സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചകളിലും അവധി.

Share News

തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന്‌ മുതല്‍ ശനിയാഴ്ചകളില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി. നിലവിൽ ബാങ്കുകൾക്ക് രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധിയ്ക്ക് പുറമെയാണ്.ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ കൂടി അവധി പ്രഖ്യാപിച്ചത് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും. സാമൂഹിക അകലം അടക്കമുള്ള മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജർമാർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു

Share News
Read More

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ട് നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്.

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 1: രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ഒരു നിര്‍ദ്ദേശം. പ്രതിപക്ഷം നേരത്തെ തന്നെ ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്.  സര്‍ക്കാര്‍ അത് ചെവിക്കൊള്ളാതിരുന്നതാണ് സംസ്ഥാനം ഇപ്പോള്‍ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലെത്താനുള്ള കാരണങ്ങളിലൊന്ന്. സംശയമുള്ള മേഖലകളിലെല്ലാം വ്യാപകമായി ടെസ്റ്റ് നടത്തിയാലേ രേഗികളെ […]

Share News
Read More

അതിനാൽ മുഖ്യമന്ത്രിയോടായി ഇവിടത്തെ ജനങളുടെ ആരോഗ്യത്തെ കരുതി അപേക്ഷിക്കുന്നു. .

Share News

ഈ കോവിഡ് കാലത്ത് കേരളത്തിലെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൂടി നടപ്പാക്കുന്ന കാര്യക്ഷമമായ പ്രവർത്തികൾ ലോകമെങ്ങും പ്രശംസിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ നാളെ ചരിത്രത്തിൽ ഈ പ്രശംസയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടാവും എന്ന കാര്യത്തിൽ ചെറിയ സംശയം ഉണ്ട്. ഇത്രയൊക്കെ നന്നായി, പ്രവർത്തിച്ചിട്ടും നമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചരിത്രത്തിൽ ലഭിക്കുന്നത് തികച്ചും സഹതാപമർഹിക്കുന്ന ഒരു സ്ഥാനമാണെങ്കിൽ അത് ഒഴിവാക്കാനുള്ള നടപടികൾ ഇപ്പോൾത്തന്നെ ചെയ്യേണ്ടിയിരിക്കുന്നു. അതെന്തുകൊണ്ട് എങ്ങിനെ എന്നത് അൽപം വിശദീകരിക്കപ്പടേണ്ടതുണ്ട്. കോവിഡിനെ എതിരിടാനിവിടെ സർക്കാർ നടപ്പാക്കുന്നത് WHO യുടെ മാർഗനിർദേശങളാണ്. യൂറോപ്യൻമാരുടെ […]

Share News
Read More

ദൈവ തിരുമുൻപിൽ നമ്മുക്ക് ഒരു പ്രതിജ്ഞയെടുക്കാം ഒരിയ്ക്കലും പാപം വഴി ദൈവത്തെ ഉപേക്ഷിക്കുകയില്ല എന്ന്. കാരണം പാപം കോളറയേക്കാൾ അപകടകരമാണ്.”

Share News

ഫാ ബിനു സ്കറിയ എസ് ഡി ബി ഡോൺ ബോസ്കോയും മഹാമാരിയും ലോകം മുഴുവനും കോവിഡ് 19 ന്റെ ഭീതിയിൽ നിന്നും ഇനിയും കരകയറിയിട്ടില്ല. വാക്സിനും മരുന്നും കൊറോണ വൈറസിൽ നിന്നും പൂർണ്ണ വിമുക്തിയും നേടാൻ നമ്മുക്ക് ഇനിയും ബഹുദൂരം പോകുവാനുണ്ട്. ഈ അവസരത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉണ്ടായ ഒരു മഹാമാരിയും വിശുദ്ധ ഡോൺബോസ്കോയുടെ പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ് . 1854 ൽ ആണ് ഒരു കോളറ മഹാമാരി ഇറ്റലിയെ പിടിച്ചുകുലുക്കിയത്. ഈ രോഗം ബാധിച്ചവരിൽ […]

Share News
Read More

സർക്കാർ മേഖലയിലുള്ള ഡോക്ടറന്മാരുടെ സംഘടന ഡോക്‌ടേഴ്‌സ് ദിനത്തിൽ ആവശ്യത്തിന് വിശ്രമം അപേക്ഷിച്ചു സഹന ദിനം ആചരിക്കുകയാണ് .

