മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ വി തോമസ് മാസ്റ്ററുടെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു.

Share News

മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ വി തോമസ് മാസ്റ്ററുടെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു. ബുധനാഴ്ച രാവിലെ 7 മണി മുതൽ 2 മണി വരെ തോപ്പുംപടി കൊച്ചുപള്ളി റോഡിലുള്ള വസതിയിൽ പൊതുദർശനം.3 മണിക്ക് കുമ്പളങ്ങി സെയ്ൻ്റ് പീറ്റേഴ്സ് ദൈവാലയത്തിലെ ദിവ്യബലിക്കും മരണാനന്തര ശുശ്രുഷകൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്ക്കാരം

Share News
Read More

ആത്മാവിനെ കയറ്റിവിട്ടേക്കണേ, അച്ചാ…|’ആഫ്രിക്കയുടെ അയല്ക്കാരൻ’ എന്നാണ് ജോൺകുട്ടിച്ചേട്ടനെവിളിച്ചിരുന്നത്.

Share News

പാവപ്പെട്ടവരുടെ ഏതു കാര്യത്തിനും എനിക്ക് ഉടനെതന്നെ വിളിക്കാവുന്ന രണ്ടോ മൂന്നോ പേരുകളിൽ ഒന്നായിരുന്നു ജോൺകുട്ടി ചേട്ടൻ്റേത്. കഴിഞ്ഞ 14 വർഷമായി എത്രയോ പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ ജോണിച്ചേട്ടനിലൂടെ പരിഹരിക്കാനായി! ഞാൻ ദൈവത്തിന് നന്ദി പറയുകയാണ്. മനുഷ്യരുടെ ഭൗതികകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധയുള്ള ആളായിരുന്നു അദ്ദേഹം. ജയിലിൽ കഴിയുന്നവരോ രോഗം പിടിപെട്ടവരോ ഭക്ഷണമില്ലാത്തവരോ ഭവനമില്ലാത്തവരോ മയക്കുമരുന്നിന് അടിമകളായവരോ ആരായാലും അവർക്ക് അവരുടെ ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട സഹായം ഉടനടി പല വിധത്തിൽ സംഘടിപ്പിക്കുക എന്നുള്ളത് ജോൺകുട്ടിച്ചേട്ടൻ്റെ പ്രത്യേക ക്യാരിസംതന്നെ ആയിരുന്നു. നൂറുകണക്കിന് മനുഷ്യരെയാണ് […]

Share News
Read More

ആയിരത്തിലേറെ മദ്യാസക്തരായ വ്യക്തികളെ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിച്ച് ലഹരിമുക്തരാക്കിയ വെണ്ണല മാന്നംകേരി സി. ജോൺകുട്ടി (79) അന്തരിച്ചു.

Share News

നിര്യാതനായി വെണ്ണല: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ വെണ്ണല ബാങ്ക് കോളനി മാന്നംകേരിസി. ജോൺകുട്ടി (79) അന്തരിച്ചു. സംസ്കാരം ഇന്ന് ആഗസ്റ്റ് ഒന്ന് (വ്യാഴം) വൈകുന്നേരം നാലിന് വെണ്ണല സെന്‍റ് മാത്യൂസ് പള്ളിയിൽ. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത ജനറൽ സെക്രട്ടറി,വൈസ് പ്രസിഡന്‍റ്, ജീസസ് ഫ്രട്ടേണിറ്റി പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള ലഹരി വിരുദ്ധ സേനാനി അവാർഡ് നേടിയിട്ടുള്ള സി. ജോൺ കുട്ടി ആയിരത്തിലേറെ മദ്യാസക്തരായ വ്യക്തികളെ വിവിധ […]

Share News
Read More

മലയാള മനോരമ മുൻ അസിസ്‌റ്റൻ്റ് എഡിറ്റർ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ് കരിക്കംപള്ളിൽ-63) അന്തരിച്ചു.

Share News

തിരുവനന്തപുരം….. മലയാള മനോരമ മുൻ അസിസ്‌റ്റൻ്റ് എഡിറ്റർ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ് കരിക്കംപള്ളിൽ-63) അന്തരിച്ചു. എടത്വ ചെക്കിടിക്കാട് കരിക്കംപള്ളിൽ നന്നാട്ടുമാലിൽ പരേതരായ കെ.സി.തോമസ് (ഇൻകംടാക്സ്) – ഗ്രേസിക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രസ് ക്ലബ് ഐജെടി ഡയറക്‌ടർ ആയിരുന്നു. രാവിലെ 11.30 ഓടെ കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമപ്രവർത്തന മികവിന് ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: കൊച്ചുറാണി ജോർജ്. മക്കൾ: അമ്മു ജോർജ് (അയർലൻഡ്), തോമസ് ജോർജ്. മരുമകൻ: […]

Share News
Read More

പുല്ലൂരാംപാറ കുഴിവേലിൽ കെ ജെ അന്നക്കുട്ടി (86) അന്തരിച്ചു.|ആദരാഞ്ജലികൾ

Share News

തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ കുഴിവേലിൽ കെ ജെ അന്നക്കുട്ടി (86) അന്തരിച്ചു. സംസ്കാരം ഇന്ന് (01-06-2024-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ നടന്നു . കൂരാച്ചുണ്ട് സെൻറ് തോമസ് എൽ പി സ്കൂൾ റിട്ട. അധ്യാപികയാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി, സാറാമ്മ, പെണ്ണമ്മ, ബേബി, ബ്രജീറ്റ്, പരേതരായ ശോശാമ്മ, മറിയക്കുട്ടി.

Share News
Read More

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു.

