ബലിയും കരുണയും കരുണാമയനായ ദൈവവും!|മതപരമായ ഇത്തരം അനുഷ്ഠാനങ്ങൾ മറനീക്കി പുറത്തു വരുന്നതിനെ, ലോക രാഷ്ട്രങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഗൗരവപൂർവ്വം കാണണം!
മനുഷ്യനെ ഏറ്റവും ക്രൂരമാംവിധം കൊല്ലുകയും വധിക്കപ്പെട്ട വ്യക്തിയുടെ മൃതദേഹത്തെപ്പോലും ആചാരപരമായി വികൃതമാക്കി അപമാനിക്കുകയും മനുഷ്യത്വരഹിതമായി അതു പ്രദർശിപ്പിക്കുകയും, ഇക്കാര്യമത്രയും ‘ദൈവനാമം’ വിളിച്ചുകൊണ്ട്, ഒരു ബലിയോ മതപരമായ ആചാരമോ ആണെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്ന ‘ഭീകരത’ ഭീകരതയല്ല എന്നു പറയാനാകുമോ? അതിനെ ഒരു ജനതയുടെ നിലനിൽപ്പിനുള്ള അവകാശ പ്രഖ്യാപനത്തിന്റെ അടയാളമായി കരുതാൻ ലോകത്തിനാവുമോ? സ്വന്തം മതത്തിനു പുറത്തുള്ളവരോട് ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അനുശാസിക്കുന്ന എന്തെങ്കിലും ‘മതനിയമം’ നിലവിലുണ്ടോ? മതത്തിന്റെ പേരിലല്ല, സംസ്കാരത്തിന്റെ പേരിലായാലും ഇത്തരം ക്രൂരകൃത്യങ്ങളെ ന്യായീകരിക്കാൻ കഴിയുമോ? മൃഗീയതക്കും […]
Read More