ആ ചവിട്ട് കൊണ്ടത് ഓരോ …..മനുഷ്യസ്നേഹിയുടെയും നെഞ്ചിലാണ്.|കുഞ്ഞേഞങ്ങൾക്ക് മാപ്പേകുക|തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്.
തെരുവിൽ അലയുന്ന കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം.-പ്രൊ ലൈഫ്. കൊച്ചി. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപെടുന്ന കേരളത്തിൽ കുട്ടികൾ തെരുവിൽ അലയുന്നതും അവർ ആക്രമിക്കപ്പെടുന്നതും ആശങ്കയും വേദനയും ഉളവാക്കുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. തലശ്ശേരിയിൽ ആറുവയസ്സുള്ള ബാലനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രോ ലൈഫ് അപ്പൊസ്തലേറ്റ് ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുട്ടിയെ ആക്രമിച്ച വ്യക്തിക്കെതിരെ നരഹത്യശ്രമത്തിന് കേസ് എടുക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു. . കാറില്‍ ചാരിനിന്നുപോയ സാധുവായ കുഞ്ഞിനെ വെറുപ്പോടെ ചവിട്ടുന്ന മനുഷ്യരൂപമുള്ള ഒരു ക്രൂരജന്തു. […]
Read Moreജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന പ്രകടനങ്ങൾ, മതസൗഹാർദ്ദം നഷ്ടപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും സമ്മേളനങ്ങളും, വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എല്ലാം നമ്മുടെ നാടിന്റെ സുസ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാതെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സീറോ […]
Read Moreവിനു വി ജോണിനൊപ്പം.നിർഭയ മാധ്യമപ്രവർത്തനത്തിനു വേണ്ടിയുള്ള അവകാശത്തിനൊപ്പം.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ നാട്ടിലുണ്ടായിരുന്നില്ല. നാട്ടിലെത്തിയ ശേഷം ഇന്ന് വിനു വി ജോണിനെ വീട്ടിലെത്തി സന്ദർശിച്ചു. നരേന്ദ്രമോദി സർക്കാരിൻ്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഖിലേന്ത്യാതലത്തിൽ നടത്തിയ പണിമുടക്ക് നിർഭാഗ്യവശാൽ കേരളത്തിൽ ചിലരുടെ കുൽസിതതാൽപര്യങ്ങളുടെ പുറത്ത് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കുകയുണ്ടായി. തങ്ങൾക്ക് അനഭിമതരായുള്ളവരെയും തങ്ങളെ വിമർശിക്കുന്നവരെയും ഒപ്പം പൊതുജനത്തെയും ശത്രുപക്ഷത്ത് നിർത്തികൊണ്ട് അവർക്കെതിരായ പ്രതിഷേധമാക്കി പണിമുടക്കിനെ മാറ്റുകയായിരുന്നു സിപിഎമ്മും പോഷക സംഘടനകളും. മോദിയ്ക്കെതിരെയായിരുന്നു സമരം ആഹ്വാനം ചെയ്തതെങ്കിലും […]
Read Moreകുട്ടമ്പുഴ പഞ്ചായത്തിലെ മേട്നപ്പാറ ആദിവാസി കോളനിയിൽ അജി-ജെയ്മോൾ ദമ്പതികളുടെ ഒൻപത് ദിവസം പ്രായമായ കുട്ടി, ചികിൽസ കിട്ടാതെ മരിച്ച സംഭവം വളരെ നടുക്കത്തോടെയാണ് കേട്ടത്.
