ക്ലബ് ഹൗസിനെ ഒരു വലിയ കടലിനോട് വേണമെങ്കിൽ ഉപമിക്കാം. പല തരം വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്ന ക്ലബ് ഹൗസ് വളരയധികം അഡിക്റ്റീവാണ്.

Share News

ക്ലബ് ഹൗസിനെ സൂക്ഷിക്കുക ! കേരളം കുറച്ച് ദിവസങ്ങളായി ക്ലബ് ഹൗസ് എന്ന ആപ്പിനു പിറകെയാണ്.ഒരു ഫോൺ കോൾ നടത്തുന്നത്ര ലാഘവത്തിൽ ആയിരക്കണക്കിന് ആളുകളുമായി സംവദിക്കാൻ കഴിയുന്ന നവ മാധ്യമമാണ് ക്ലബ് ഹൗസ്. ഇന്ത്യൻ വംശജനായ രോഹൻ സേത്തും, പോൾ ഡേവിസണും ചേർന്നാണ് ഈ ആപ് നിർമിച്ചിരിക്കുന്നത്. എന്ത് പുതിയത് വന്നാലും അതെല്ലാം പരീക്ഷിച്ച് നോക്കുന്ന കേരളീയർ ക്ലബ് ഹൗസിനെ രണ്ട് കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പക്വതയോടെ ഉപയോഗിച്ചാൽ വളരെ ക്രിയാത്മകമായി വ്യത്യസ്ത വിഷയങ്ങളിൽ ലോകത്തിൻ്റെ പല […]

Share News
Read More

കോട്ടയം ജില്ലയിലെ പോത്തിറച്ചി സ്വര്‍ണം പൂശിയതാണോ?

Share News

ഈ ഒരു തലക്കെട്ടിൽ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ട കെ വി ജോർജ് എന്നയാളുടെ പരാതി ഫേസ്ബുക്ക് ഗ്രൂപ്പുകളിലേക്ക് കൂടി വ്യാപിച്ചതോടെ ചൂടേറിയ ചർച്ചകളിലൂടെ ഉയർന്നിരിക്കുകയാണ് ബീഫ് വിലയിലെ വിവാദം… ബീഫ് കഴിക്കാന്‍ ഇഷ്ടമുള്ളവർ ധാരാളമാണ്. അതുകൊണ്ട് തന്നെ വില കൂടിയതിന്റെ പേരിലുള്ള പരാതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇറച്ചി വില്പനക്കാരിലും ജോർജിന്റെ പരാതി നന്നായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. താമസിയാതെ ജില്ലാ ഭരണകൂടം ഇടപെടുമെന്ന് ഉറപ്പായിട്ടുമുണ്ട്. വില കുറയ്ക്കേണ്ടി വരുമെന്ന സൂചന ഇതോടെ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ […]

Share News
Read More

നിയമസഭയിലെ എന്റെ ആദ്യ ശബ്ദം ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉയർത്തി പിടിക്കുന്നതിനു വേണ്ടി ആയതിൽ അതിയായ സന്തോഷമുണ്ട്.

Share News

പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി ബഹുമാന്യയായ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ല് യഥാർത്ഥത്തിൽ ഭരണഘടനാ വിരുദ്ധമാണ്. കാരണം 2020-ൽ കേന്ദ്ര സർക്കാർ “The Epidemic Disease Act 1897” എന്ന നിയമം 22-04-2020 മുതൽ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയ സാഹചര്യത്തിൽ മേൽ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തിൽ ഉക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ അതേ വിഷയത്തിൽ വ്യത്യസ്തമായ രീതിയിൽ സംസ്ഥാനം […]

Share News
Read More

അവരുടെ കഞ്ഞി കുടി മുട്ടിക്കാനുള്ള ഈ ഹീന ശ്രമത്തിന് ജോസ് കെ മാണി കൂട്ടുനിൽക്കില്ലന്ന് പ്രത്യാശിക്കാം.

