ഫായിസിനു മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: മലപ്പുറം കീഴ്ശേരിയിലെ നാലാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തിന് ഒന്നടങ്കം മാതൃകയാവുന്ന വാക്കുകളും പ്രവര്‍ത്തികളുമാണ് ഫായിസിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ പ്രശ്‌നങ്ങള്‍ക്ക് നടുവിലും തളരാതെ മുന്നോട്ടുപോവാന്‍ ഇന്ധനമായി മാറേണ്ടത് ശുഭാപ്തി വിശ്വാസമാണ്. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഘട്ടത്തില്‍ നാം പരസ്പരം പ്രചോദിപ്പിക്കേണ്ടതുണ്ട്. ആ ഉത്തരവാദിത്തം കുഞ്ഞുങ്ങളും ഏറ്റെടുത്തത് കാണുമ്ബോള്‍ സന്തോഷം തോന്നുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്റെ തന്നെ മുദ്രാവാക്യമായി മാറി. […]
Read More