നിലവിൽ നിയമന അംഗീകാരം ലഭിക്കാത്ത നിയമപ്രകാരം അർഹമായ തസ്തികകളിൽ മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുന്നതാണ്.

Share News

നീണ്ടനാളത്തെ ഒരു തർക്കപ്രശ്നത്തിനു വിരാമമായി. ക്രിസ്ത്യൻ കോർപ്പറേറ്റ് മാനേജ്മെന്റുകൾക്കു കീഴിലുള്ള മൂവായിരത്തിൽപ്പരം അധ്യാപകർക്ക് നിയമനം ലഭിച്ച് വർഷം അഞ്ചിലേറെയായിട്ടും ശമ്പളമില്ല. കാരണം അവരുടെ നിയമനം സർക്കാർ അംഗീകരിച്ചിട്ടില്ല. പ്രൊട്ടക്റ്റഡ് ടീച്ചേഴ്സിനെ വരുന്ന ഒഴിവുകളിൽ ഉൾക്കൊള്ളിക്കുന്നതിനുവേണ്ടി സർക്കാർ വ്യക്തമായ ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. ആദ്യത്തെ നിയമനം പ്രൊട്ടക്റ്റഡ് ടീച്ചറിന്റേതായിരിക്കും. തുടർന്നുള്ള നിയമനങ്ങൾ 1:1 തോതിൽ പ്രൊട്ടക്റ്റഡ് ടീച്ചേഴ്സിനെ നിയമിക്കണം. തങ്ങൾ നിയമിച്ച ടീച്ചേഴ്സ് പ്രൊട്ടക്റ്റഡ് ആയിട്ടുണ്ടെങ്കിൽ അവരെയല്ലാതെ മറ്റുള്ളവരെ നിയമിക്കാൻപറ്റില്ലെന്ന് ഈ മാനേജ്മെന്റുകൾ. അവർ എല്ലാ ഒഴിവുകളും സ്വന്തമായി നിയമിച്ചു. […]

Share News
Read More

കൊച്ചിയുടെ സാംസ്‌കാരിക വളർച്ചയുടെ ചുക്കാൻ പിടിക്കാൻ ചാവറ കൾച്ചറൽ സെന്റർ വഹിച്ച പങ്ക് വളരെ വലുതാണ് .

Share News

കൊച്ചിയുടെ സാംസ്‌കാരിക വളർച്ചയുടെ ചുക്കാൻ പിടിക്കാൻ ചാവറ കൾച്ചറൽ സെന്റർ വഹിച്ച പങ്ക് വളരെ വലുതാണ് . കഴിഞ്ഞ 15 വർഷക്കാലമായി ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് ഫാ.റോബി കണ്ണഞ്ചിറ സി എം ഐ എന്ന അതുല്യ വ്യക്തിത്വമാണ് . അച്ഛൻ ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ആയി നിയമിതനായിരിക്കുകയാണ് .15 വര്ഷം മുൻപ് അച്ഛൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഇന്ന് നാം കാണുന്ന കൊച്ചി,ചാവറ കൾച്ചറൽ സെന്റർ , അച്ഛന്റെ പ്രവർത്തനങ്ങളുടെ അകെ തുകയുടെ […]

Share News
Read More

വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ രൂപീകരിച്ചു.

Share News

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ : വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ രൂപീകരിച്ചു. പാട്ന ഹൈക്കോടതി റിട്ടയര്‍ഡ് ചീഫ് ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (റിട്ട. ഐ.എ.എസ്) ജേക്കബ് പുന്നൂസ് (റിട്ട. ഐ.പി.എസ്.) എന്നിവര്‍ അംഗങ്ങളായുമാണ് കമ്മീഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2020 നവംബര്‍ 11-ന് അവസാനിക്കുന്ന സാഹചര്യത്തിലും […]

Share News
Read More

ഇരുപത്തിഒന്നാം വയസ്സിൽ കർദിനാളായ വിശുദ്ധ ചാൾസ് ബറോമിയ ജീവിത രേഖ

Share News

1538 ൽ വടക്കേ മിലാനിലെ അറോണയിൽ ഗിൽബർട്ടിൻ്റെയും മാർഗ്ഗരിറ്റിൻ്റേയും രണ്ടാമത്തെ മകനായി ചാൾസ് ജനിച്ചു. പവിയ സർവ്വകലാശാലയിൽ നിന്നു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ 1559 ൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ചാൾസ് പുരോഹിതനാകുന്നതിനു മുമ്പേ ഇരുപത്തി ഒന്നാം വയസ്സിൽ കർദിനാളായി. അമ്മാവനായ പീയൂസ് നാലാമൻ പാപ്പ 1560 ജനുവരി 31 നു ചാൾസിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. മൂത്ത സഹോദരൻ ഫെഡറികോയുടെ മരണശേഷം സഭാപരമായ ഉത്തരവാദിത്വങ്ങളിൽ നിന്നു പിന്മാറി കുടുംബത്തിൻ്റെ നായകത്വം […]

Share News
Read More

അനുഗ്രഹം നിഷേധിക്കുന്ന ജീവിത ശൈലികൾ!? 05 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

അധ്യാപകരുടെ ധർമ്മ സമരം പിൻവലിച്ചു

Share News

തിരുവനന്തപുരം: നിലവിലുള്ള സംരക്ഷിത അധ്യാപകരെയും പൂർണ്ണമായും മാനേജ്മെന്റ് ഒഴിവുകളിലേക്ക് നിയമിക്കും എന്ന ഉറപ്പിൻ മേൽ കേരളത്തിലെ നിയമനാങ്കി കാരമില്ലാത്ത നിയമ പ്രകാരം അർഹമായ തസ്തികകളിൽ നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകാമെന്നും, തുടർ വർഷങ്ങളിൽ 1:1 പ്രകാരം നിയമനം നടത്തുന്ന വിഷയം നിലവിൽ കോടതികളിൽ നിലനിൽക്കുന്ന കേസ്സുകളുടെ അന്തിമ വിധി പാലിച്ചുകൊണ്ട് ആയിരിക്കും, ഇതു സംബന്ധിച്ചുളള ഉത്തരവ് എത്രയും പെട്ടെന്നു തന്നെ പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കും, കുടാതെ ഹയർ സെക്കന്ററി മേഖലയിൽ കുട്ടികളുടെ കുറവുമൂലം തസ്തിക […]

Share News
Read More

എസ് എൻ ഡി പി യോഗം സൈബർ സേന പുന:സംഘടിപ്പിച്ചു.

Share News

ലോകം വിരൽ തുമ്പിൽ ആയിരിക്കുന്ന കാലത്തു കൂടിയാണ് നാം ഇന്ന് കടന്നു പോകുന്നത്. ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഒക്കെ ഇന്ന് സാധാരണ ജനവിഭാഗങ്ങൾക്ക് വരെ സുപരിചിതമായിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് ഒപ്പം നടക്കുവാൻ നമ്മൾക്കും ആകണം എന്നു കാലങ്ങൾക്കു മുന്നേ നമ്മെ പഠിപ്പിച്ച ഗുരുദേവ വീക്ഷണം സ്മരണീയമാണ്. നവമാധ്യമങ്ങൾക്കു ഇന്നത്തെ സമൂഹത്തിൽ ഉള്ള സ്ഥാനം വളരെ വലുതാണ്. ഈ സാധ്യതകളെ മനസ്സിലാക്കിയാണ് എസ് എൻ ഡി പി യോഗം സൈബർസേന എന്ന പോഷകസംഘടനയ്ക്ക് രൂപം നൽകിയത്. നാളുകളായി […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19

Share News

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ […]

Share News
Read More