ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ല: കെ സുധാകരന്‍

Share News

തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ഇന്ത്യാ രാജ്യത്തിന്റെ മൊത്തം അസ്തിത്വത്തെയാണ് ചോദ്യം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സ്വയം രാജിവെച്ച്‌ പോകുകയാണ് വേണ്ടത്. ഈ നാടിന്റെ യശസ്വിന് താല്‍പ്പര്യമുണ്ടെങ്കില്‍ സിപിഎം മന്ത്രിയെ പുറത്താക്കണം. മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്രനേതൃത്വം പ്രതികരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ നേതൃത്വത്തിന് മന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പുണ്ടോയെന്ന് അറിയണം. ദേശീയപതാകയെ അംഗീകരിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. ഇത്രയേറെ കരുത്തുറ്റതും ലോകത്തിന് […]

Share News
Read More

ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

Share News

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2016ല്‍ രാജ്യം പത്മശ്രീ നല്‍കിയ ആദരിച്ചു. 1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ച അദ്ദേഹം ഗാന്ധിമാര്‍ഗ്ഗത്തിലേക്ക് ചെറുപ്പത്തില്‍തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെയ്തു. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്. ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 […]

Share News
Read More

പഞ്ചാബ് മോഡല്‍ പ്രസംഗത്തിനേക്കാള്‍ അപകടകരം: മന്ത്രിയുടേത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് കെ സുരേന്ദ്രന്‍

Share News

കോഴിക്കോട്: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരുനിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. പഞ്ചാബ് മോഡല്‍ പ്രസംഗത്തിനേക്കാള്‍ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗമെന്നും കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്‍. മുഖ്യമന്ത്രി ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. […]

Share News
Read More

വിവാദ പരാമർശം : സജി ചെറിയാൻ പറഞ്ഞത് മുഖ്യമന്ത്രി പരിശോധിക്കണം, ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍

Share News

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സജി ചെറിയാൻ പറഞ്ഞത് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ വിവാദ പ്രസംഗത്തില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നിലവില്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു. വിഷയം താന്‍ അറിഞ്ഞത് മണിക്കൂറുകള്‍ക്ക് […]

Share News
Read More

‘മന്ത്രിയുടെ പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല’: ന്യായീകരിച്ച് ഇ പി ജയരാജന്‍

Share News

കണ്ണൂര്‍: പത്തനംതിട്ട മല്ലപ്പള്ളിയില്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്ക്ക് എതിരെ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല. സദുദ്ദേശപരമായിരുന്നു പ്രസംഗം. ഭരണഘടനയോടും ജനാധിപത്യമൂല്യങ്ങളോടും കൂറ് പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാന്‍ എന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. കോണ്‍ഗ്രസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് വിവാദമാക്കുന്നത്. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. ‘ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണം ഇടതുപക്ഷക്കാരില്‍ നിന്നല്ല. വലതുപക്ഷ […]

Share News
Read More

‘ബ്രിട്ടിഷുകാര്‍ പറഞ്ഞത് അതേപടി പകര്‍ത്തി; ചൂഷണത്തെ അംഗീകരിച്ചു’: ഭ​ര​ണ​ഘ​ട​ന​യെ അവഹേളിച്ച് മന്ത്രി

Share News

പത്തനംതിട്ട: ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു. ഇന്ത്യയിലേത് ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പരാമര്‍ശം. ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ […]

Share News
Read More

സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി

Share News

കൊച്ചി:കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ “നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക് ” എന്ന ക്യാമ്പയിന്റെ ഭാഗമായി പാലാരിവട്ടം സെന്റ് റാഫേൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. സ്കൂൾ ഹാള്ളിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ ജോർജ് നാനാട്ട് ഉൽഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ബിന്ദു എ എഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ അനീഷ അനിൽ,ടെൽമ ബാബു,അശ്വതി എ ദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ക്രിസ്റ്റീന ഫെനി യോഗത്തിൽ നന്ദി അർപ്പിച്ചു.

Share News
Read More

കാട്ടിലെ മൃഗങ്ങളെ കാട്ടിൽ തന്നെ നിർത്തണം. അവയുടെ എണ്ണം പെരുകുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കണം. വന്യമൃഗങ്ങൾ കാട്ടിൽ മതി, നാട്ടിൽ വേണ്ട.

