മരണം ബ്രേക്കിംഗ് ന്യൂസ് ആക്കുമ്പോൾ..|മരണം അറിയിക്കുന്നതിന് ചില ഔചിത്യവും രീതികളും ഉണ്ട്|മുരളി തുമ്മാരുകുടി

Share News

മരണം ബ്രേക്കിംഗ് ന്യൂസ് ആക്കുമ്പോൾ പല വട്ടം പറഞ്ഞിട്ടുള്ളതാണ്, പക്ഷെ മാറ്റം കാണാത്തതുകൊണ്ട് ഒന്ന് കൂടി പറയാം. ഏറ്റവും സങ്കടകരമായ വാർത്തയാണ് കുസാറ്റിൽ നിന്നും ഇന്നലെ നമ്മൾ കേട്ടത്. ഒരു സംഗീതനിശക്കിടയിൽ അപകടം ഉണ്ടാകുന്നു, അതിൽ വിദ്യാർഥികൾ ഉൾപ്പടെ നാലുപേർ മരിക്കുന്നു. അപ്പോൾ തന്നെ പേടിച്ചതാണ്, ഇപ്പോൾ മാധ്യമപ്പട സ്ഥലത്തെത്തും, മരിച്ചവരുടെ പേരുകൾ ബ്രേക്കിംഗ് ന്യൂസ് ആയി സ്ക്രോൾ വരും. മരിച്ച ആളുകളുടെ മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ എങ്ങനെയായിരിക്കും ചിലപ്പോൾ അറിയാൻ പോകുന്നത്. പേടിച്ച പോലെ അത് […]

Share News
Read More

കാഴ്ച ശരിയല്ല: നവകേരളത്തിൽ മാധ്യമങ്ങൾ കാണുന്നത്..|ജേർണലിസത്തിന് ഒരു നല്ല ഭാവി ഞാൻ കാണുന്നില്ല.|മുരളി തുമ്മാരുകുടി

Share News

നവകേരള യാത്രയും നവകേരള സദസ്സും തുടങ്ങിയതിൽ പിന്നെ എല്ലാ ദിവസ്സവും അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം എന്ന് ഞാൻ പറഞ്ഞല്ലോ. പത്ര മാധ്യമങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പൊതുവെ നെഗറ്റീവ് കവറേജ് ആണ് കാണുന്നത്. വണ്ടി ചെളിയിൽ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ. ഇനി ഡീസൽ അടിക്കുന്നതും ടയർ മാറ്റുന്നതും കൂടി മാത്രമേ വരാനുള്ളു. ടെലിവിഷൻ ചർച്ചകൾ ഞാൻ പണ്ടേ ശ്രദ്ധിക്കാറില്ല. അവിടെയും കാര്യങ്ങൾ വ്യത്യസ്തമാകാൻ വഴിയില്ല. പക്ഷെ സാമൂഹ്യ മാധ്യമങ്ങൾ […]

Share News
Read More

നവകേരള: ബസിനുമപ്പുറം..|തിരുവനന്തപുരത്ത് മന്ത്രിമാർ കൂടുതൽ സമയം അവിടെ ചിലവാക്കുന്നതൊക്കെ നിറുത്താം.|മുരളി തുമ്മാരുകുടി

Share News

നവകേരള: ബസിനുമപ്പുറം മുഖ്യമന്ത്രിയും മറ്റുള്ള എല്ലാ മന്ത്രിമാരും ഒരുമിച്ച് ഒരു മാസത്തേക്ക് കേരളം പര്യടനമാണ്. കേരളം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത് സംഭവിക്കുന്നത് എന്ന് തോന്നുന്നു. ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനത്തിൽ ഇത് സംഭവിച്ചിട്ടുണ്ടോ എന്നറിയില്ല. പതിവ് പോലെ ചർച്ച മുഴുവൻ അവർ സഞ്ചരിക്കുന്ന വാഹനത്തെ പറ്റിയാണ്. എത്ര അസംബന്ധമാണ് ! ഞാൻ പ്രധാനമായും ശ്രദ്ധിക്കുന്നത് ഒരു മാസം മുഴുവൻ മന്ത്രിമാരും തിരുവനന്തപുരത്തിന് പുറത്താണെങ്കിലും മന്ത്രിസഭാ യോഗങ്ങൾ ഒക്കെ തിരുവനന്തപുരത്തിന് പുറത്താണ് നടക്കുന്നതെങ്കിലും സംസ്ഥാന ഭരണം എങ്ങനെയാണ് നടക്കാൻ […]

