ഞാൻ ഇസ്രയേലിന്റെയോ പലസ്തീനിന്റെയോ പക്ഷത്തല്ല. മനുഷ്യന്റെ പക്ഷത്താണ്.

Share News

മനുഷ്യനെ ക്രൂരമായി കൊന്നൊടുക്കുന്ന തീവ്രവാദ പ്രവർത്തനം ആര് ചെയ്താലും അതിനു ന്യായീകരണമില്ല. മതത്തിന്റെ പേരിൽ ആയാലും രാജ്യത്തിൻറെ പേരിൽ ആയാലും തീവ്രവാദത്തെ മറ്റൊരു ഓമനപ്പേരിട്ട് വിളിക്കാൻ കഴിയില്ല. “അവരുടെ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നു” ആര് പറഞ്ഞാലും പറയുന്നവനെ സൂക്ഷിക്കണം. അവർ യാതൊരു മൂല്യങ്ങളും ഇല്ലാത്ത രാഷ്ട്രീയക്കാരോ ദൈവം വെറുക്കുന്ന മതനേതാക്കന്മാരോ ഇവരുടെ താളത്തിനൊത്തു ചുവടു വയ്ക്കുന്ന മാധ്യമങ്ങളോ ആകാം. രക്തച്ചൊരിച്ചിലിലൂടെ അധിനിവേശം നടത്തുന്നതിനെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മതത്തിന്റെ പേരിൽ തീവ്രവാദപ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും […]

Share News
Read More

തൊപ്പിയും ആരാധകരും കുറച്ചു കുറ്റവാളികളും.|ആരാധകരെ ഓർത്തു ഭയവും ആകുലതയുമുണ്ട്.

Share News

തൊപ്പി എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീലം വിളമ്പി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഒരു ചെറുപ്പക്കാരനെ തൊപ്പി വച്ച കുറെ പോലീസുകാർ അതിസാഹസികമായി അറസ്റ് ചെയ്തു കൂട്ടിലാക്കിയ വാർത്ത ശ്രദ്ധേയമായി. വായ് തുറന്നാൽ അശ്ലീലം മാത്രം പറയുന്ന ഈ ചെറുപ്പക്കാരനെ കാണാൻ കേരളത്തിലെ ലക്ഷക്കണക്കിന് യുവജനങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്നു എന്ന വാർത്തയാണ് ഇവിടെ പ്രധാനപ്പെട്ടത്. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രമിച്ചാൽ ഇത്രയും യുവജനങ്ങളെ ഒന്നിച്ചു കൂട്ടാൻ കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ആകാൻ എന്തുകൊണ്ടും യോഗ്യനാണ് തൊപ്പി; […]

Share News
Read More

വടിയെടുത്തു നിയന്ത്രിക്കേണ്ട മലയാള മാധ്യമലോകം

Share News

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി കേരളത്തിലെ മുഖ്യധാരാ – ഓൺലൈൻ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. മുമ്പ് പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തിൽ പലരുടെയും ജീവൻ നഷ്ടപെട്ടതുപോലെ ഇന്ന് ചാനലുകൾ റേറ്റിംഗ് കൂട്ടാൻ നടത്തുന്ന മത്സരയോട്ടത്തിൽ അരഞ്ഞു അമരുന്ന ജീവിതങ്ങൾ അനേകം. ഒരു വാർത്ത സത്യസന്ധമായി അവതരിപ്പിക്കുന്ന ഒരു വാർത്താ ചാനൽ പോലും ഇന്ന് കേരളത്തിൽ ഇല്ലാതെയായി. എല്ലാ വാർത്താ ചാനലുകളും അവരവരുടെ അജണ്ടകൾ നടപ്പിലാക്കാനും പണം കൊടുക്കുന്ന മേലാളൻമ്മാരെ തൃപ്തിപ്പെടുത്താനും ഏതറ്റം വരെയും തരംതാഴാൻ മടിയില്ലാത്ത […]

Share News
Read More

ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ?

Share News

ഇടവക വികാരിയച്ചന് ഭക്ഷണം നൽകുന്ന ജോലി കന്യാസ്ത്രി മഠത്തിന്റെ ആണോ? ഫാ .ജോർജ് പനംതോട്ടം സി എം ഐ ഈ ചോദ്യം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് എത്തിയപ്പോൾ സന്തോഷം തോന്നി. ചിന്തിക്കേണ്ട കാലം ആയി!! ഇതിൽ വൈദീകൻ ( ഇടവക വൈദീകൻ അല്ല) ആയ എനിക്ക് ഒരു അഭിപ്രായം ഉണ്ട്. നമ്മുടെ ഇടവക പള്ളികളിൽ അച്ചന് നല്ല അടുക്കളയും ഭക്ഷണം പാകം ചെയ്യാൻ അടുക്കളക്കാരനും ഓരോ ഇടവക തന്നെ ക്രമീകരിക്കണം. ഒരു അച്ചന് വേണ്ട അടിസ്ഥാന […]

Share News
Read More