Share News

ആല്പൈൻ പർവ്വതനിരകളുടെ താഴ് വാരത്താണു ഞാൻ താമസിക്കുന്നത്. മാൻ, മുയൽ, മുതലായ അക്രമകാരികളല്ലാത്ത മൃഗങ്ങളാണു ഇവിടുത്തെ കാടുകളിൽ പ്രധാനമായും ഉള്ളത്. കാട്ടുപന്നികളും ഉണ്ട്. ഇവയെ എല്ലാം തന്നെ വേട്ട ചെയ്യാൻ അനുവാദവുമുണ്ട്. വേട്ടക്കാർക്ക് ലൈസൻസ് ഉണ്ടാകണമെന്നു മാത്രം. വേനൽക്കാലം തുടങ്ങിയാൽ കന്നുകാലികളെ ആല്പൈൻ പർവ്വതനിരകളിലുള്ള പുൽമേടുകളിൽ മേയാൻ വിടുക എന്നത് ഇവിടങ്ങളിലെ ഒരു പ്രധാന പരിപാടിയാണു. അതുകൊണ്ട് തന്നെ ഇവിടുത്തെ കാടുകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ചെന്നായ്ക്കളെ ഇവർ വേട്ട ചെയ്തു നിയന്ത്രിച്ചു നിർത്തിയിരുന്നു. എന്നാൽ അടുത്ത നാളുകളിലായി […]

Share News
Read More

തലശ്ശേരി അതിരൂപതാംഗവും പ്രശസ്ത ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിനു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മല്‍പാന്‍ പദവി നല്‍കി ആദരിക്കുന്നു.

Share News

തലശ്ശേരി അതിരൂപതാംഗവും പ്രശസ്ത ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിനു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മല്‍പാന്‍ പദവി നല്‍കി ആദരിക്കുന്നു. സീറോമലബാര്‍ മെത്രാന്‍സിനഡിന്‍റെ തീരുമാനപ്രകാരമാണു ഫാ. മൈക്കിള്‍ കാരിമറ്റത്തിനു ഈ പദവി നല്‍കുന്നത്. പാണ്ഡിത്യംകൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും വിശ്വാസപരിശീലന വിശ്വാസസംരക്ഷണ മേഖലകളില്‍ അതിവിശിഷ്ട സംഭാവനകള്‍ നല്‍കുന്ന വൈദികര്‍ക്കാണു സിനഡ് മല്‍പാന്‍ പദവി നല്‍കുന്നത്. 1942 ആഗസ്റ്റ് പതിനൊന്നിനാണു മൈക്കിളച്ചന്‍റെ ജനനം. കോഴിക്കോട് ജില്ലയിലെ കുളത്തുവയല്‍ ഹൈസ്കൂളില്‍നിന്നു പഠനം പൂര്‍ത്തിയാക്കി തലശ്ശേരി സെമിനാരിയില്‍ […]

Share News
Read More

ഡിജിറ്റൽ മാധ്യമത്തിൽ മലയാളം ശക്തിപ്പെടുത്തുന്നതിൽ സ്‌കൂൾവിക്കിക്ക് വലിയ പങ്ക്: നിയമസഭ സ്പീക്കർ

Share News

തിരുവനന്തപുരം. 15,000 സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വർത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റൽ മാധ്യമത്തിൽ മലയാളഭാഷ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂൾവിക്കിയെന്ന് സ്പീക്കർ എം.ബി രാജേഷ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47 ലക്ഷം കുട്ടികൾ മലയാളം കംപ്യൂട്ടിങ് പരിചയപ്പെടുന്നത് വലിയ കാര്യമാണ്. കേവല കുശലാന്വേഷണങ്ങൾക്കുമപ്പുറം മൂല്യവത്തായ ജനാധിപത്യവൽക്കരണം ശക്തിപ്പെടുത്തുന്ന വിധത്തിൽ വളച്ചൊടിക്കാത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനുള്ള സാധ്യതകൾ സ്‌കൂൾവിക്കിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയമസഭാഹാളിൽ സ്‌കൂൾവിക്കി അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് […]

Share News
Read More