തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. |District Collector Pathanamthitta

Share News

തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ്‌ “Excellence in Good Governance” അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും. സ്നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു […]

Share News
Read More

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങൾ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളം.

Share News

വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാംസ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാ​ഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമർശവും ഇതിലുണ്ട്. കേരളത്തിൻ്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് […]

Share News
Read More

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹായത്നത്തിലെ മുന്നണിപ്പോരാളികളാണവർ.|മുഖ്യമന്ത്രി

Share News

ശുചിത്വ കേരളത്തിനായി പ്രയത്നിക്കുന്ന ഹരിതകർമ സേനക്കൊപ്പം നിലയുറപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാനുള്ള മഹായത്നത്തിലെ മുന്നണിപ്പോരാളികളാണവർ. ഹരിതകർമ സേനക്കെതിരെ വളരെ ചെറിയൊരു വിഭാഗം നടത്തുന്ന ആസൂത്രിതമായ പ്രചാരണം അപലപനീയമാണ്. സമ്പൂർണ പിന്തുണ നൽകേണ്ടതിനു പകരം അവഹേളിക്കുകയും അസത്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്ത് ഓരോ വീടിനെയും വൃത്തിയുള്ളതാക്കാൻ സഹായിക്കുന്നവരാണ്. മാലിന്യങ്ങൾ ശരിയായി സംസ്കരിച്ച് നാടിനെ ശുചിത്വമുള്ളതായി നിലനിർത്താൻ എല്ലാ പൗരന്മാർക്കും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ചെറിയൊരു തുക യൂസർ ഫീ […]

Share News
Read More

പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസിസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണ്. |മുഖ്യമന്ത്രി പിണറായി വിജയൻ

Share News

2005 മുതൽ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ പരിശ്രമിച്ചു. മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്ലറിന്റെ സൈന്യത്തിൽ നിർബന്ധിത സേവനമനുഷ്ഠിക്കേണ്ടി വന്ന ഘട്ടത്തിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ജൂതരേറ്റു വാങ്ങിയ പീഡനങ്ങൾ കണ്ടാണ് അദ്ദേഹം മനുഷ്യ സേവകനായി മാറിയത്. 2013 ൽ സ്ഥാനത്യാഗം ചെയ്യാൻ അദ്ദേഹം കാണിച്ച സന്നദ്ധതയും വലിയ മാതൃകയാണ്. അദ്ദേഹത്തിന്റെ […]

Share News
Read More

ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണ്. | പെലെയുടെ ഓർമ്മകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.|മുഖ്യമന്ത്രി

Share News

ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമാണ്. വശ്യതയും വന്യതയും ഒരുപോലെ സമ്മേളിച്ച ബ്രസീലിയൻ ഫുട്ബോൾ ശൈലിക്ക് ലോകത്തെമ്പാടും ആരാധകരെ ഉണ്ടാക്കിയ ഇതിഹാസതാരമായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് പെലെ സ്വന്തമാക്കിയത്. ഫുട്ബോളിന്റെ അതുല്യവും സുന്ദരവുമായ ആവിഷ്കാരമായിരുന്നു പെലെയുടെ കളികളെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച പേരായിരുന്നു പെലെ. എല്ലാ ലോകകപ്പ് കാലത്തും അദ്ദേഹത്തിന്റെ പോസ്റ്ററുകളും കട്ട്‌ഔട്ടുകളും കേരളത്തിൽ ഉയരാറുള്ളത് […]

Share News
Read More

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Share News

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി . ബഫര്‍ സോണ്‍, കെ റെയില്‍, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30ഓടെയാണ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനിന്നു. ബഫര്‍ സോണ്‍ പരിധി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുകന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയിയായ കെ റെയിലിന് അനുമതി ലഭിക്കുന്നത് നീണ്ടു […]

Share News
Read More

വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. |ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.|മുഖ്യമന്ത്രി

Share News

സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് […]

Share News
Read More

രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ കൃഷിത്തോട്ടമായി മാറിയിരിക്കുകയാണ് ആലുവ തുരുത്തിൽ കൃഷി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സീഡ് ഫാം. ഇന്നു രാവിലെ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഫാം സന്ദർശിച്ചു. കാർബൺ ന്യൂട്രൽ പ്രഖ്യാപനം നടത്തി.

Share News

ആലുവയിലെ മാതൃക പിൻപറ്റി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പിന്‍പറ്റുന്ന കൃഷി ത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാർബൺ വികിരണത്തിലുണ്ടായ ഗണ്യമായ കുറവാണ് ആലുവയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തെ ന്യൂട്രൽ പദവിയിലെത്തിച്ചത്. ഇതിനായി പരിശ്രമിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം കൃഷി മേഖലയില്‍ മാത്രം ഒതുങ്ങാതെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫോസില്‍ ഫ്യൂവല്‍ വാഹനങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ആഘാതം […]

Share News
Read More

വിഴിഞ്ഞം മൽസ്യതൊഴിലാളി സമരം താല്ക്കാലികമായി നിർത്തി വക്കുന്നു

Share News

ഇന്ന് (6-12-22 ) വൈകിട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ തുടർന്നാണ് സമരം താല്ക്കാലികമായി നിർത്തി വയ്ക്കാൻ മൽസ്യ തൊഴിലാളി സമര സമിതി തീരുമാനിച്ചത്. മൽസ്യത്തൊഴിലാളികൾ അതിജീവനത്തിനും ഉപജീവനത്തിനു മായി നടത്തി വന്ന സമരം 138 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ന്യായമായ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ച ശേഷമാണ് സിമന്റ ഗോഡൗണുകളിലും സ്കുളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നൽകി പുനരധിവസിപ്പിക്കാനും , വീടുകൾ വച്ചു നൽകുന്നതിന് മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനും തയ്യാറായി […]

Share News
Read More

കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.

Share News

ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More