കേരളം ഒരു പബ്ലിക് ട്രേഡഡ് കമ്പനി ആണെങ്കിൽ നിങ്ങൾ മറ്റു കമ്പനികളിൽ നിക്ഷേപിക്കാതെ അതിൽ ഷെയർ വാങ്ങുമോ? |തൃപ്തരാണോ?

Share News

– കേരളം ഒരു പബ്ലിക് ട്രേഡഡ് കമ്പനി ആണെങ്കിൽ നിങ്ങൾ മറ്റു കമ്പനികളിൽ നിക്ഷേപിക്കാതെ അതിൽ ഷെയർ വാങ്ങുമോ?

– ആ കമ്പനിയിൽ നിങ്ങൾക്ക് ഷെയർ ഉണ്ടെങ്കിൽ അത് നമ്പർ 1 ആയ കമ്പനി ആണെന്ന് നിങ്ങൾ പറയുമോ?

– ഒരു ഷെയർ ഹോൾഡർ എന്ന നിലയ്ക്ക് ആ കമ്പനിയിലെ തൊഴിലാളികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് നിങ്ങൾ കരുതുമോ?

– ഷെയർ ഹോൾഡർ ആയ നിങ്ങൾ ആ കമ്പനി നടത്തിപ്പിൽ തൃപ്തരാണോ?

– ആ കമ്പനി ചെയ്യേണ്ട കാര്യങ്ങൾ മാത്രം ചെയ്യുകയും, ചെയ്യുന്ന കാര്യങ്ങൾ കൃത്യമായും ഭംഗിയായും ചെയ്യുന്നുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടോ?

– നികുതിയായി കൊടുക്കുന്ന അത്ര തുക വർഷാവർഷം ആ കമ്പനിക്ക് അധികമായി കൊടുത്തുകൊണ്ടിരിക്കുമോ?

– ആ കമ്പനിയുടെ റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റിൽ നിങ്ങൾ സംതൃപ്തരാണോ?

keralapiravi 2020

– ആ കമ്പനി വർഷാ വർഷം സാഹചര്യത്തിന് അനുസൃതമായ പുരോഗതി ഉണ്ടാക്കുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

– ആ കമ്പനി മെച്ചപ്പെടണം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതിനുള്ള സാഹചര്യമോ, പ്രാപ്തിയോ ഉണ്ടോ?

Tony Thomas

Share News