കേരളാ ലോ അക്കാദമി ഡയറക്ടർ ഡോ. എൻ നാരായണൻ നായരുടെ നിര്യാണത്തോടെ കേരളത്തിൻ്റെ നിയമവിദ്യാഭ്യാസ മേഖലയിലെ ഒരു അതിയായകനാണ് വിടപറയുന്നത്.
കേരളാ ലോ അക്കാദമിയെ ഇന്ത്യയിലെ പ്രമുഖ നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റിയതിനു പിന്നിൽ ഡോ. നാരായണൻ നായരുടെ ദീർഘ വീക്ഷണവും, ഉൾക്കാഴ്ചയുമാണുണ്ടായിരുന്നത്. ലോകസമാധാന പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് എന്ന നിലയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളീയ സമൂഹത്തെ സ്വാധീനിച്ച വലിയ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത് കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.
Read More