ഇന്ത്യക്കെതിരെ വീണ്ടും നേപ്പാള്‍; രാജ്യത്തെ കൊവിഡ് ബാധിതര്‍ ഇന്ത്യയില്‍ നിന്ന് വന്നവര്‍

Share News

കാഠ്‍മണ്ഡു: ഇന്ത്യക്കെതിരെ വിമര്‍ശനവുമായി വീണ്ടും നേപ്പാള്‍. രാജ്യത്തെ കൊവിഡ്-19 ബാധിതരില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നാണ് പുതിയ ആരോപണം. പുതുതായി 421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നേപ്പാളില്‍ രോഗബാധിതരുടെ എണ്ണം 10000-നടുത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് ആകെയുള്ള 77 ജില്ലകളില്‍ 75-ലും ഇപ്പോള്‍ കൊവിഡ് വ്യാപനമുണ്ടെന്ന് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‍ച മാത്രം 421 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 9026 ആയി. വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് […]

Share News
Read More

നിയന്ത്രണരേഖയില്‍ പാക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Share News

ന്യൂഡല്‍ഹി: ജമ്മു കശ്‍മീരില്‍ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാന്‍റെ ഷെല്ലാക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്‍മീരിലെ രജൗരിയില്‍ തിങ്കളാഴ്‍ച രാവിലെയാണ് ആക്രമണമുണ്ടായത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതായി ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. തിങ്കളാഴ്‍ച പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണമുണ്ടായത്

Share News
Read More

ലോകത്ത് ഒറ്റ ദിവസം രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ 90 ലക്ഷം കടന്നു

Share News

വാഷിങ്ടണ്‍: ലോകത്തെ പിടിച്ചുമുറുക്കി കൊവിഡ് മഹാമാരി. രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തുകയും കൊവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങുകയും ചെയ്‍തതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഓരോ ദിവസം റെക്കോര്‍ഡ് രോഗബാധയും മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും വേഗത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ലോകത്താകെ രോഗികളുടെ എണ്ണം 90 ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ നാല് ലക്ഷം കടന്നു.

Share News
Read More

ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; മന്ത്രി വിഎസ് സുനില്‍കുമാര്‍ ക്വാറന്‍റൈനില്‍

Share News

തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ കൊവിഡ്-19 സംശയിച്ച് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തിലേക്ക് പോയത്. എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിഎസ് സുനില്‍കുമാറും കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയും ജൂണ്‍ 15-ന് നടന്ന യോഗത്തില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. 15-ന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ നടന്ന യോഗത്തിലാണ് മന്ത്രിയും ആരോഗ്യപ്രവര്‍ത്തകയും പങ്കെടുത്തത്. മന്ത്രിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനെ ചെയ്യാനുള്ളതായിരുന്നു യോഗം. താന്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ക്വാറന്‍റൈനിലാണെന്നും തന്‍റെ […]

Share News
Read More

കേരളത്തിലെ ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം ഔപചാരികമായി തുറന്നുകൊടുത്തു

Share News

കേരളത്തിലെ ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം ഔപചാരികമായി തുറന്നുകൊടുത്തു . ദുരന്തനിവാരണ അതോറിറ്റി 12 കേന്ദ്രങ്ങൾ തീരദേശത്ത് സ്ഥാപിക്കുന്നതിന് ഓഖി കഴിഞ്ഞ് തീരുമാനമെടുത്തതാണ്. അതിൽ ആദ്യത്തേത് മാരാരിക്കുളത്താണ്. 5000 ചതുരശ്രയടി. ഇരുനിലകളിലുമായി സാമഗ്രികൾ വയ്ക്കാൻ അലമാരയടക്കമുള്ള രണ്ട് ഹാളുകൾ, ആവശ്യമായ ശുചിമുറികൾ, അടുക്കള, സ്റ്റോർ റൂം, ജനറേറ്റർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും.മാരാരിക്കുളത്തെ ആദ്യത്തെ നാഷണൽ സൈക്ലോൺ റിസ്ക് മെറ്റിഗേഷൻ ഷെൽട്ടർ അല്ലായെന്നും തന്റെ മണ്ഡലത്തിലേതാണ് ആദ്യത്തേതെന്നും പ്രസ്താവിച്ച് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ വിവാദമുണ്ടാക്കിയിരുന്നു. അദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ് എൻസിആർഎംപിയുടെ ഒന്നാംഘട്ടം […]

Share News
Read More

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അന്തരിച്ചു.

Share News

കണ്ണൂർ: ഐ.എൻ.ടി.യു.സി നേതാവും കെ.പി.സി.സി ജന.സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ (68) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മുൻ കണ്ണൂർ ഡി.സി.സി പ്രസിഡണ്ടായിരുന്നു. കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറിയും  കണ്ണൂര്‍ മുന്‍ ഡി […]

Share News
Read More

ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 93 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 1490 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1659 ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള […]

Share News
Read More

ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത പ്പോൾ .?

Share News

ആടിയാടി ഒടുവില്‍ പാല്‍പല്ല് പറിച്ചെടുത്ത വിശേഷമറിയിച്ചു മകന്‍ പൗലോ, അന്നു പപ്പയ്ക്കു സമ്മാനിച്ച ചിത്രമെഴുത്ത്. ( ഭാര്യ സൂക്ഷിച്ചുവച്ചത് ) Jeby Paul Journalist

Share News
Read More

തോട്ടങ്ങളില്‍ ഫലവൃക്ഷ കൃഷി അനുവദിക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

Share News

ഓൺലൈൻ വിപണനം പ്രയോജനപ്പെടുത്തും  പ്രാദേശികതല ലേബർ ബാങ്ക് ആലോചനയിൽ തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതൊരു നയപരമായ പ്രശ്നമാണ്. എല്‍.ഡി.എഫ് കൂടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. ഈ മാറ്റം വരുത്തിയാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടാകും. കാര്‍ഷികോല്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സുഭിക്ഷകേരളം’ പദ്ധതിയില്‍ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. […]

Share News
Read More

24 മണിക്കൂറിനിടെ രാജ്യത്ത് 15,000 ത്തിലധികം കൊവിഡ് ബാധ։ രാജ്യത്തെ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

Share News

ന്യൂഡല്‍ഹി։ രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വർദ്ധനവ്. 24 മണിക്കൂറിനിടെ 15,413 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവി‍ഡ്-19 പോസിറ്റീവായ രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 306 മരണമാണ് കൊവിഡ് രോഗബാധമൂലമുണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആശങ്കയും വര്‍ദ്ധിച്ച് വരികയാണ്. ​പകുതിയിലധികം രോഗമുക്തര്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും രോഗമുക്തരുടെ കണക്കുകള്‍ ആശ്വാസമുണ്ടാക്കുന്നതാണ്. […]

Share News
Read More