ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടുന്ന, ലോകത്തിലെ ഒരേയൊരു മാതൃകാ രാജ്യമാണ് നമ്മുടെ തിളങ്ങുന്ന ഇന്ത്യ,
ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടുന്ന, ലോകത്തിലെ ഒരേയൊരു മാതൃകാ രാജ്യമാണ് നമ്മുടെ തിളങ്ങുന്ന ഇന്ത്യ, പെട്രോൾ, ഡീസൽ വിലയിൽ ഇന്ത്യൻ ജനതയെ ഒന്നടങ്കം കൊള്ളയടിക്കുകയാണ്, എണ്ണകമ്പനികൾ മാത്രമല്ല എല്ലാ കമ്പനികളും, ഇന്ധന വില കൂടി എന്ന് കാരണം പറഞ്ഞ് ജനത്തെ കൊള്ളയടിക്കുന്നു, ഈ ദുരന്തകാലത്ത് പോലും ഇങ്ങനെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഇമ്മിണി ബല്യ ഒരു സല്യൂട്ട്.കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതം തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് […]
Read Moreപൂർത്തിയാകാത്ത ഈ പെയിന്റിങിന്, എത്ര വില വരും ??
വിജിലൻസിൽ നിന്നും വിട്ട ദിവസം വരച്ചുകൊണ്ടിരുന്ന, പൂർത്തിയാകാത്ത ഈ പെയിന്റിങിന്, എത്ര വില വരും ?? മാർച്ച് 10 ന് ഫേസ് ബുക്കിൽ നൽകിയത്
Read Moreഅദ്ധ്വാനിപ്പവരേ, ഭാരം വഹിച്ചിടുന്നവരെ, ഞാൻ വരുന്നു – നിങ്ങളുടെ ചാരത്തേക്ക് !
അദ്ധ്വാനിപ്പവരേ,ഭാരം വഹിച്ചിടുന്നവരെ,ഞാൻ വരുന്നു – നിങ്ങളുടെ ചാരത്തേക്ക് ! അടച്ചു പൂട്ടപ്പെട്ട ദൈവാലയങ്ങളിൽ നിന്നും ദിവ്യകാരുണ്യനാഥൻ തെരുവീഥിയിലൂടെ ജനഹൃദയങ്ങളിലേക്ക് ! കൊച്ചി രൂപത ഇടക്കൊച്ചി സെയിന്റ് ലോറൻസ് ഇടവകയിൽ നിന്നൊരു ദൃശ്യം. നിത്യസ്തുതിക്ക്യോഗ്യനായപരിശുദ്ധപരമദിവ്യകാരുണ്യത്തിന്എന്നേരവുംആരാധനയുംസ്തുതിയുംപുകഴ്ച്ചയുംഉണ്ടായിരിക്കട്ടെ ! (യേശു നാഥനെ ജന ഹൃദയങ്ങളിലേക്ക് നയിച്ച ബഹുമാനപ്പെട്ട വികാരി ആന്റണി കുഴിവേലിയച്ചന് നന്ദി ) അഡ്വ ജോസി സേവ്യർ തോപ്പുംപടി ,കൊച്ചി
Read Moreഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം.
വിദേശ രാജ്യങ്ങളിൽ തെരുവ് വീഥിയിലൂടെ നടക്കുന്ന നിരവധി ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾകണ്ടിട്ടുണ്ടാകും. ഇതാ കേരളത്തിൽ നടന്ന ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം. കൊച്ചി രൂപതയുടെ ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങൾ കാണാം. വാഹനം നിർത്തിയും വഴിയോരത്ത് മുട്ടുകുത്തിയുമാണ് വിശ്വാസികൾ ദിവ്യകാരുണ്യ നാഥനെ വണങ്ങിയത്. സോബിൻ സി ജെ
Read Moreകണ്ണനല്ലൂര്‍ മാര്‍ക്കറ്റ് കോംപ്ലക്സിന് ശിലാസ്ഥാപനം നിർവ്വഹിച്ചു….
കണ്ണനല്ലൂര്‍ മാര്‍ക്കറ്റ് കോംപ്ലക്സിന് ശിലാസ്ഥാപനം നിർവ്വഹിച്ചു.. ..കണ്ണനല്ലൂരില്‍ സ്ഥാപിക്കുന്ന ആധുനിക മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. വികസനത്തിനായി പൊളിച്ചു നീക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരമായി വിപണിവില നല്‍കും. 2322.75 ചതുരശ്രമീറ്റര്‍ വിസ്തീർണ്ണത്തിൽ നിര്‍മിക്കുന്ന മാര്‍ക്കറ്റ് കോംപ്ലക്സിന് അനുബന്ധമായി റോഡ് വികസനവും നടക്കും. എട്ടു മാസത്തിനുള്ളില്‍ കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയുള്ള 26 കോടി രൂപയുടെ കണ്ണനല്ലൂര്‍ ജങ്ഷന്‍ വികസനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ സഹായത്തോടെ അഞ്ച് കോടി രൂപയാണ് ഷോപ്പിങ് കോംപ്ലക്സിനായി ചെലവഴിക്കുന്നത്. […]
Read Moreസംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 23 പേര്‍ വിദേശ […]
Read Moreതാഴത്തേല്‍ ഫാം -സ്വന്തം കൃഷിയിടത്തില്‍ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം
താഴത്തേല്‍ ഫാം ഫ്രഷ്എന്‍െറ സ്വന്തം കൃഷിയിടത്തില്‍ ഞാന്‍ തന്നെ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം. ഒരു സാധനങ്ങളും ഉണ്ടാക്കി സ്റ്റോക്ക് ചെയുന്നില്ല. ആവശ്യം അനുസരിച്ച് ഉണ്ടാക്കി അന്നുതന്നെ അയച്ചുകോടുക്കുന്നു. ഒരു വിളകള്‍ക്കും കീടനാശിനി ഉപയോഗിക്കുന്നില്ല. ആവശ്യമായി വന്നാല്‍ കാന്താരിമുളകും ഗോമൂത്രവും ചേര്‍ത്ത മിശ്രിതം തയ്യാറാക്കി ഉപയോഗിക്കും. കളനാശിനി പോലും പുരയിടത്തില്‍ ഉപയോഗിക്കുന്നില്ല. ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് അപേക്ഷ കോടുത്തിട്ടുണ്ട്. അതിനുളള നടപടികള്‍ പുരോഗമിക്കുന്നു. മണത്തിന് […]
Read Moreഅറ്റോര്‍ണി ജനറലായി കെ.കെ വേണുഗോപാല്‍ തുടരും
ന്യൂഡല്‍ഹി:അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് കെകെ വേണുഗോപാല്‍ തുടരും. ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിയതിനെ തുടർന്നാണിത്. 89 കാരനായ അദ്ദേഹം അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് തീരുമാനം. 2017 ല്‍ ആണ് ഭരണഘടന വിദഗ്ദ്ധനായ കെ കെ വേണുഗോപാലിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ തീരുനമാനം വേണുഗോപാല്‍ അംഗീകരിച്ചു. ജൂണ്‍ 30 നാണ് അദ്ദേഹം മൂന്ന് വര്‍ഷം കാലാവധി പൂർത്തിയാക്കുക.
Read Moreസമ്പർക്കത്തിലൂടെ രോഗംബാധിച്ചത് പത്ത് പേർക്ക്:ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്ന് പത്തുപേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേരും തൃശൂര്‍ സ്വദേശികളാണ്. മലപ്പുറം ജില്ലയിലെ 3 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 78പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 14വീതം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 […]
Read More