റിജക്ഷൻ എങ്ങനെ നേരിടാം ? – Dr. Daya Paskal | Value plus | 24news

Share News
Share News
Read More

ചികിത്സയ്ക്കൊപ്പം സൗജന്യ ഭക്ഷണവും നൽകുന്ന ആലപ്പുഴകാരന്‍ ഡോക്ടർ

Share News

തന്റെയരികിലെത്തുന്ന പാവപ്പെട്ട രോഗികൾക്കു ചികിത്സയ്ക്കൊപ്പം ഭക്ഷണവും സൗജന്യമായി നൽകുന്ന ഒരു ഡോക്ടർ മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലുണ്ട് – പേര് ഡോ. സാബു സുഗതൻ. ശമ്പളത്തിൽനിന്ന് പ്രതിമാസം 25,000 മുതൽ 30,000 രൂപവരെ ഡോക്ടർ അതിനായി നീക്കിവെക്കുന്നു. ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന പാവപ്പെട്ട രോഗികളോടു ‘വല്ലതും കഴിച്ചോ’ എന്നാകും ജീവനക്കാരുടെ ആദ്യചോദ്യം. ഇല്ലെന്നാണു മറുപടിയെങ്കിൽ ഒരു ടോക്കൺ നൽകും. ടോക്കണിൽ ‘തേൻ തുള്ളി’ എന്ന് അച്ചടിച്ചിട്ടുണ്ട്. അതുമായി തൊട്ടടുത്ത പൊന്നീസ് ഹോട്ടലിലെത്തിയാൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുണ്ടതിൽ. […]

Share News
Read More

തൊപ്പിക്കു കൈ അടിക്കുന്ന കൗമാരം.. ചില കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട 16 കാര്യങ്ങൾ

Share News

തൊപ്പി പോലെ നമ്മുടെ മക്കളുടെ സ്പേസിൽ അവർക്കു തികച്ചും തെറ്റായ മാതൃക നൽകാൻ ഇടയുള്ള സ്വാധീനങ്ങളെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമായി ഫാമിലി മാറ്റേഴ്സ് 360 കരുതുന്നതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്.

Share News
Read More

കേരളത്തിൽ മാത്രം എല്ലാ ജീവികളും അക്രമാസക്തരാകുന്നതിന്റെ കാരണം ശാസ്ത്രീയമായി പഠിക്കേണ്ട കാലമായി.| ചികിത്സ ആവിശ്യം മലയാളിക്ക് ആണോ അതോ മൃഗങ്ങൾക്കാണോ എന്ന് കണ്ടെത്തണം.

Share News

ആരാണ് അക്രമാസക്തർ? തെരുവ് നായ്ക്കളോ മലയാളികളോ? കേരളത്തിൽ കുഞ്ഞുങ്ങളും നിരപരാധികളുമായ ആളുകൾ തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെടുന്നത് തികച്ചും വേദനാജനകമാണ്. കേരളം പോലെ വിദ്യാസമ്പന്നരായ മനുഷ്യർ ജീവിക്കുന്ന ഒരു സംസ്ഥാനത്തു ഇത്തരം സംഭവങ്ങൾ നടക്കുന്നതിനെ ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങളെയും തല്ലിക്കൊല്ലുകയും വിഷം വയ്ക്കുകയും കെട്ടിത്തൂക്കുകയും നാടുകടത്തുകയുമൊക്കെ ചെയ്തിട്ടു മനുഷ്യന് സുഖമായി ജീവിക്കാം എന്ന് ഒരു ജനത ചിന്തിക്കുന്നത് തന്നെ എത്ര പ്രകൃതിവിരുദ്ധവും അപക്വവും അക്രമാസക്തവും അപകടകരമാണ്. പ്രപഞ്ചത്തിലെ ഒരു ജീവിക്കും മനുഷ്യനെ ആവിശ്യമില്ല. എന്നാൽ മനുഷ്യന് […]

Share News
Read More

മഹാത്ഭുതമല്ലേ നമ്മുടെ ശരീരം.?

Share News

തലച്ചോർ…490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ.1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം.!ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു.! എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം.!ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ.! ശ്വാസം, രക്ത പ്രവാഹം,വിശപ്പ്, ദാഹം, അംഗചലനങ്ങൾ, കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു.! നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.!ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ.! ഭാരം 1.3 കിലോഗ്രാം മാത്രം. !വ്യാപ്തി 14 cm x […]

Share News
Read More

മാധ്യമ പ്രവർത്തകർ ഓരോ വാർത്തകൾ എഴുതുമ്പോൾ അതിന്റെ ഉറവിടം എവിടെ എന്നന്വേഷിച്ചു പൊലീസ് പിന്തുടരുകയാണെങ്കിൽ അതു ജനാധിപത്യ കേരളത്തിന്റെ വലിയ ദശാകാലമാണെന്നു നമ്മൾ തിരിച്ചറിയണം.