Share News

പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ നിരവധി സിനിമാ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും ഈണം നൽകി. ജയ-വിജയ എന്ന പേരിൽ ഇരട്ട സഹോദരനോടൊപ്പം നടത്തിയ കച്ചേരികളിലൂടെ സംഗീത ആസ്വാദകർക്ക് ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ചലച്ചിത്ര താരം മനോജ് കെ ജയൻ മകനാണ്. സിനിമാ ഭക്തിഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കെ.ജി ജയൻ. രാധ തൻ പ്രേമത്തോടാണോ, നക്ഷത്രദീപങ്ങൾ തിളങ്ങി, ചന്ദനചർച്ചിത […]

Share News
Read More

ഒളശ്ശ : തൂമ്പുങ്കൽ മറിയമ്മ തോമസ് (88) അന്തരിച്ചു.| സംസ്കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ.|ആദരാഞ്ജലികൾ

Share News

ഒളശ്ശ : തൂമ്പുങ്കൽ മറിയമ്മ തോമസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: എസ്.ബി.ടി. റിട്ടയേർഡ് ഡപ്യൂട്ടി മാനേജർ പരേതനായ ടി.ജെ തോമസ് .മക്കൾ : ജോസ് ടി.തോമസ് (ദീപിക മുൻ ചീഫ് ന്യൂസ് എഡിറ്റർ ), ലിസമ്മ ജോർജ് (റിട്ട. ടീച്ചർ, സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ , വില്ലൂന്നി ), തങ്കച്ചൻ ഡി. തോമസ് ( ടെസ മാർക്കറ്റിംഗ് ഏറ്റുമാനൂർ ), […]

Share News
Read More

മെഡിക്കൽ കോളേജായി ഉയർന്ന മെഡിക്കൽ മിഷൻ ആശുപത്രിയുടെ സേവനങ്ങളുടെ അടിത്തറയുണ്ടാക്കിയത് മാമ്മൻ സാറായിരുന്നു.

Share News

ഡോ. കെ. സി. മാമ്മൻ അന്തരിച്ചു. മാമ്മൻ സർ മെഡിക്കൽഡയറക്ടറായിരുന്ന കാലഘട്ടത്തിൽ ജൂനിയർ ഡോക്ടറായും പിന്നീട് കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. നൈതീകമായി ആതുര സേവനം ചെയ്യുകയെന്ന പാഠം അദ്ദേഹം ആവർത്തിച്ച് പഠിപ്പിച്ചു കൊണ്ടിരുന്നു. സ്വന്തം ജീവിതത്തിലും അത് കൃത്യമായി പ്രയോഗത്തിൽ വരുത്തി. എല്ലാവരും വിശ്വസിച്ചിരുന്ന ശിശു രോഗ വിദഗ്ധനായിരുന്നു. അനാവശ്യമായ ഒരു മരുന്നും അദ്ദേഹം കുട്ടികള്‍ക്ക് കൊടുത്തിരുന്നില്ല. അനാവശ്യമായ പരിശോധനകൾക്ക് കുട്ടികളെ വിധേയരാക്കിയിരുന്നില്ല. എളിമയോടെ എല്ലാവരോടും പെരുമാറി. വലിയ കുടുംബ പാരമ്പര്യമുണ്ടെങ്കിലും അതൊന്നും പെരുമാറ്റത്തിൽ കാണിക്കില്ല.വ്യത്യസ്തമായ അഭിപ്രായങ്ങൾ ക്ഷമയോടെ […]

Share News
Read More

അതേപോലെ ‘പ്ലീസ് വെയിറ്റ്’ എന്ന് ഫ്രാന്‍സിസ് അങ്കിളിനോടു പറയാന്‍ എനിക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ലെന്നും ഞാനോര്‍ത്തു.

Share News

മനോരമയിലെ എന്റെ സഹപ്രവര്‍ത്തകരില്‍ നല്ലപങ്കും ഫ്രാന്‍സിസ് സാറിനാണ് വിടപറയുന്നത്. ഇക്കൂട്ടത്തില്‍ ഫ്രാന്‍സിസ് അങ്കിളിന് അന്ത്യയാത്ര പറയുന്നത് ഞാന്‍ മാത്രമാവും . കുട്ടിയായിരുന്നകാലത്തേ തുടങ്ങിയ ‘മോനേ’ വിളി തുടരുന്ന മനോരമയിലെ അഞ്ചുപേരില്‍ ഒരാള്‍. അന്ന് കോഴിക്കോട്ട് (1970– 80 കാലത്ത്) എനിക്ക് എല്ലാവരും അങ്കിള്‍മാരായിരുന്നു. മാത്തുക്കുട്ടിച്ചായനങ്കിള്‍ എന്ന് വിളിച്ചതായി അപഖ്യാതി പറഞ്ഞ് കൂട്ടത്തോടെ ചിരിച്ച് എന്നെ കരയിപ്പിക്കുന്നത് ഒരുകാലത്ത് ഇവരുടെ വിനോദമായിരുന്നു. ഞാന്‍മനോരമയില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ എല്ലാവരെയും സാര്‍ എന്നു വിളിച്ചു. ഇവരെയൊഴിച്ച്. എന്റെ പിതാവ് മാത്യു മണിമലയുടെ […]

Share News
Read More

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എസ്.സച്ചിദാനന്ദമൂർത്തി അന്തരിച്ചു.

Share News

ഡൽഹി കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തകനായി മികവ് തെളിയിച്ച സച്ചിദാനന്ദമൂർത്തി, മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്ററായിരുന്നു. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരുവിലായിരുന്നു അന്ത്യം. Heartfelt condolences and prayers

Share News
Read More