“കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ചതിൽ നന്ദി.| ..സംവിധായകന്റെയും നാടക രചയിതാവിന്റെയും വിലയിരുത്തൽ തികച്ചും അപക്വവും ബാലിശവുമാണ്. “|വോയ്‌സ് ഓഫ് നൺസ്

Share News

ക്രൈസ്തവ സന്യസ്തരെ നിർദയം അവഹേളിക്കുന്ന പ്രമേയവുമായി അരങ്ങേറ്റപ്പെട്ട “കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ച ആലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കും നൈതൽ നാടകസംഘത്തിനും നന്ദി. ഒരു കലാരൂപം എന്ന നിലയിൽ പ്രസ്തുത നാടകത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, യഥാർത്ഥ തിരിച്ചറിവോടെ മികച്ച നാടകങ്ങൾ അവതരിപ്പിക്കാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. നാടകാവതരണം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്റെ തെറ്റിദ്ധാരണാജനകമായ ഒരു കുറിപ്പ് പ്രചരിക്കുന്നത് കാണാനിടയായി. “കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലി” എന്നാണ് […]

Share News
Read More

നിഷിജിത്തിന്റെ സ്വപ്നമഹാനൗക ‘ക്ലാസിക് ഇംപീരിയൽ’ യാത്ര ആരംഭിക്കുന്നു.

Share News

മനസ്സിൽ മൊട്ടിടുന്ന പുതു ആശയങ്ങൾ ആവർത്തിത ചിന്തകളോടെ വളർത്തി, നിരന്തരമായി കാണുന്ന സ്വപ്‌നങ്ങൾ വളമാക്കി, പ്രതികൂല കാലങ്ങളെ തരണം ചെയ്ത് ഫലവത്താക്കുന്നതിൽ നിഷിജിത്ത് വിജയം കൈവരിച്ചിരിക്കുന്നു. കോവിഡ് ഉൾപ്പടെയുള്ള പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊണ്ട് മൂന്നു വർഷം നീണ്ട കഠിനപ്രയത്ന ഫലമായി ബോൾഗാട്ടി (പോഞ്ഞിക്കര) സ്വദേശിയായ നിഷിജിത്ത് കെ ജോൺ സ്വന്തമായി നിർമ്മിച്ച അദ്ദേഹത്തിന്റെ ആഡംബര വെസ്സൽ ‘ക്ലാസിക് ഇംപീരിയൽ’ യാത്ര തുടങ്ങാൻ പോവുകയാണ്. ഒരു വെസ്സൽ നിർമ്മിക്കുന്നതിനുള്ള യാർഡ് സംവിധാനം കപ്പൽ നിർമാണസൗകര്യങ്ങളോടെ സ്വന്തമായി സജ്ജീകരിക്കുകയും […]

Share News
Read More

ജലസുരക്ഷ വേണമെങ്കിൽ ബോട്ടിനും അപ്പുറത്ത് നമുക്കൊരു ജല സുരക്ഷാ നയം വേണം, അവബോധനം വേണം, പരിശീലനം വേണം.|മുരളി തുമ്മാരുകുടി

Share News

മരണക്കണക്കുകൾ ഞായറാഴ്ച രാത്രി മുതൽ ഫോൺ നിലക്കാതെ ബെല്ലടിക്കുകയാണ്. മാധ്യമങ്ങളിൽ നിന്നാണ് വിളിക്കുന്നത്. തൂവൽ തീരത്തെ ബോട്ടപകടത്തിന്റെ സാഹചര്യത്തിലാണ്.കേരളത്തിൽ ഒരു വലിയ ഹൌസ് ബോട്ട് അപകടം ഉണ്ടാകുമെന്നും അതിൽ പത്തിലേറെ പേർ മരിക്കുമെന്നും ഏപ്രിൽ ഒന്നാം തിയതി ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ കാരണങ്ങളും പറഞ്ഞിരുന്നു. അങ്ങനെ ഒന്നാണ് സംഭവിച്ചത്.മുങ്ങിയത് ഹൌസ് ബോട്ടല്ല, ടൂറിസത്തിനു വേണ്ടി ഉപയോഗിക്കുന്ന ബോട്ടാണ് എന്ന് മാത്രം. ബാക്കി എല്ലാം ഞാൻ പറഞ്ഞത് പോലെതന്നെ.ശരിയായ ലൈസൻസ് ഇല്ലാതെ, വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ […]