Share News
Read More

എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം|എന്തുകൊണ്ടാണ് മന്ത്രിമാർ ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാത്തത്?|നമുക്ക് ഒറ്റ യൂണിവേഴ്സിറ്റി മതി|മുരളി തുമ്മാരുകുടി

Share News

കുട്ടികളുടെ വസ്ത്രത്തിന് പുറകിൽ പോകുന്നത് സമയം കളയുന്ന പരിപാടിയാണ് എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം “കേരളത്തിലെ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഇനി ജൻഡർ ന്യൂട്രൽ യൂണിഫോം” സംസ്ഥാനതല ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ലാബ് അല്ലാത്ത സമയത്ത് മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ കോളേജിൽ പോയിരുന്നത്. എഞ്ചിനീയറിങ്ങ് മാത്തമാറ്റിക്സോ മെക്കാനിക്‌സോ മെറ്റീരിയൽസോ ഡിസൈനോ ഒന്നും പഠിക്കാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും മുണ്ടുടുക്കുന്നതും ഒരു ബുദ്ധിമുട്ടായിരുന്നില്ല. അധ്യാപകർ അതിനെ പറ്റി അന്വേഷിച്ചുമില്ല. ഇന്ന് കണ്ട വാർത്തയാണ്. […]

Share News
Read More

വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി.|വയോജനങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യാനുള്ള വേണ്ടത്ര സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല.|മുരളി തുമ്മാരുകുടി

Share News

അവസരങ്ങളുടെ വയസ്സുകാലം. സിനിമ സംവിധായകൻ ശ്രീ കെ ജി ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ ചർച്ചകൾ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും ഔദ്യോഗികമായ യാത്രയിലും കേരളത്തിൽ നിന്നും ഏറെ മാറിയ ടൈം സോണിലും ആയതിനാൽ അതിനെ പറ്റി എഴുതാൻ സാധിച്ചില്ല. ആദ്യമായി, കെ ജി ജോർജ്ജിനെ പറ്റി. എനിക്കേറെ പ്രിയപ്പെട്ട സിനിമ സംവിധായകൻ ആയിരുന്നു. സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയ ആളാണ്. സംവിധാനം ചെയ്തു നമ്മെ ത്രസിപ്പിച്ച സിനിമകളെപ്പോലെ തന്നെ സംവിധാനം ചെയ്യാതിരുന്നു നമ്മളെ വെറുപ്പിക്കാതിരുന്ന സിനിമകളും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. കേരളത്തിലെ […]

Share News
Read More

മല്ലൻ മത്സരമല്ല, മണ്ടൻ മത്സരമാണ്

Share News

ഇരുന്നൂറ്റി അമ്പത് കിലോ ഭാരമുള്ള ഒരു തടി ഒരാളുടെ തോളിൽ വച്ച് കൊടുക്കുക, എന്നിട്ട് ആർപ്പുവിളിച്ച് തിക്കിത്തിരക്കി അയാളോടൊപ്പം നടക്കുക. അപകടം എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി. അത് വരുന്നത് വരെ മാത്രമേ ഈ മത്സരം ഉണ്ടാകൂ. മുരളി തുമ്മാരുകുടി

