സമൂഹത്തിൽ വേർതിരിവുകൾ ഉണ്ടാക്കാനുള്ള പരിശ്രമം നടക്കുന്ന ഈ കാലത്ത് ചട്ടമ്പിസ്വാമികളുടെ വാക്കുകളും ഓർമ്മകളും എന്നും നില നിർത്താനാവണം.

Share News

സാമൂഹ്യ പരിഷ്കർത്താവും ‘നവോത്ഥാന നായകനുമായ ചട്ടമ്പി സ്വാമികളുടെ 167 ആം ജയന്തി ആണ് ഇന്ന്. ചൂഷണവും ജാതിക്കോയ്മയും ഉൾപ്പെടെ താൻ ജീവിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ചട്ടമ്പിസ്വാമികൾ നേതൃത്വം നൽകി. ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന നിലപാടുകളുടെ പൊള്ളത്തരത്തെ വേദ പ്രമാണങ്ങൾ കൊണ്ടു തന്നെ പൊളിച്ചെഴുതി അറിവു നേടാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് ചട്ടമ്പി സ്വാമികൾ ഉറക്കെ വിളിച്ചു പറഞ്ഞു. നവോത്ഥാന കേരളത്തിലേക്കുള്ള ചുവടുവെപ്പിൽ ഈ നിലപാടുകളും വാക്കുകളും പ്രധാനമാണ്. […]

Share News
Read More

താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. -മുഖ്യ മന്ത്രി പിണറായി വിജയൻ

Share News

പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തു. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു. രൂപതാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയ ശേഷവും ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ […]

Share News
Read More

മലയാള സിനിമയിലെ ഉജ്ജ്വല പ്രതിഭ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. -മുഖ്യമന്ത്രി

Share News

അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളത്. സിനിമാ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും നൽകിയ സംഭാവനകളും രാജ്യം കണ്ട എക്കാലത്തേയും മികച്ച കലകാരൻമാരുടെ നിരയിൽ അദ്ദേഹത്തിൻ്റെ സ്ഥാനമുറപ്പിക്കുന്നു. കേരളത്തിൻ്റെ ദൃശ്യമാധ്യമ രംഗത്തും നേതൃപരമായ സംഭാവനകൾ അദ്ദേഹത്തിൻ്റേതായുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലേയ്ക്ക് തൻ്റെ കലാ ജീവിതത്തെ നയിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ഹാർദ്ദമായ ജന്മദിനാശംസകൾ. Pinarayi Vijaya

Share News
Read More

ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്ത് ഇതാണ് നമ്മൾ കാണേണ്ടത് എന്ന് നമ്മൾ ജനം പറയും.

Share News

ഒരു മുഖ്യ മന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും വിഭാവന ചെയത് പണി തുടങ്ങിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് മറ്റൊരു മന്ത്രിസഭയും മറ്റൊരു മുഖ്യ മന്ത്രിയും ആയിരിക്കാം. കൊച്ചിയിലെ മെട്രോ റെയിൽ ഒരു ഉദാഹരണം. ജന്മം നല്‍കിയ മുന്‍ മുഖ്യ മന്ത്രിക്ക് അത്പൂര്‍ത്തിയാക്കുന്ന വേളയില്‍ ഒരു ആദരവ് നല്‍കുന്നത് ഉത്കൃഷ്ടമായ രാഷ്ട്രീയ മര്യാദയായി വാഴ്ത്തപ്പെടുo. അത് കൊണ്ട് വോട്ട് കൂടുകയും ചെയ്യും. കൊച്ചി മെട്രോ റെയില്‍ എല്ലാ എതിര്‍പ്പുകളും തരണം ചെയത് തുടങ്ങി വച്ച ഉമ്മന്‍ചാണ്ടിക്ക്, അദ്ദേഹം വിഭാവന ചെയ്ത […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 05 09 2020

Share News
Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 03 09 2020

Share News
Share News
Read More

കേരളത്തിന്റെ വിശ്വപൗരനെ മുഖ്യമന്ത്രി സ്ഥാനാനാർഥിയാക്കി ചരിത്രം തിരുത്തിയെഴുതുമോ? കാത്തിരുന്നു കാണാം.

Share News

വിദേശത്തു താമസിക്കുമ്പോൾ ആദ്യ കാലത്തൊക്കെ ഇന്ത്യ എന്ന് പറയുമ്പോൾ പാമ്പാട്ടികളുടെയും, പട്ടിണി പാവങ്ങളുടെയും, മന്ത്രവാദികളുടെയും നാടാണ് എന്ന് മാത്രമായിരുന്നു അവരുടെയൊക്കെ പൊതുധാരണ. പലപ്പോഴും ആഫ്രിക്കയിലും, സിംഗപ്പൂരിലും, അമേരിക്കയിലും താമസിക്കുമ്പോൾ അവിടുള്ളവരോട് ഇന്ത്യയുടെ മഹത്വം പുകഴ്ത്തി പറഞ്ഞു അടി കൂടിയിട്ടുമുണ്ട്. ഇന്ത്യയെ പറ്റി വിദേശികളുടെ ഈ പൊതു ധാരണ മാറി തുടങ്ങിയത് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അണുബോംബ് പൊട്ടിച്ചു, ശാസ്ത്രത്തിൽ ഇന്ത്യയുടെ ശക്തി തെളിയിച്ചു ലോക ശ്രദ്ധ വാങ്ങിയതോടുകൂടിയാണ്. പക്ഷെ ഇന്ത്യക്കാർ ശാസ്ത്രത്തിലും, വികസനത്തിലും മുന്പന്തിയിലേക്കു […]

Share News
Read More

മനുഷ്യത്വത്തിൻ്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയ ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്.

Share News

കോവിഡ് – 19 എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ഗുരുവിൻ്റെ വാക്കുകൾ വഴി കാട്ടിയായി മാറുകയാണ്. ശ്രീനാരായണ ഗുരു ഒരേ സമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. ഒരുപക്ഷേ, കോവിഡിനു എതിരെയുള്ള നമ്മുടെ പോരാട്ടത്തിനു ശുചിത്വബോധത്തിന്റെ മികച്ച അടിത്തറയിട്ടത് ഗുരുദേവന്റെ ഈ മാതൃകാ വിപ്ലവമായിരുന്നു. മനുഷ്യർ മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്. ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ളവരെ കാണാനും […]

Share News
Read More