതത്തിന്റെ പൊതുവായതും, വിവിധ മത വിഭാഗങ്ങളുടെ കുടുംബജീവിതസങ്കല്പങ്ങൾക്കും പാരമ്പര്യത്തിനും എതിരാണെന്നും, അതിനാൽ വിവാഹത്തിന് നിയമാനുമതി നൽക്കരുതെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ നിലപാട് വിധിക്കു അനുകൂലമായ സാഹചര്യം സൃഷ്ട്ടിച്ചുവെന്നും സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ്‌ എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ കെട്ടുറപ്പും നിലനിൽപ്പും രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്‌. സ്ത്രീയും പുരുഷനുമായുള്ള ബന്ധമാണ് വിവാഹത്തിൻെറ നിർവചനത്തിൽ വരേണ്ടത്. ദമ്പതികളുടെ സ്നേഹത്തിന്റെ ഭാഗമായുള്ള ലൈംഗീക ബന്ധത്തിൽ നിന്നും ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണവും മാതാപിതാക്കൾ ഏറ്റെടുക്കുന്നു. കുഞ്ഞുങ്ങളെ ഏതവസ്ഥയിലും സന്തോഷത്തോടെ സ്വീകരിച്ച് സുരക്ഷിതമായി വളർത്തുവാൻ അവർ തയ്യാറാക്കുന്നു. മാതാപിതാക്കളുടെ സ്നേഹവും ഉത്തമ സംരക്ഷണവും ഓരോ കുഞ്ഞിൻെറയും ജന്മാവകാശമാണ്. അത് നിഷേധിക്കുന്നത് ഉചിതമല്ല.

ഒത്തുവാസം നടത്തുന്ന ഒരേലിംഗത്തിൽപെട്ടവർ അവരുടെ കൂട്ടായ്മയെ വിവാഹപരിധിയിൽ ഉൾപ്പെടുത്തുവൻ ശ്രമിക്കുന്നതും, അവർക്ക് താല്പര്യം ഇല്ലാത്തതും, മാതാപിതാക്കളുടെ സംരക്ഷണം അർഹിക്കുന്ന വിധത്തിൽ സ്നേഹ സംരക്ഷണം നൽകുവാൻ അവർക്ക് കഴിയാത്ത സാഹചര്യമുള്ളപ്പോഴും കുട്ടികളെ ദത്തെടുക്കുവാൻ ശ്രമിക്കുന്നതും ഉചിതമോയെന്ന് വിലയിരുത്തണം. വ്യക്തികളുടെ സ്വാതന്ത്ര്യം സമൂഹത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വിഘാതമാകുവാൻ അനുവദിക്കരുത്. മനുഷ്യ ജീവന്റെ മഹത്വവും കുടുംബങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് സുപ്രിംകോടതിവിധിയെന്നും സാബു ജോസ് പറഞ്ഞു.

Share News