സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് സമരം: ഉദ്യോഗാർഥി കുഴഞ്ഞു വീണു
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് എതിരെ പ്രതിഷേധിക്കുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം നടത്തി. സമരത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തങ്ങളുടെ നിസ്സഹായാവസ്ഥയാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സമര നേതാക്കള്‍ പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി നീട്ടുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങളോട് മന്ത്രിസഭാ യോഗത്തില്‍ അനുഭാവ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധം നടത്തിയത്. അതേസമയം, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ […]
Read Moreഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ.
ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ. ഈ പാചക വാതകവില ഇടക്കിടെ വർദ്ധിപ്പിക്കുന്നത് ആളുകൾ പരമാവധി ഭക്ഷണം പാകം ചെയ്യുന്നത് കുറയ്ക്കാനും അതുവഴി പരമാവധി ആളുകൾ കക്കൂസിന്റെ ഉപയോഗം കുറക്കുകയും അങ്ങനെ കക്കൂസ് നിർമ്മാണത്തിന് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ മിച്ചം പിടിക്കാനും വേണ്ടിയാണ്. കാള വണ്ടി യുഗത്തിലേക്കും വിറക് കത്തിച്ചുള്ള പാചകത്തിലേക്കും മാറാനുള്ള ഒരു തരം സൈക്കോളജിക്കൽ മൂവ്മെന്റ് എന്നും പറയാം. പ്രതികരണ ശേഷി നഷ്ടപെട്ട ഒരു ജനത. അല്ലെങ്കിൽ പ്രതിപക്ഷം […]
Read Moreസംസ്ഥാനത്ത് കെട്ടിട നികുതി വർധിപ്പിച്ചു
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കടമെടുപ്പ് പരിധി വർധിപ്പിക്കാൻ വേണ്ടി സംസ്ഥാനത്ത് നഗരസഭകളിലേയും കോർപറേഷനുകളിലേയും വസ്തു നികുതി (കെട്ടിട നികുതി) കൂട്ടി സർക്കാർ ഉത്തരവ്. ഭൂമിയുടെ ന്യായ വിലയുടെ നിശ്ചിത ശതമാനം എന്ന നിലയിലാണ് വർധന. നിലവിൽ കെട്ടിടങ്ങളുടെ തറ വിസ്തീർണം, സമീപത്തെ റോഡ്, കാലപ്പഴക്കം എന്നീ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സ്ലാബ് അടിസ്ഥാനത്തിലാണ് വസ്തു നികുതി നിർണയിക്കുന്നത്. ഇതിന്റെ കൂടെ ഭൂമിയുടെ ന്യായ വില എന്ന മാനദണ്ഡം കൂടി കണക്കാക്കുമ്പോൾ നികുതി കുത്തനെ ഉയരും. വീടുകൾ മുതൽ […]
Read More6100 കോടിയുടെ വികസനപദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
കൊച്ചി: 6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. നാടിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ബിപിസിഎല്‍ പെട്രോ കെമിക്കല്‍ പ്ലാന്റ് എന്ന് അദ്ദേഹം കൊച്ചിയിലെ ചടങ്ങില്‍ പറഞ്ഞു. നമസ്‌കാരം, കൊച്ചി, നമസ്‌കാരം കേരള എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗത്തില്‍, കൊച്ചിയുടെ വികസന കുതിപ്പില്‍ താന്‍ സന്തോഷവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെയും ഇന്ത്യയുടെയും വികസനം ആഘോഷിക്കാനാണ് നമ്മളിവിടെ ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് താന്‍ കൊച്ചിന്‍ റിഫൈനറിയില്‍ വന്നു. ഇന്ത്യയിലെ ഏറ്റവും […]
Read Moreടോൾ പ്ലാസകളിൽ ഇന്നു മുതൽ ഫാസ്ടാഗ് നിർബന്ധം
കൊച്ചി: ദേശിയ പാതകളിലെ ടോൾ പ്ലാസകളിൽ ഇന്നു മുതൽ ഫാസ്ടാഗ് നിർബന്ധമാക്കി. ഇനിമുതൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഇരട്ടിത്തുക ടോൾ നൽകേണ്ടതായി വരും. മൂന്ന് മാസമായി നീട്ടി നൽകിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്. തുടർന്ന് ഇളവുകൾ നൽകി. 2021 ജനുവരി ഒന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി […]
Read Moreഇനി വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡൻ്റ് പോലീസിനെ പോലെ വെള്ളകുപ്പായമണിഞ്ഞ് സ്റ്റുഡന്റ് ഡോക്ടര്‍മാരും ഉണ്ടാകും.