Share News

വാർത്തയുടെ ഉറവിടം വെളിപ്പെടുത്താതിരിക്കാൻ പത്രപ്രവർത്തകർക്ക് നിയമപരമായ അവകാശമുണ്ട്. ദേശസുരക്ഷ പോലുള്ള സുപ്രധാനകാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാത്രമേ വെളിപ്പെടുത്തേണ്ടതുള്ളൂ…മുതിർന്ന പത്രപ്രവർത്തകനായ ജയചന്ദ്രൻ എലങ്കത്ത് എഴുതുന്നു:എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ഏറ്റവും നിർണായക ദിവസമായിരുന്നു ഇന്നലെ. ഞാനെഴുതിയ വാർത്തയുടെ ഉറവിടം ചോദിച്ചു സംസ്ഥാന സർക്കാരിന്റെ ക്രൈംബ്രാഞ്ച് എന്റെ മൊഴി രേഖപ്പെടുത്തിയ വല്ലാത്തൊരു ഇന്നലെ. വാർത്തയുടെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മാധ്യമ പ്രവർത്തകൻ ഒരുപക്ഷേ ഞാൻ ആകാം. അതുകൊണ്ടു തന്നെ കാലമെത്ര കടന്നുപോയാലും ആ ചൊവ്വാഴ്ച ഞാൻ മറക്കില്ല.ആലപ്പുഴ […]

Share News
Read More

കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ ഒരു ദിവസം ഒരു പത്ത് തെരുവ് നായ്ക്കൾ ചത്തുകിടക്കുന്നത് കണ്ടതായി ഒരു ഇമാജിൻ ചെയ്ത് നോക്കൂ …

Share News

കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ ഒരു ദിവസം ഒരു പത്ത് തെരുവ് നായ്ക്കൾ ചത്തുകിടക്കുന്നത് കണ്ടതായി ഒരു ഇമാജിൻ ചെയ്ത് നോക്കൂഅതിന് ശേഷം എന്താവും സംഭവിക്കുക ? അന്ന് തന്നെ ലോക്കൽ ഓൺലൈൻ ന്യൂസിൽ വാർത്ത വരും. പിറ്റേന്ന് പ്രധാന പത്രങ്ങളിലും ന്യൂസ് ചാനലുകളിലും അതേ വാർത്ത റിപ്പീറ്റ് ചെയ്യു. ദൃശ്യങ്ങളുമുണ്ടാവും. കേരളത്തിലെ മൃഗപ്രേമികൾ സംഭവം ഏറ്റെടുക്കും. പ്രതിഷേധ പോസ്റ്റുകളുമായി അവർ വരും. അവരുടെ പോസ്റ്റിന് ഹ ഹ ഇമോജിയും ഏതിർ പോസ്റ്റുകളുമായി മറ്റുള്ളവർ വരും. ഒരു പക്ഷേ […]

Share News
Read More

ആത്മഹത്യകളെ ചില തത്പരകക്ഷികൾ വർഗ്ഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്.

Share News

ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയം: സീറോമലബാർ സിനഡ് കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിൽ മാധ്യമചർച്ചകൾ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവർക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികൾ വർഗ്ഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം […]

Share News
Read More

“എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം.”സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

Share News

ഒരിക്കൽ ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?” അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു.വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. […]

Share News
Read More

എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്. |അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചു രാഷ്ട്രീയം കളിക്കുന്നു.

Share News

എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്. ആയിരക്കണക്കിന് യുവജനങ്ങൾ വിദ്യാഭ്യാസത്തിനും സമാധാന ജീവിതത്തിനും വേണ്ടി നാട് വിടുന്ന ഈ കാലത്താണ് കാമ്പസുകളിൽ കുട്ടിനേതാക്കന്മാരുടെ അതിക്രമങ്ങൾ വർദ്ധിക്കുന്നത്. അടുത്ത തലമുറയിൽ എല്ലാവരെയും പാർട്ടി അണികളാക്കി, ജയ് വിളിച്ചും പോസ്റ്റർ ഒട്ടിച്ചും കൂലിപ്പണിക്കാരാക്കി നിലനിർത്തുക എന്ന വിശിഷ്ട ലക്‌ഷ്യം മാത്രമേ ഈ രാഷ്ട്രീയ നേതാക്കന്മാർക്കുള്ളു!!! നേതാക്കന്മാരുടെ മക്കളെ കേരളത്തിന് പുറത്തു അയച്ചു നല്ല വിദ്യാഭ്യാസം കൊടുക്കും. ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കന്മാർ […]

Share News
Read More