പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. തുമ്മല വിക്രമാണ് ഉത്തര മേഖലാ ഐജി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി. എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല ലഭിച്ചു. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം. എംആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയാകും. യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി വീണ്ടും നിയമിച്ചു. ബെവ്കോ എംഡി ശ്യാം സുന്ദർ ഇനി ക്രൈം […]
Read Moreസോഷ്യൽ മീഡിയ ആസക്തിയുടെ ശാസ്ത്രം..|വളരെയധികം സോഷ്യൽ മീഡിയ പ്രവർത്തനം അക്കാദമിക് തലങ്ങളിലും , വ്യക്തി ബന്ധങ്ങളിലും, ഒരാളുടെ ജീവിതത്തിന്റെ മറ്റ് തലങ്ങളിലും പലരീതിയിൽ ബാധിക്കും.
സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനോ വീഡിയോകൾ കാണാനോ “വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ കാലങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവരിലും ഒരുപോലെ ഇതിന്ടെ ഉപയോഗം കാണപ്പെടുന്നു. സോഷ്യൽ മീഡിയ മസ്തിഷ്കത്തിൽ ചെലുത്തുന്ന സ്വാധീനം കാരണം അവയുടെ പ്രത്യാഘാതം ശാരീരികവും മാനസികവുമായ തലങ്ങളിൽ ആസക്തി ജനിപ്പിക്കുന്നു. അപ്പോൾ, തികച്ചും നിർദോഷകരമായി തോന്നുന്ന ഒരു ഹോബി എങ്ങനെയാണ് “ആസക്തി” ആയി മാറുന്നത്? ഹാർവാർഡ് […]
Read Moreഎത് മതവും ഉപഭോക്തൃ മതത്തിന്റെ മുമ്പിൽ തോറ്റു പോകും.
കൺസ്യൂമറിസമെന്ന മതത്തിന്റെ ആരാധനാലയങ്ങളാണ് ഷോപ്പിംഗ് മാളുകൾ. ഒരു പ്രമുഖ മാളിൽ പാതി വില വിൽപ്പനയുടെ പ്രഖ്യാപനം വന്നപ്പോൾ ഓടിക്കൂടിയ ജന സാഗരമാണ് ഈ ചിത്രത്തിൽ. എത് മതവും ഉപഭോക്തൃ മതത്തിന്റെ മുമ്പിൽ തോറ്റു പോകും. മതങ്ങൾ തന്നെ ഇപ്പോൾ ഉല്പന്നങ്ങളായി തരം താഴുന്ന കാലമാണിത്. ഇല്ലാത്ത കാശ് ഉണ്ടാക്കി ആവശ്യം ഇല്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടാനുള്ള ഉൾപ്രേരണകളെ ജ്വലിപ്പിക്കാനാണ് ഓഫറുകളും ഡിസ്‌കൗണ്ട് കച്ചവടങ്ങളും. ചുമ്മാ ഇങ്ങനെ വീണു കൊടുക്കാം.പത്ത് ഐറ്റം വാങ്ങാൻ ലിസ്റ്റുമായി പോകുന്നയാളുടെ മനസ്സ് ഇളക്കി […]
Read Moreസ്ഥാപനങ്ങളുടെയോ, സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികളുടെയോ അല്ല, അവിടങ്ങളിൽ സുരക്ഷിതമായി ജീവിക്കുന്ന കുറേയേറെപ്പേരുടെ ഭാവിയാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്.
