തൃക്കാക്കര – തൃപ്പൂണിത്തുറ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്നതിലുപരി 130 വർഷം പഴക്കമുള്ള ഇരുമ്പുപാലം ഒരു ചരിത്ര അടയാളം കൂടിയാണ്..
ബ്രിട്ടീഷ് എഞ്ചിനിയറായ റോബർട്ട് ബ്രിസ്റ്റോയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇരുമ്പുപാലം, രാജഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ കോട്ടയ്ക്കകത്തേക്ക് കുതിരപ്പട്ടാളത്തിന് എത്തിച്ചേരുന്നതിനായാണ് ഉപയോഗിച്ചിരുന്നത്. പാലം ശോച്യാവസ്ഥയിൽ ആയതോടെ 2020 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് പരിസരവാസികൾക്കടക്കം സഞ്ചരിയ്ക്കുന്നതിനായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു വന്നിരുന്നു..പാലം പുനർനിർമ്മിയ്ക്കുന്നതിനായി നിരവധി പ്രക്ഷോഭങ്ങൾ അടക്കം സംഘടിപ്പിക്കപ്പെട്ടെങ്കിലും സർക്കാർ കഴിഞ്ഞ കാലങ്ങളിൽ അലംഭാവ സമീപനം സ്വീകരിച്ചത് ഏറെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു.. പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ MLA ശ്രീ കെ ബാബു സബ്മിഷൻ […]
Read More