Share News
Read More

“കേരളാ സ്റ്റോറിയെന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ഈ നാടകത്തിന്റെ പ്രാണഞരമ്പു മുറിക്കപ്പെട്ടത്..”

Share News

ഏറെ വേദനയോടെയാണ് ഈ പോസ്റ്റ് പങ്ക് വയ്ക്കുന്നത്കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലിയെന്ന നിലയിൽ കക്കുകളി എന്ന നാടകവുമായി മുന്നോട്ടു വരാൻ കഴിഞ്ഞതിലും. ഒരു നവലോകം കെട്ടിപ്പെടുക്കാനും, സാംസ്കാരിക കേരളത്തിൽ ക്രിയാത്മകമായ മാറ്റത്തിന്റെ ചാലക ശക്തിയായി ജനസമക്ഷം കക്കുകളി അവതരിപ്പിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.. ഇതിനോടകം തന്നെ ഇൻഫോക് ഉൾപ്പെടെയുള്ള പതിനെട്ടോളം വേദികളിൽ അത് അവതരിപ്പിക്കുകയും വമ്പിച്ചൊരു ജനാവലി ആ നാടകത്തെ സ്വീകരിക്കുകയും ചെയ്തതിൽ കേരളത്തിലെ നാടകപ്രേമികളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.. എഴുത്തുകാരനെപ്പോലെ ഒരു […]

Share News
Read More

നർമ്മകഥകൾ അടങ്ങിയ പുതിയ പുസ്തകം “!വക്കീലിന്റെ ഏകലോചന വിദ്യകൾ” ഉടൻ തന്നെ പ്രകാശനത്തിന് എത്തുന്നു.

Share News

എത്രയും പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ! എൻറെ നർമ്മകഥകൾ അടങ്ങിയ പുതിയ പുസ്തകം “!വക്കീലിന്റെ ഏകലോചന വിദ്യകൾ” ഉടൻ തന്നെ പ്രകാശനത്തിന് എത്തുന്നു. ഈ പുസ്തകത്തിൻറെ കവർപേജ് ആണ് ഇവിടെ പരസ്യപ്പെടുത്തുന്നത്. സഹൃദയരായ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്. ഇതിന് അവതാരിക എഴുതിയിരിക്കുന്നത്, ആദരണീയനായ ഗോവ ഗവർണറും അനേകം ഈടുറ്റ പുസ്തകങ്ങളുടെരചയിതാവുമായ,അഡ്വ. പി എസ് ശ്രീധരൻ പിള്ള ആണ്. പുസ്തകത്തിൻറെ പ്രസാധനം നടത്തുന്നത്, കേരളത്തിലെ ഏറ്റവും വലിയ നർമ്മ സംഘടനയായ “ഹാസ്യ വേദിയാണ്”. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീ. […]

Share News
Read More

വരനെ ആവശ്യമുണ്ടും, പാച്ചുവും അത്ഭുതവിളക്കും സത്യൻ അന്തിക്കാടിന്റെ മക്കൾ ചെയ്ത രണ്ട് സിനിമകളാണ്.