Share News
Read More

മല്ലൻ മത്സരമല്ല, മണ്ടൻ മത്സരമാണ്

Share News

ഇരുന്നൂറ്റി അമ്പത് കിലോ ഭാരമുള്ള ഒരു തടി ഒരാളുടെ തോളിൽ വച്ച് കൊടുക്കുക, എന്നിട്ട് ആർപ്പുവിളിച്ച് തിക്കിത്തിരക്കി അയാളോടൊപ്പം നടക്കുക. അപകടം എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി. അത് വരുന്നത് വരെ മാത്രമേ ഈ മത്സരം ഉണ്ടാകൂ. മുരളി തുമ്മാരുകുടി

Share News
Read More

പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു.|ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു !|മുരളി തുമ്മാരുകുടി

Share News

പാലം വലിക്കുന്നു !! ശൂന്യാകാശത്താണ്. ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്. ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എൻ്റെ വിഷയം. പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി. ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് […]

Share News
Read More

ആഗോളവൽക്കരിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥ, സമ്പന്നരാജ്യങ്ങളിലെ കുറയുന്ന ജനന നിരക്ക്, തൊഴിലാളികളുടെ അഭാവം, എളുപ്പമാക്കുന്ന അന്താരാഷ്ട്ര യാത്രകൾ എന്നിങ്ങനെയുള്ള സാമ്പത്തികമായ മാക്രോ ട്രെൻഡുകൾ ഒക്കെ വിദേശത്തേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുന്ന ഒന്നാണ്. |സാന്റാ മോണിക്കയിൽ ഒരു ദിവസം|മുരളി തുമ്മാരുകുടി

Share News

സാന്റാ മോണിക്കയിൽ ഒരു ദിവസം കാനഡയിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ച ഏഴായിരത്തോളം വിദ്യാർത്ഥികൾക്ക് സാന്റാ മോണിക്ക എന്ന സ്ഥാപനം ഒരേ ദിവസം ഓറിയന്റേഷൻ നൽകുന്ന ചിത്രം കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ വന്നിരുന്നല്ലോ. ഇത്തവണ നാട്ടിൽ വരുമ്പോൾ സാന്റാ മോണിക്കയിൽ ഒരു ദിവസം പോകണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നതാണ്. എൻ്റെ സുഹൃത്ത് Mahesh Gupthan വഴി അവരെ കോൺടാക്ട് ചെയ്യുകയും ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച അവരുടെ ഓഫിസിൽ പോയി. വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നവർ, വിസ കൈകാര്യം ചെയ്യുന്നവർ, ടിക്കറ്റിങ് […]

Share News
Read More

ഒരു രൂപ, ഒരു അംബാസഡർ കാർ, ഒരു എഞ്ചിനീയറിംഗ് കോളേജ് |മുരളി തുമ്മാരുകുടി

Share News

സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് എയ്‌ഡഡ്‌ മേഖലയിൽ സ്ഥാപനങ്ങൾ നടത്തുന്നവരെപ്പറ്റിയുള്ള സമൂഹത്തിന്റെ പൊതുബോധം പൊതുവെ മോശമാണ്. കോഴ ഒക്കെ മേടിച്ച് അധ്യാപകരെ നിയമിക്കുക, സർക്കാർ അവർക്ക് ശമ്പളം ഒക്കെ കൊടുക്കും. മാനേജമെന്റ് ക്വോട്ടയിൽ കുട്ടികളെ ചേർക്കാൻ പറ്റിയാൽ അതിൻ്റെ പണവും ഫീസും ഒക്കെ വേറെ. ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം. അങ്ങേനെയാണ് അവരെ “വിദ്യഭ്യാസ മാഫിയയും” “വിദ്യാഭ്യാസ മുതാളിമാരും” ഒക്കെ ആക്കിയത് എങ്ങനെയാണ് എങ്ങനെ ആലോചിച്ചാലും നല്ലൊരു ഡീൽ “വിദ്യാഭ്യാസ മുതലാളിമാർക്ക്” ലഭിച്ചത് ? ആദ്യമേ ഞാൻ ഒരു […]

Share News
Read More