Share News

ഞാൻ ഇതുവരെ വിചാരിച്ചിരുന്നതു പ്രകാരം ഈ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള പ്രായയോഗ്യത അത് തൊണ്ണൂറ് വയസ്സ് പിന്നിട്ടവർക്കാണെന്നുള്ളതായിരുന്നു.ഇതിപ്പോൾ , ചുള്ളരിൽ ചുള്ളനായ സുന്ദര കുട്ടപ്പൻ ജോസ് .കെ.മാണി ആ സ്ഥാനത്തേക്ക് വന്നേക്കുമെന്ന വാർത്തയറിഞ്ഞപ്പോൾ ,സാറേ…. കോരിത്തരിച്ചു പോയി.ഇനി അതിന് വല്ല വിഘ്നവും സംഭവിച്ചാൽ കാർഷിക കമ്മീഷൻ പദവി ജോസ്മോനുവേണ്ടി സൃഷ്ടിക്കും. അല്ല പിന്നെ … . മുന്നണി രാഷ്ട്രീയത്തിൽ നന്ദികേടിന്റെ കാലം ഇതോടെ അവസാനിച്ചു. അതു പോട്ടെ….ജോസ് മോൻ ത്യജിച്ച രാജ്യസഭാ സീറ്റ്ഇതിന് പകരം ലഭിക്കുമെങ്കിൽ […]

Share News
Read More

മുസ്ലീങ്ങൾ ദളിതരെക്കാൾ പിന്നാക്കമാണോ?: ഡോ. കെ. എസ് രാധാകൃഷ്ണൻ

Share News

തിരുവനന്തപുരം: കേരളത്തിലെ ദളിത വിഭാഗത്തെക്കാൾ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കമാണോ മുസ്ലീം വിഭാഗക്കാരെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. സംസ്ഥാനത്തെ ആയിരം സമ്പന്നരെ എടുത്താൽ അതിൽ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതൻ പോലും ആ പട്ടികയിൽ ഉണ്ടാകില്ല. എന്നിട്ടും മുസ്ലീങ്ങൾ, സച്ചാർ കമ്മീഷൻ കണ്ടെത്തിയ പോലെ, ദളിതരെക്കാൾ പിന്നാക്കമാണെന്നും അവർക്ക് വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കണമെന്ന പാലൊളി കമ്മീഷന്റെ കണ്ടെൽ അതിശയകരം തന്നെയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ […]

Share News
Read More

കലി തുള്ളുന്ന കടലിന് സ്ഥലമൊഴിഞ്ഞു കൊടുക്കണോ? |ഫാ .ജോഷി മയ്യാറ്റിൽ

Share News

അനിവാര്യം കേരള തീരസംരക്ഷണ അഥോറിറ്റി കേരളസംസ്ഥാനത്തിന് 590 കിലോമീറ്റർ തീരമാണുള്ളത്. 38863 ചതുരശ്ര കിലോമീറ്റർ വരുന്ന കേരള സംസ്ഥാനത്തിൻ്റെ മൊത്തം വിസ്തൃതിയുടെ 15% തീരപ്രദേശമാണ്. കടലിനു സമാന്തരമായുള്ള കായലുകളും അവയിലേക്കു വന്നു ചേരുന്ന 41 നദികളും ചേർന്ന് കേരളത്തെ ജലസമൃദ്ധമായ ദൈവത്തിൻ്റെ സ്വന്തം നാടാക്കിയിരിക്കുന്നു.കായലുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടും ഉൾപ്പിരിവുകൾ സമ്മാനിച്ചു കൊണ്ടും മനുഷ്യനിർമിതമോ അല്ലാത്തതോ ആയ തോടുകൾ കൈരളിയുടെ ജൈവ ആവാസവ്യവസ്ഥയുടെ നാഡീഞരമ്പുകൾ പോലെ വർത്തിക്കുന്നു. എല്ലാവർഷവും കേരളതീരം കടലാക്രമണത്തിന് ഇരയാകുന്നു. പൊഴികളും തോടുകളും കാനകളും […]

