എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

Share News

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും എം.ശിവശങ്കറിനെ ഐഎഎസിനെ മാറ്റി. പകരം മിര്‍ മുഹമ്മദ് ഐഎസിന് ആണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍, ഐ ടി സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരും. ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്തവൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ എം ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും

Share News
Read More

..പ്രിയപ്പെട്ട വർമാജി നിങ്ങൾക്കു പ്രായം 84 അല്ല, അതിന്റെ പാതിയുടെ പാതിയാണ്.

Share News

ഗോൾ പോസ്റ്റിൽ ഒറ്റയ്ക്കു നിൽക്കുന്ന ഗോളിയുടെ ഏകാന്തതയല്ല ആദ്യ ഓവറിലെ ആദ്യ പന്തു കാത്തു നിൽക്കുന്ന ബാറ്റ്സ്മാന്റേത്. കണ്ണിനു പിൻതുടരാനാകാത്ത ഒരു അതിയശ വേഗത്തിൽ ഒരു പന്ത് അയാൾക്കു നേരേ ചീറിയടുത്തു വരുമെന്ന് ഉറപ്പുണ്ട്.സെക്കന്റുകളെ കീറി മുറിച്ച് അതിലേത് ഇഴകൊണ്ടാകും അയാൾ ആ പന്തിനെ നേരിടുക? ധീരവും ഉന്മാദം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പാണ് അത്. ശ്രീശങ്കരകോളജിന്റെ ഓപ്പണറെന്ന നിലയിൽ ആ ഉന്മാദത്തിലൂടെ എത്രയോ തവണ കടന്നു പോയിരിക്കുന്നു. കലാകൗമുദിയിൽ ‘ക്രിക്കറ്റ്’ ആരംഭിച്ച വർമാജി തന്റെ നോവലിന്റെ ആദ്യ […]

Share News
Read More

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം.

Share News

കോഴിമലയിലെ ഓർമ്മകൾ. കേട്ടപ്പോൾ കൗതുകം തോന്നിയതും എന്നാൽ കണ്ടറിഞ്ഞ യാഥാർഥ്യവും എന്നെ അതിശയിപ്പിച്ചു.ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്നും രാജഭരണം നിലനിൽക്കുന്ന കേരളത്തിലെ ഏക സ്ഥലം. ജേർണലിസം വിദ്യാർത്ഥിനിയായിരുന്ന കാലത്ത് പഠനത്തിന്റെ ഭാഗമായി ഞാനും സഹപാഠികളും അവിടേക്ക് ഒരു യാത്ര പോയി. എന്റെ ജില്ലയായ ഇടുക്കിയിലെ, കോവിൽ മല എന്നറിയപ്പെടുന്ന കോഴിമലയിലേക്കായിരുന്നു അത്. അവിടുത്തെ മന്നാൻ സമുദായത്തെയും അവരുടെ ജീവിതരീതികളെയും അടുത്തറിയുകയും അതിനെ പറ്റിയൊരു ഡോക്യുമെന്ററി നിർമിക്കുകയുമായിരുന്നു ഞങ്ങളുടെ യാത്രാ ലക്ഷ്യം. കോഴിമല വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയം കൂടിയായിരുന്നു […]

Share News
Read More

കൊല്ലം ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും അവയോടനുബന്ധിച്ചുള്ള ലേല ഹാളുകളും അടക്കുന്നതിനുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാന്റെ ഉത്തരവ്

Share News
Share News
Read More

ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കും.

Share News

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും […]

Share News
Read More

സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

Share News

സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് സ്വീകരിച്ചത്. കേരളത്തിൽ ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനമാണ്. കേരളത്തിൽ ജൂൺ 30 വരെയുണ്ടായ 4442 കേസുകളിൽ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തിൽ അറിയാൻ സാധിക്കാതിരുന്നത്. ഇതിൽ 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്തി. ബാക്കിയുള്ളവയും […]

Share News
Read More

കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍

Share News

മലപ്പുറം  ജില്ലയിലെ മൂന്നാമത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി കൊണ്ടോട്ടി ഹജ്ജ് ഹൗസ് ആരോഗ്യ വകുപ്പ് സജ്ജമാക്കി. മറ്റു രണ്ടു സെന്ററുകളെക്കാള്‍  മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് കൊണ്ടോട്ടി ഹജ്ജ് ഹൗസ്. 320 കിടക്കള്‍  രോഗികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ കോവിഡ് രോഗികളെ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍   ജില്ലാ ഭരണകൂടവും ജില്ലാ […]

Share News
Read More

മത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി

Share News

മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികളിലൂടെ കേരളത്തിന് ആവശ്യമായ  മുഴുവൻ  മത്സ്യവിത്തുകളും സംസ്ഥാനത്തിനുള്ളിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതിയിലൂടെ ധാരാളം തൊഴിൽസാധ്യത സൃഷ്ടിക്കപ്പെടുമെന്നും ഇത് പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ […]

Share News
Read More