Share News

കോവിഡ് പ്രവർത്തനത്തിൽ അമിത ഭാരം പേറി തളർച്ചയുടെ നോവുകൾ ഏറ്റു വാങ്ങുന്ന സർക്കാർ മേഖലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കുമായി സമർപ്പിക്കേണ്ടതാണ് ഈ ഡോക്‌ടേഴ്‌സ് ദിനം . ഏതാണ്ട് ഒന്നേ മുക്കാൽ ലക്ഷത്തിൽ കൂടുതൽ പേരാണ് സമൂഹത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് .അവരെ ശ്രദ്ധിക്കുകയും രോഗമുള്ളവരുടെ സമ്പർക്ക വഴികൾ തേടുകയും ചെയ്യുന്ന കമ്മ്യൂണിറ്റി ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ ഭാരം മറക്കരുത് . നഴ്സുമാരും ഡോക്ടറന്മാരും മറ്റു അനുബന്ധ പ്രവർത്തക്കാരുമൊക്കെ വല്ലാത്ത സമ്മർദ്ദത്തിലാണെന്നാണ് മനസ്സിലാക്കുന്നത് .സർക്കാർ മേഖലയിലുള്ള ഡോക്ടറന്മാരുടെ സംഘടന ഡോക്‌ടേഴ്‌സ് […]

Share News
Read More

കാഴ്ചയില്ലായ്മ തടസ്സമായില്ല; ലാപ്ടോപ്പിൽ എസ്എസ്എൽസി എഴുതി; ഹാറൂണിന് എല്ലാ വിഷയത്തിനും എ പ്ലസ്

Share News

മലപ്പുറം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് പ്രത്യേകം പരാമർശിച്ച പേരാണ് ഹാറൂൺ കരീം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് ഹാറൂൺ ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നത്. ഇങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയാണ് ഹാറൂൺ. മറ്റൊരു പ്രത്യേകത ലാപ്ടോപ്പിലാണ് ഹാറൂൺ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് തന്നെ ഹാറൂണിന്റെ വിജയത്തിന് തിളക്കമേറുകയാണ്.  മലപ്പുറം ജില്ലയിലെ മങ്കട ​ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ഹാറൂൺ. മേലാറ്റൂർ സ്വദേശികളായ […]

Share News
Read More

റേഷന്‍കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Share News

പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം: 1. നിലവില്‍ ലഭ്യമാകുന്ന പുതിയ റേഷന്‍ കാര്‍ഡിലുള്ള പേരുകള്‍ കുറയ്ക്കാനും കൂട്ടിചേര്‍ക്കാനും തെറ്റു തിരുത്താനുമുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയകേന്ദ്രം മുഖാന്തരമോ, സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ മാത്രം സ്വീകരിക്കും. സേവനങ്ങള്‍ക്കായി അപേക്ഷകളില്‍ ഉള്‍ക്കൊള്ളിച്ച അനുബന്ധ രേഖകളുടെ പകര്‍പ്പ് നേരിട്ട് ഓഫീസില്‍ നല്‍കേണ്ടതില്ല. ലഭിച്ച അപേക്ഷകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ ഫോണ്‍ മുഖേന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബന്ധപ്പെട്ടവരെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടും. 2. പൊതുവിഭാഗം കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകള്‍ ഫ്രണ്ട് ഓഫീസിലെ ഡ്രോപ് ബോക്സില്‍ നിക്ഷേപിക്കണം. 3. കണ്ടെയിന്‍മെന്റ് സോണുകളും ഹോട്ട് സ്‌പോട്ടുകളും നിലനില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന താലൂക്കുകളിലെ അപേക്ഷകള്‍ (നിലവില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തവരുടെ അപേക്ഷകള്‍) അടിയന്തര […]

Share News
Read More

എസ്. എസ്.എൽ. സി പരീക്ഷ ഫലം ഇന്ന്

Share News

തിരുവനന്തപുരം:2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. www.prd.kerala.gov.in,result.kerala.gov.in,examresults.kerala.gov.in,http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in,http://results.kerala.nic.in, www.sietkerala.gov.inഎന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും. ഇതിനുപുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ സഫലം […]

Share News
Read More

കേരളത്തിലെ ഒരു ബസ്സ്‌യാത്ര… കൊറോണ വൈറസ് വ്യാപനം തടയാൻ

Share News

കേരളത്തിലെ ഒരു ബസ്സ്‌യാത്ര. ..കൊറോണ വൈറസ് വ്യാപനം തടയാൻ 1. സർക്കാർ നടത്തുന്ന കഠിന പ്രയത്നം 2. ഡോക്ടർമാർ രാപ്പകലില്ലാതെ നടത്തുന്ന ബോധവൽക്കരണം 3. ആരോഗ്യ പ്രവർത്തകരുടെ രക്തം വിയർപ്പാക്കിയുള്ള അധ്വാനം 4.പോലീസിന്റെ രാപ്പകൽ വിശ്രമം ഇല്ലാതെയുള്ള കോവിഡിനെ പിടിച്ചു കെട്ടാനുള്ള പരിശ്രമംഇതെല്ലാം മറികടന്നുംകൊറോണ വൈറസ് പടരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്.

Share News
Read More