ഗതിയില്ലാതെ അഗതിമന്ദിരങ്ങൾ കേരളത്തിൽ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കഴിയുന്ന ഒരുലക്ഷത്തോളം വരുന്ന അന്തേവാസികൾക്ക് റേഷൻ കൊടുക്കേണ്ടതില്ല എന്ന നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃ കാര്യാലയത്തിൽനിന്നും ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയിരിക്കുകയാണ്. അത്തരം മന്ദിരങ്ങളിൽ കഴിയുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിവന്നിരുന്നതും കഴിഞ്ഞവർഷം നിർത്തലാക്കിയിരുന്നു. അനാഥരും രോഗികളുമായ പതിനായിരക്കണക്കിന് പേർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകേണ്ടതില്ല എന്ന സർക്കാർ തീരുമാനം വിചിത്രമാണ്. അത് പൗരനീതിക്കും ഭരണഘടനയ്ക്കും വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. പൗരന്മാർക്ക് സുരക്ഷാ ഉറപ്പുവരുത്തേണ്ട സർക്കാർ! ഒരു സർക്കാരിന്റെ പ്രഥമ പരിഗണന പൗരന്മാരുടെ സുരക്ഷിതത്വം […]
Read Moreശനിയാഴ്ച നിങ്ങളും വരുമല്ലോ.|ജോസ് ടി. യും ലീനയും.
പ്രിയപ്പെട്ടവരേ, തിരുവനന്തപുരത്തെ കാക്കനാടൻ സാഹിത്യ പഠന-ഗവേഷണ കേന്ദ്രവും കോട്ടയം പബ്ലിക് ലൈബ്രറിയും അക്ഷരമുറ്റം സാംസ്കാരിക വേദിയും ചേർന്നു നല്കിയ ഈ ക്ഷണം സ്നേഹപൂർവ്വം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ശനിയാഴ്ച നിങ്ങളും വരുമല്ലോ. വിധേയർ ജോസ് ടി. യും ലീനയും.
Read Moreഇത് ഒന്നാം വിക്കറ്റ്, രണ്ടാം വിക്കറ്റ് ഉടൻ വീഴും: കെ സുധാകരന്‍
കൊച്ചി .ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജി വെച്ച നടപടി സ്വാഗതാർഹമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം പി .രണ്ടാം എൽ ഡി എഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി .രണ്ടാം വിക്കറ്റ് ഉടൻ വീഴും. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ക്യാപ്റ്റൻ്റെ വിക്കറ്റും തെറിക്കുമെന്നും സുധാകരൻ പരിഹസിച്ചു.തിരുവനന്തപുരം പേട്ട വസതിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ചെയ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോസജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചതെന്ന് […]
Read Moreവിവാദ പരാമർശം: മന്ത്രി സജി ചെറിയാൻ രാജിവച്ചു
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി രാജി വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം ചേംബറിലേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. രാജിവയ്‌ക്കേണ്ടിവരുമെന്ന് എജിയുടെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു. ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് എജിയുടെ നിയമോപദേശം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇന്നു ചേര്‍ന്ന സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് […]
Read More‘സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നുവിടരുത്’: പരിഹസിച്ച് ബൽറാം
കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ രാജിവച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ തിരികെ മന്ത്രിയാക്കാൻ ഡാമൊന്നും തുറന്നുവിടരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബന്ധു നിയമനം കൈയോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്. ഇന്ന് നാണം കെട്ട് […]
Read Moreപാവപെട്ട ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിച്ചു സെഞ്ചുറി തികയ്ക്കാൻ വന്ന പിണറായി സർക്കാരിന് ഏറ്റ പ്രഹരമാണ് ഈ രാജി|ഉമ തോമസ് എം എൽ എ
മന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി മാത്രമല്ല ഭരണഘടന നൽകുന്ന പ്രിവിലേജിൽ ഇപ്പോഴും തുടരുന്ന ചെങ്ങന്നൂർ എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയ്യാറാകണം.. പാവപെട്ട ജനങ്ങളുടെ നെഞ്ചത്ത് കുറ്റിയടിച്ചു സെഞ്ചുറി തികയ്ക്കാൻ വന്ന പിണറായി സർക്കാരിന് ഏറ്റ പ്രഹരമാണ് ഈ രാജി.. ഉമ തോമസ് എം എൽ എ
Read More