‘സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നുവിടരുത്’: പ​രി​ഹ​സി​ച്ച് ബ​ൽ​റാം

Share News

കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച സ​ജി ചെ​റി​യാ​നെ തി​രി​കെ മ​ന്ത്രി​യാ​ക്കാ​ൻ ഡാ​മൊ​ന്നും തു​റ​ന്നു​വി​ട​രു​തെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. ബ​ൽ​റാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ബ​ന്ധു നി​യ​മ​നം കൈ​യോ​ടെ പി​ടി​കൂ​ടി​യ​പ്പോ​ൾ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ നി​ന്ന് നാ​ണം കെ​ട്ട് രാ​ജി വ​യ്ക്കേ​ണ്ടി​വ​ന്ന ജ​യ​രാ​ജ​ൻ പി​ന്നീ​ട് വീ​ണ്ടും മ​ന്ത്രി​യാ​യ​ത് നാ​ട് വ​ലി​യൊ​രു മ​നു​ഷ്യ നി​ർ​മ്മി​ത പ്ര​ള​യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ലാ​ണ്. ഇ​ന്ന് നാ​ണം കെ​ട്ട് […]

Share News
Read More

പാവപെട്ട ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിച്ചു സെഞ്ചുറി തികയ്ക്കാൻ വന്ന പിണറായി സർക്കാരിന് ഏറ്റ പ്രഹരമാണ് ഈ രാജി|ഉമ തോമസ് എം എൽ എ

Share News

മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി മാത്രമല്ല ഭരണഘടന നൽകുന്ന പ്രിവിലേജിൽ ഇപ്പോഴും തുടരുന്ന ചെങ്ങന്നൂർ എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയ്യാറാകണം.. പാവപെട്ട ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിച്ചു സെഞ്ചുറി തികയ്ക്കാൻ വന്ന പിണറായി സർക്കാരിന് ഏറ്റ പ്രഹരമാണ് ഈ രാജി.. ഉമ തോമസ് എം എൽ എ

Share News
Read More

ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ല: കെ സുധാകരന്‍

Share News

തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ഇന്ത്യാ രാജ്യത്തിന്റെ മൊത്തം അസ്തിത്വത്തെയാണ് ചോദ്യം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സ്വയം രാജിവെച്ച്‌ പോകുകയാണ് വേണ്ടത്. ഈ നാടിന്റെ യശസ്വിന് താല്‍പ്പര്യമുണ്ടെങ്കില്‍ സിപിഎം മന്ത്രിയെ പുറത്താക്കണം. മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്രനേതൃത്വം പ്രതികരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ നേതൃത്വത്തിന് മന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പുണ്ടോയെന്ന് അറിയണം. ദേശീയപതാകയെ അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. ഇത്രയേറെ കരുത്തുറ്റതും ലോകത്തിന് […]

Share News
Read More

ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

Share News

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2016ല്‍ രാജ്യം പത്മശ്രീ നല്‍കിയ ആദരിച്ചു. 1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ഗാന്ധിമാര്‍ഗ്ഗത്തിലേക്ക് ചെറുപ്പത്തില്‍തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെയ്തു. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്. ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 […]

Share News
Read More

പഞ്ചാബ് മോഡല്‍ പ്രസംഗത്തിനേക്കാള്‍ അപകടകരം: മന്ത്രിയുടേത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് കെ സുരേന്ദ്രന്‍

Share News

കോഴിക്കോട്: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരുനിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. പഞ്ചാബ് മോഡല്‍ പ്രസംഗത്തിനേക്കാള്‍ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗമെന്നും കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്‍. മുഖ്യമന്ത്രി ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. […]

Share News
Read More

വിവാദ പരാമർശം : സജി ചെറിയാൻ പറഞ്ഞത് മുഖ്യമന്ത്രി പരിശോധിക്കണം, ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍

Share News

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സജി ചെറിയാൻ പറഞ്ഞത് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ വിവാദ പ്രസംഗത്തില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നിലവില്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു. വിഷയം താന്‍ അറിഞ്ഞത് മണിക്കൂറുകള്‍ക്ക് […]

Share News
Read More

‘മന്ത്രിയുടെ പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല’: ന്യായീകരിച്ച് ഇ പി ജയരാജന്‍

Share News

കണ്ണൂര്‍: പത്തനംതിട്ട മല്ലപ്പള്ളിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്ക്ക് എതിരെ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല. സദുദ്ദേശപരമായിരുന്നു പ്രസംഗം. ഭരണഘടനയോടും ജനാധിപത്യമൂല്യങ്ങളോടും കൂറ് പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാന്‍ എന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. കോണ്‍ഗ്രസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് വിവാദമാക്കുന്നത്. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. ‘ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണം ഇടതുപക്ഷക്കാരില്‍ നിന്നല്ല. വലതുപക്ഷ […]

Share News
Read More

‘ബ്രിട്ടിഷുകാര്‍ പറഞ്ഞത് അതേപടി പകര്‍ത്തി; ചൂഷണത്തെ അംഗീകരിച്ചു’: ഭ​ര​ണ​ഘ​ട​ന​യെ അവഹേളിച്ച് മന്ത്രി

Share News

പത്തനംതിട്ട: ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമര്‍ശം. ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ […]

Share News
Read More

ഉയർന്ന ജീവിത വീക്ഷണവും മെച്ചപ്പെട്ട മാനസീക സുസ്ഥിതിയും കൈവരിക്കുവാൻ ബാലാമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ അങ്കമാലി കേന്ദ്രികൃതമായി സ്കൈചൈൽഡ് സംഘടന പ്രവർത്തനം ആരംഭിച്ചു.

Share News

ഉയർന്ന ജീവിത വീക്ഷണവും മെച്ചപ്പെട്ട മാനസീക സുസ്ഥിതിയും കൈവരിക്കുവാൻ ബാലാമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ അങ്കമാലി കേന്ദ്രികൃതമായി സ്കൈചൈൽഡ് സംഘടന പ്രവർത്തനം ആരംഭിച്ചു. മംഗലശേരി സെയിന്റ് സ്റ്റനിസ്ലാവൂസ് സ്കൂളിൽ വച്ച് ജൂലൈ 3 ന് 3മണിക്ക് ആനന്ദഭവൻ ബാലമന്ദിരത്തിലെ കുട്ടികളുടെ സാന്നിധ്യത്തിൽ ചാലക്കുടി MLA സനീഷ്‌കുമാർ ജോസഫ് ഈ സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു. ഓരോ വ്യക്തിയിലും ജന്മനാ വിതക്കപ്പെട്ടിട്ടുള്ള കഴിവുകൾ തക്കസമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ പോഷണം നൽകുന്ന ഈ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. […]

Share News
Read More

സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി

Share News

കൊച്ചി:കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ “നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക് ” എന്ന ക്യാമ്പയിന്റെ ഭാഗമായി പാലാരിവട്ടം സെന്റ് റാഫേൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. സ്കൂൾ ഹാള്ളിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ ജോർജ് നാനാട്ട് ഉൽഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ബിന്ദു എ എഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ അനീഷ അനിൽ,ടെൽമ ബാബു,അശ്വതി എ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ക്രിസ്റ്റീന ഫെനി യോഗത്തിൽ നന്ദി അർപ്പിച്ചു.

Share News
Read More