ആത്മഹത്യകൾ പെരുകുന്ന ഈ കാലത്ത് മനുഷ്യജീവന്റെ മൂല്യവും ഓരോ ജന്മത്തിന്റെയും അനന്യതയും സൃഷ്ടി വേളയിലെ പ്രപഞ്ച നാഥന്റെ അത്ഭുതകരമായ ഇടപെടലുകളും അണുവിട തെറ്റാതെയുള്ള ക്രമീകരണങ്ങളും വെളിപ്പെടുത്തുന്നതാണ് തേവര SH കോളേജിലെ ഫാ. സാബു തോമസ് തയ്യാറാക്കിയ ഈ വീഡിയോ. ഇത് അത്യന്തം ശ്രദ്ധാപൂർവ്വം കാണുന്നത് ജീവിതത്തിൽ തളർന്നിരിക്കുന്നവർക്ക് എഴുന്നേറ്റ് മുന്നോട്ടു കുതിക്കാനും സ്രഷ്ടാവിനെ മഹത്വപ്പെടുത്താനും പ്രേരണ നൽകും. തീർച്ച!
ഫാ.സാബു തോമസ് (ജോസഫ് കുമ്പുക്കൽ )
തലശ്ശേരി അതിരൂപതാംഗമാണ്. ഇപ്പോൾ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസി. പ്രൊഫസറായി സേവനം ചെയ്യുന്നു. ധ്യാനഗുരുവും അറിയപ്പെടുന്ന മോട്ടിവേഷണൽ ട്രെയിനറുമായ അദ്ദേഹം കേരളത്തിനകത്തും പുറത്തുമായി മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും യുവജനങ്ങൾക്കും കുട്ടികൾക്കുമായി അനേകം സെമിനാറുകളും ട്രയിനിങ്ങ് പ്രോഗ്രാമുകളും നടത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതുന്ന അദ്ദേഹം ശ്രദ്ധേയമായ അഞ്ചു ഗ്രന്ഥങ്ങളുടെയും കർത്താവാണ്. അടുത്തയിടെയായി പ്രചോദനാത്മകമായ അനേകം വീഡിയോകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്.