ചരിത്രത്തിലാദ്യമായി റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ മാർപാപ്പ നിയമിച്ചു.
വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി എട്ടാം തീയതി പുറത്തുവിട്ടത്. 2010 മുതൽ 2019 നവംബർ മാസം വരെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി പ്രവർത്തിച്ച ഇറ്റാലിയൻ മെത്രാൻ ജിയോർജിയോ കോർബിലിനിയുടെ പിൻഗാമിയായാണ് ബൂനമോയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. കൂരിയയിലെ ഉദ്യോഗസ്ഥർ ചെയ്യുന്ന കുറ്റത്തിന്റെ […]
Read More