എംബി രാജേഷ് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തൃത്താലയില്‍നിന്നുള്ള സിപിഎം അംഗം എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. രാജേഷിന് 96ഉം പ്രതിപക്ഷ സ്ഥാനാര്‍ഥിയായ പിസി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. നിയമസഭയുടെ ഇരുപത്തിമൂന്നാമത്തെ സ്പീക്കറാണ് എംബി രാജേഷ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. 136 അംഗങ്ങളാണ് വോട്ട് ചെയ്തത്. എല്‍ഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫ് വോട്ടുകള്‍ യുഡിഎഫിനും കിട്ടി. ഒറ്റവോട്ട് പോലും അസാധുവായില്ല. കന്നിയങ്കത്തില്‍ നിയമസഭയിലെത്തി സ്പീക്കറാകുന്ന ആദ്യആളാണ് എംബി രാജേഷ്. അറിവും അനുഭവം സമന്വയിച്ച സവിശേഷ […]
Read More