ബഡ്ജറ്റിലെ എറണാകുളം

Share News

• ​കൊച്ചി പോർട്ട് മാനുഫാക്ചറിംഗ് സോണുകൾ: കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ചുറ്റുമായി വ്യാവസായിക നിർമ്മാണ മേഖലകൾ (ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് സോൺസ് ), സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ സ്ഥാപിക്കും.

• ​ഗ്ലോബൽ കൺവെൻഷൻ സെന്റർ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവെൻഷൻ സെന്റർ ആരംഭിക്കും.

• ​യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (യു.എം.ടി.എ): കൊച്ചിയിൽ നിലവിലുള്ള ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

• ​ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി: മലയാള ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ-അന്തർദേശീയ ചലച്ചിത്ര പ്രവർത്തകരെ ആകർഷിക്കുന്നതിനുമായി കൊച്ചിയിൽ ജെ.സി. ഡാനിയലിന്റെ പേരിൽ അന്താരാഷ്ട്ര ഫിലിം സിറ്റി സ്ഥാപിക്കും. ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

• ​ഗ്ലോബൽ ഫർണിച്ചർ ഹബ്ബ് (കൊച്ചി-ആലുവ-പെരുമ്പാവൂർ ബെൽറ്റ്): പെരുമ്പാവൂരിനെ ഒരു പ്രധാന പ്ലൈവുഡ്-ഫർണിച്ചർ നിർമ്മാണ കോറിഡോറായി അംഗീകരിച്ചുകൊണ്ട്, കൊച്ചി-ആലുവ-പെരുമ്പാവൂർ മേഖലയെ ഒരു പ്രമുഖ ഫർണിച്ചർ-ഹോംവെയർ നിർമ്മാണ ഹബ്ബായി സർക്കാർ വികസിപ്പിക്കും. ഇതിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിശീലന പരിപാടികൾക്കുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

• ​ഗ്ലോബൽ ഗോൾഡ് ഹബ്ബ് (കൊച്ചി-തൃശ്ശൂർ ബെൽറ്റ്): കൊച്ചി-തൃശ്ശൂർ മേഖലയെ ഒരു പ്രധാന സ്വർണ്ണാഭരണ നിർമ്മാണ കോറിഡോറായി വികസിപ്പിക്കും. ഇതിന്റെ ഭാഗമായി ഗോൾഡ് എക്സ്ചേഞ്ചും ജ്വല്ലറി മാനുഫാക്ചറിംഗ് പാർക്കും സ്ഥാപിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

.ഏവിയേഷൻ ഹബ്ബ്: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റും (200 കോടി രൂപ).

.കിൻഫ്ര & ഇൻകെൽ : ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ സമയബന്ധിതവും സുതാര്യവും പ്രൊഫഷണലുമായി കൈകാര്യം ചെയ്യുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ ഏജൻസികളായ കിൻഫ്ര (KINFRA), ഇൻകെൽ (INKEL) എന്നിവയെ ശക്തിപ്പെടുത്തും.

https://web.whatsapp.com/

Share News