Share News

വരനെ ആവശ്യമുണ്ടും, പാച്ചുവും അത്ഭുതവിളക്കും സത്യൻ അന്തിക്കാടിന്റെ മക്കൾ ചെയ്ത രണ്ട് സിനിമകളാണ്. പിതാവിന്റെ ചുവട്‌ പിടിച്ചുള്ള സിനിമകളാണവ.ജനതിക സ്വാധീനം ശക്തം. അങ്ങനെ തന്നെ വേണമല്ലോ? കുടുംബവുമായി സിനിമക്ക് പോകുന്നവർക്ക് ഫീൽ ഗുഡ് നൽകുന്ന സിനിമകളാണ് ഇവ രണ്ടും. സത്യൻ അന്തിക്കാടിന്റെ ശൈലിയും അതായിരുന്നല്ലോ? പ്രസാദാത്മകതയാണ് ഈ സിനിമകളുടെ ബാക്കി പത്രം. അടിക്കടി ഡാർക്ക് കഥാ പാത്രങ്ങളെ ചെയ്‌തിരുന്ന ഫഹദ് ഫാസിൽ കോമഡി ചായ്‌വുള്ള പാച്ചുവിനെ അവതരിപ്പിച്ചത് ഒരു വലിയ ആശ്വാസം നൽകി. കാസ്റ്റിംഗ് ഡയറക്ടർ മികച്ച […]

Share News
Read More

അരിക്കൊമ്പന്റെ ഷൂട്ടിംഗ് ഒക്ടോബറിൽ, ചിത്രീകരണം ശ്രീലങ്കയിലയിലെ സിഗിരിയയിൽ

Share News

ടൈറ്റിൽ അനൗൻസ് ചെയ്ത മുതൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച അരിക്കൊമ്പന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ് . ലോകത്തിലെ എട്ടാമത്തെ അത്ഭുത പ്രദേശമായി നാമകരണമുള്ള സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹ്യയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ചിത്രത്തിനെക്കുറിച്ച് സംവിധായകൻ സാജിദ് യാഹിയയുടെ […]

Share News
Read More

എന്നാണ് കേരളത്തിൽ വലിയ ഒരു ഹൌസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത്?

Share News

പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻ‌കൂർ പ്രവചിക്കുക എന്നതാണല്ലോ എൻറെ രീതി.അപ്പോൾ ഒരു പ്രവചനം നടത്താം. കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൌസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല.എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത്? ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുന്പോൾ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല.ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുൻകരുതലുകൾ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെൻഡ് നിരീക്ഷിക്കുന്നു.സ്ഥിരമായി മദ്യപിച്ച് ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡപകടത്തിൽ പെടും എന്ന് […]

Share News
Read More

അത്തരം ശക്തികൾ നാടിന്റെ ഏതുഭാഗത്തും ഉണ്ടാകും. നമ്മുടെ ജാഗ്രത ആവശ്യമാണ്‌. കാരണം മരണം സംഭവിക്കുന്നത് നാട്ടിലെ മനുഷ്യരാണ്. അത് മറക്കരുത്.

Share News

താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍… വാർത്തകൾ വേഗം മറക്കും . കേന്ദ്ര കേരള സർക്കാരുകൾ സഹായം പ്രഖ്യാപിച്ചു .മന്ത്രി സഭയുടെ അടിയന്തര യോഗം തന്നെ നടന്നു . ആരും അറിഞ്ഞില്ലേ ? വിവിധ വകുപ്പുകൾ നോക്കിനിൽക്കവേ നിയമം കാറ്റിൽ പറത്തിയപ്പോൾ ആരും അറിഞ്ഞില്ലേ ? ടുറിസം ,കായൽ വകുപ്പ് ,തുറമുഖം ഇങ്ങനെ ഓരോരുത്തരും പറഞ് ഒഴിയുന്നു .തുക നൽകി ഒതുക്കാവുന്നതും ,ആശ്വസിപ്പിക്കാവുന്നതുമാണോ ? ഓരോ ദുരന്തം ഉണ്ടാകുമ്പോഴും എല്ലാവരും വാതോരാതെ സംസാരിക്കും .പിന്നെ എന്ത് […]

Share News
Read More

താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍

Share News

മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അരസ്റ്റില്‍. താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പ്രതിയെ താനൂര്‍ സ്‌റ്റേഷനില്‍ എത്തിക്കും. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കാറില്‍ സഹോദരനും അയല്‍ക്കാരനും കൂടാതെ മറ്റ് […]

Share News
Read More