
ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെ: ചെന്നിത്തല
തിരുവനന്തപുരം : കെ ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി വന്ന സമയത്ത് രാജിവെച്ചിരുന്നെങ്കില്‍ ധാര്‍മികതയെന്ന് പറയാമായിരുന്നു. ഇപ്പോള്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നത് കളവാണ്. എന്ത് ധാര്‍മ്മികതയാണ് എന്ന് ചെന്നിത്തല ചോദിച്ചു.
പാര്‍ട്ടി പിന്തുണയില്‍ മന്ത്രിസ്ഥാനത്ത് അള്ളിടിച്ചിരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. എന്നാല്‍ ജനവികാരം എതിരാണെന്ന് കണ്ടതോടെ ഒടുവില്‍ രാജി പ്രഖ്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും നോക്കി. പൊതുസമൂഹത്തിന്റെ പിന്തുണയില്ലെന്ന് ബോധ്യമായതോടെ, സിപിഎമ്മിനും രാജി ആവശ്യപ്പെടേണ്ട സ്ഥിതിയായി എന്നും ചെന്നിത്തല പറഞ്ഞു.
ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കോടതിയുടെ വിധി വന്നപ്പോള്‍ തന്നെയാണ് കെ കരുണാകരന്‍, കെപി വിശ്വനാഥന്‍, കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ രാജിവെച്ചത്. കെ എം മാണിയും ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചിരുന്നു.
ബന്ധുനിയമനവും സര്‍വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടതും മാര്‍ക്ക് ദാനവും ഉള്‍പ്പടെ മന്ത്രിയുടെ വഴിവിട്ട നടപടികളെല്ലാം പ്രതിപക്ഷം വെളിച്ചത്തുകൊണ്ടുവന്നതാണ്. എന്നിട്ടും ജലീലിനെ പിന്തുണയ്ക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്. ഒരു ധാര്‍മ്മികതയുമില്ലാതെ അള്ളിപ്പിടിച്ചിരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ഇതുകൊണ്ടൊന്നും തീരില്ല, ജലീല്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.