Share News
Read More

ന്യുനപക്ഷ വ്യവസ്ഥ:ഹൈക്കോടതി വിധിയെഅംഗീകരിക്കണമെന്നു പ്രൊലൈഫ് സമിതി

Share News

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിനിമയത്തില്‍ അപാകതകളുണ്ടെന്ന കേരള ഹൈകോടതി വിധിയെ തെറ്റായി വ്യഖ്യാനിക്കാനുള്ള ശ്രമങ്ങളില്‍ നിന്നും നിയമവ്യവസ്ഥകളെ ആദരിക്കുന്ന പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പിന്തിരിയണമെന്നു കെസിബിസി പ്രൊലൈഫ് സമിതി. ഹൈകോടതിയുടെ വിധിയെ ആദരിക്കുവാനും അംഗീകരിക്കുവാനും ജനാധിപത്യ വ്യവസ്ഥയില്‍ ഏതൊരു പൗരനും പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് സാബു ജോസ് ചൂണ്ടികാട്ടി. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ തെളിവുകളോടെ കോടതിയില്‍ വാദംകേട്ടു വിധി പ്രഖ്യാപിക്കുമ്പോള്‍ ് ഉള്‍കൊള്ളാനുള്ള മനസുണ്ടാകണം. അര്‍ഹതപ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ വിവിധ അനുകൂല്യങ്ങള്‍ നീതിപൂര്‍വം […]

Share News
Read More

ഹൈക്കോടതി ഉത്തരവ് നീതിയുടെ വിജയം: യാക്കോബായ സഭ

Share News

പുത്തൻകുരിശ്: ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് നീതിപരവും കാലങ്ങളായി കേരളത്തിലെ സഭകൾ ആവശ്യപ്പെട്ടു വരുന്നതുമാണെന്നും യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. ദീർഘകാലമായി കേരളാ കൗൺസിൽ ഓഫ് ചർച്ചസ്സും കെ.സി.ബി.സി. ഉൾപ്പെടെയുള്ള മറ്റു ക്രൈസ്തവ പ്രസ്ഥാനങ്ങളും വിവിധ തലങ്ങളിൽ ഉയർത്തിവരുന്ന ആവശ്യമാണിത്. മത്സര പരീക്ഷകളിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായുള്ള കേന്ദ്രങ്ങളിൽ ക്രൈസ്തവ വിഭാഗത്തിനു മതിയായ പങ്കാളിത്തം നൽകുന്നില്ല. ഇതുൾപ്പെടെ ക്രൈസ്തവ സമൂഹം ഉന്നയിച്ചു […]

Share News
Read More

ഹൈക്കോടതി വിധിയും 80:20 അനുപാതവും പിന്നെ കുറേ ഗീർവാണങ്ങളും| മുൻ മന്ത്രി കെ ടി ജലീൽ

Share News

മുൻ മന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിലൂടെ അദ്ദേഹത്തിൻെറ നയവും നിലപാടുകളും വ്യക്തമാക്കുന്നു . പാലൊളി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള അനുപാതം പിന്നാക്കക്കാരായ മുസ്ലിങ്ങൾക്ക് 80%വും ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരായ ലത്തീൻ കത്തോലിക്കർക്കും പരിവർത്തിതർക്കും 20% വും എന്ന തോതിൽ നിശ്ചയിച്ച് വിഎസ് സർക്കാരിൻ്റെ അവസാന കാലത്ത് 22.2.2011 ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തതായി മനസ്സിലാകുന്നത്. മേൽ ഉത്തരവ് പ്രകാരം തന്നെയാണ് തുടർന്ന് […]

Share News
Read More

80:20 അനുപാതം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയിൽ രണ്ട് ഘടകകക്ഷികൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഹൈക്കോടതി വിധി സ്വാ​ഗതാർഹമെന്ന് ഒരു ഘടകകക്ഷി പറയുമ്പോൾ വിധിക്കെതിരെ അപ്പിൽ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കി തിരഞ്ഞെടുപ്പിൽ […]

Share News
Read More