ഇനി വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡൻ്റ് പോലീസിനെ പോലെ വെള്ളകുപ്പായമണിഞ്ഞ് സ്റ്റുഡന്റ് ഡോക്ടര്‍മാരും ഉണ്ടാകും. ഒരു ക്ലാസിൽ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് ആയി ഉണ്ടാകും. കുട്ടികളിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയാവബോധം വളര്‍ത്തുക, കൂട്ടുകാരുടെ മാനസിക-ശാരീരികാരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പ്രതിരോധിക്കുക, സാമൂഹികപ്രതിബദ്ധത വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതാതു പ്രദേശത്തെ സ്‌കൂള്‍ കൗണ്‍സിലര്‍മാരെയും പബ്ലിക് ഹെൽത്ത് നഴ്‌സുമാരേയും സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റുകളുടെ പ്രവര്‍ത്തനങ്ങളുമായി […]
Read Moreഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 […]
Read Moreനിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത് അങ്ങനെ ചിലർ നിർബന്ധിച്ചപ്പോഴാണ് ഞാൻ മദ്യത്തിന് അടിമയായി മാറിയത്.
” മദ്യപാനികളോട് ഒന്നു മാത്രമേ പറയാനുള്ളൂ; നിങ്ങൾ ആരെയും കുടിക്കാൻ നിർബന്ധിക്കരുത് അങ്ങനെ ചിലർ നിർബന്ധിച്ചപ്പോഴാണ് ഞാൻ മദ്യത്തിന് അടിമയായി മാറിയത്. മദ്യം എൻ്റെ വിദ്യാഭ്യാസം പത്താംക്ലാസുവരെയാക്കി ചുരുക്കി.” “എട്ടാംക്ലാസിൽ പഠിക്കുമ്പോൾ രസത്തിനായി രുചിച്ചുനോക്കിയതാണ്. പിന്നെ അതിനോട് വല്ലാത്ത ഭ്രമമായിരുന്നു ഭ്രമം ഭ്രാന്തായി മാറാൻ അധികനാൾ വേണ്ടി വന്നില്ല” “ആക്ഷനും കട്ടുമില്ലാതെ ” ദീപികയുടെ റെനീഷ് മാത്യുവിനോട് ആത്മകഥ പറയുകയാണ് മുരളി. മുരളിയെ അറിയില്ലേ?ഇല്ലെങ്കിൽഅറിയണം.വെള്ളം എന്ന സിനിമയിലെ ജയസൂര്യ രണ്ടര മണിക്കൂറുകൾകൊണ്ട് അവതരിപ്പിച്ചത് മുരളി എന്ന കഥാപാത്രത്തിൻ്റെ […]
Read Moreമാണി സി.കാപ്പന്‍ യു.ഡി.എഫ് വേദിയില്‍
പാലാ: എന്‍.സി.പിയില്‍ നിന്ന് രാജിവെച്ച മാണി സി.കാപ്പന്‍ യു.ഡി.എഫ് വേദിയിലെത്തി. ഇന്ന് അണികള്‍ക്കൊപ്പം ശക്തി പ്രകടിപ്പിച്ചാണ് മാണി സി. കാപ്പന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയത്. ആര്‍വി പാര്‍ക്കില്‍ നിന്ന് തുറന്ന വാഹനത്തില്‍ റാലിയായി കാപ്പന്‍ യുഡിഎഫ് വേദിയിലെത്തുകയായിയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീര്‍ എം.എം. ഹസന്, ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നാണ് […]
Read More