സ്വവർഗ സഹവാസം : സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം.-പ്രൊ ലൈഫ്. |ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല

Share News

കൊച്ചി. സ്വവർഗത്തിൽപ്പെട്ടവർ സ്ഥിരമായി ഒരുമിച്ചു ജീവിക്കുവാൻ ആഗ്രഹിക്കുന്നത് വിവാഹത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്ന തിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ മാനിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കുടുംബജീവിത യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്ന അഭിപ്രായം അറിയിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സ്ത്രീയും പുരുഷനും ചേർന്നതാണ് വിവാഹവും കുടുംബവും, അതിനാൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല എന്നുമുള്ള കേന്ദ്ര സർക്കാർ നിലപാടുകൾ സംസ്ഥാന സർക്കാരും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. […]

Share News
Read More

അത്തരം ശക്തികൾ നാടിന്റെ ഏതുഭാഗത്തും ഉണ്ടാകും. നമ്മുടെ ജാഗ്രത ആവശ്യമാണ്‌. കാരണം മരണം സംഭവിക്കുന്നത് നാട്ടിലെ മനുഷ്യരാണ്. അത് മറക്കരുത്.

Share News

താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍… വാർത്തകൾ വേഗം മറക്കും . കേന്ദ്ര കേരള സർക്കാരുകൾ സഹായം പ്രഖ്യാപിച്ചു .മന്ത്രി സഭയുടെ അടിയന്തര യോഗം തന്നെ നടന്നു . ആരും അറിഞ്ഞില്ലേ ? വിവിധ വകുപ്പുകൾ നോക്കിനിൽക്കവേ നിയമം കാറ്റിൽ പറത്തിയപ്പോൾ ആരും അറിഞ്ഞില്ലേ ? ടുറിസം ,കായൽ വകുപ്പ് ,തുറമുഖം ഇങ്ങനെ ഓരോരുത്തരും പറഞ് ഒഴിയുന്നു .തുക നൽകി ഒതുക്കാവുന്നതും ,ആശ്വസിപ്പിക്കാവുന്നതുമാണോ ? ഓരോ ദുരന്തം ഉണ്ടാകുമ്പോഴും എല്ലാവരും വാതോരാതെ സംസാരിക്കും .പിന്നെ എന്ത് […]

Share News
Read More

മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും കുറഞ്ഞതു പതിനായിരം രൂപയെങ്കിലും നല്‍കുകയും കുഞ്ഞിന്റെ പേരില്‍ ഒരു ലക്ഷം രൂപ നിക്ഷേപം നടത്തുകയും ചെയ്യുന്ന വിധത്തില്‍ ഭാവിയില്‍ ഈ പദ്ധതി ആവിഷ്‌കരിക്കരിക്കണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു. വിവാഹം വേണ്ടെന്നും കുട്ടികള്‍ വേണ്ടെന്നുമൊക്കയുള്ള […]

Share News
Read More

പ്രിയപ്പെട്ട അരികൊമ്പന്…|ഡോ.അരുൺ സക്കറിയയുടെ മുന്നിലേക്ക് വരുമോ?. മയക്കുവെടിക്ക് വിധേയപ്പെടുമോ? |അഭിവാദ്യങ്ങൾ. സൂപ്പർ സ്റ്റാർ പദവിയിൽതുടരുക.

Share News

പ്രിയപ്പെട്ട അരികൊമ്പന്… ഇത്‌ എഴുതുന്നത് എറണാകുളം നഗരത്തിലെ കൊച്ചിയിൽ നിന്നാണ്. ഈ കത്ത് അങ്ങേക്ക് എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല. അങ്ങയുടെ ഭാഷ എനിക്കറിയില്ല. എങ്കിലും ഇത്‌ ആനയുടെ ഭാഷയിൽ ആരെങ്കിലും അറിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ആന പ്രേമിയല്ല. സകല മൃഗങ്ങളോടും സ്നേഹവും ആദരവും ഉണ്ട് . ഒരിക്കൽ പോലും ആനപ്പുറത്തു കയറിയിട്ടില്ല. ഒരു ആനയെ തൊട്ടുനോക്കിയ അനുഭവം പോലും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല. ആന വാലിന്റെയും, ആനകളുടെയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിനും, […]

Share News
Read More

ഓട്ടിസത്തിന് ചികിത്സയില്ലെങ്കിലും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വൈജ്ഞാനിക ശേഷിയും ദൈനംദിന ജീവിത നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവ് പരിപോഷിപ്പിക്കുകയുമാണ് ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൻ്റെ പ്രധാന ലക്ഷ്യം.

Share News

എൻ്റെ സുഹൃത്ത് ജലീഷ് പീറ്ററും രണ്ട് സുഹൃത്തുക്കളും ചേർന്ന് 2018 ഒക്ടോബറിൽ സ്ഥാപിച്ച ഒരു സോഷ്യൽ സംരംഭമാണ് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂളാണിത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷനും ആരംഭിച്ചിരിക്കുകയാണ്. 50 കുട്ടികൾക്ക് ഇനി ഇവിടെ താമസിച്ച് പഠിക്കാം. ഒപ്പം വിവിധ തെറാപ്പികളിലൂടെ ഈ അവസ്ഥയിൽ നിന്നും ഒരു പരിധിവരെ മോചനം […]

Share News
Read More

മിലിയുടെ നിലവിളി നിലയ്ക്കുന്നില്ല

Share News

മിലി കരഞ്ഞുകൊണ്ട് വീടിനുള്ളിലും, പുറത്തും ഉറക്കെ കരഞ്ഞുകൊണ്ട് നടക്കുന്നു. പറയുവാൻ കഴിയാത്ത കാര്യങ്ങൾ കരച്ചിലിൽ ഒതുക്കുന്നു. പണിമുടക്ക് ദിവസമായ ഇന്നലെ മിലിക്ക് മകൾ കിങ്ങിണിയും 4 മക്കളും ഒരുമിച്ച് നഷ്ട്ടപ്പെട്ടു. ഒന്നര മാസം മുമ്പ് മിലിക്ക് ഉണ്ടായ 2 കുഞ്ഞുങ്ങളും, കിങ്ങിണിക്ക് പിറന്ന 2 കുഞ്ഞുങ്ങളും മിലിയുടെ സംരക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചമുതൽ ഒരുമിച്ച് 5 മക്കളെ കാണാത്തതിന്റെ ദുഃഖം മിലി കരഞ്ഞു കരഞ്ഞു പ്രകടിപ്പിക്കുന്നു. മിലിയുടെ കരച്ചിൽ എനിക്കും ഭാര്യയ്ക്കും മക്കൾക്കും വലിയ വിഷമം സൃഷ്ടിക്കുന്നു. മിലിയുടെ […]

Share News
Read More