കണ്ണേ…… മടങ്ങുക! കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നപ്പാറ ആദിവാസി കോളനിയിൽ അജി-ജെയ്മോൾ ദമ്പതികളുടെ ഒൻപത് ദിവസം പ്രായമായ കുട്ടി, ചികിൽസ കിട്ടാതെ മരിച്ച സംഭവം വളരെ നടുക്കത്തോടെയാണ് കേട്ടത്.കോതമംഗലം താലൂക്ക് ആശുപത്രിയിൽ ജനിച്ച കുട്ടിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രകൃയ വേണമെന്നു പറഞ്ഞപ്പോൾ മടിശീലയിൽ തുണ്ടു പണമില്ലാത്ത കുടുബം കൈമലർത്തി. ആശുപത്രി അധികൃതർ കുട്ടിയെ താലൂക്ക് ആശുപത്രിയിലേക്ക് തന്നെ തിരിച്ചയച്ചു. അടുത്ത ദിവസം ആ കുരുന്നു ജീവൻ്റെ […]
Read More“പാലാ കാത്തുസൂക്ഷിച്ച രാഷ്ട്രീയ സാമുദായിക ഐക്യം തകര്‍ത്തുകൊണ്ട് പാലായുടെ സംസ്‌ക്കാരം തന്നെ ഇല്ലാതാക്കാന്‍ മാത്രമാണ് ഇത്തരം ശ്രമങ്ങള്‍ സഹായിക്കുന്നത്”.|സ്റ്റീഫന്‍ ജോര്‍ജ്
കോട്ടയം : പാലായില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പകയുടെ രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതിജാമ്യം നിഷേധിച്ച പ്രതിക്ക് വേണ്ടി രംഗത്ത് വന്നതിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി എത്രമാത്രം അധപതിച്ചു എന്നതിന് തെളിവാണ്. കേസിലെ പ്രതിയും കുടുംബവും നടത്തിയ പത്രസമ്മേളനം ഒരു കോണ്‍ഗ്രസ്സ് സ്‌പോണ്‍സേര്‍ഡ് പത്രസമ്മേളനമാണ്. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനം ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഇല്ലാതെ വെറും […]
Read Moreകിണർ കുഴിച്ചപ്പോൾ ഒരു കുടംകിട്ടി. കുടം നിറയെ സ്വർണം. പകുതി വിലയ്ക്ക് തരാം വേണോ?
“ഗുജറാത്തുകാരായ മൂന്നു ചെറുപ്പക്കാർ തൃശ്ശൂർ ജില്ലയിലെ ഒരു ചെറുകിട സ്വർണ്ണ വ്യാപാരിയെ സമീപിക്കുന്നു. അവർ കാര്യങ്ങൾ വിശദീകരിച്ചുതുടങ്ങി. കിണർ കുഴിച്ചപ്പോൾ ഒരു ഉടൻ കിട്ടി കുടം നിറയെ സ്വർണം. അത് പകുതി വിലക്ക് നൽകാൻ തയ്യാറാണ്! വ്യാപാരി ആലോചിച്ചപ്പോൾ സംഗതി കൊള്ളാം! രാവിലെതന്നെ ഭാഗ്യം വന്നു കയറിയ വഴിയോർത്തു സർവ്വദൈവങ്ങളെയും മനസ്സിൽ സ്തുതിച്ചു. സംഘം നൽകിയ സ്വർണത്തിൽ നിന്ന് അൽപമെടുത്ത് ഉരച്ചു നോക്കി. ഒറിജിനൽ തന്നെ! ഉടനെ ഇടപാട് ഉറപ്പിച്ചു സാംസ്കാരിക നഗരത്തിൽ കച്ചവടം പച്ചപിടിക്കും എന്ന് […]
Read Moreവാർത്തകളിൽ നിന്നും തട്ടിപ്പിന്റെ കഥകൾ മാറി, സാമർഥ്യത്തിന്റെ വാർത്തകൾ നിറയട്ടെ, ഒരു നല്ല നാളെ നമ്മുടെ നാടിന് ഉണ്ടാവട്ടെ.
മോൻസൺ, സ്വപ്ന, സരിത, ചിട്ടി, ബ്ലേഡ്, സഹകരണ ബാങ്കിന്റെ പേരിൽ, എന്നിങ്ങനെ തട്ടിപ്പുകൾ പലവിധം കേരളത്തിൽ നടക്കുന്നുണ്ട്. ഇതിലെ ഏറ്റവും വിചിത്രമായ സംഭവം, സമൂഹത്തിൽ നമ്മൾ വിദഗ്ധർ, മിടുക്കർ എന്ന് കരുതുന്നവരും, അധികാര സ്ഥാനത്തിരിക്കുന്നവരും ഒക്കെ ഇമ്മാതിരി തട്ടിപ്പിൽ പെട്ടു പോവുന്നു എന്നതാണ്. “ഫൂൾ മി വൺസ്, ഷെയിം ഓൺ യു, ഫൂൾ മി ട്വൈസ്, ഷെയിം ഓൺ മി” എന്ന് ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. ഒരിക്കൽ ഞാൻ കബളിക്കപെട്ടാൽ, അത് കബളിപ്പിക്കുന്നവന്റെ കുഴപ്പം, എന്നാൽ വീണ്ടും […]
Read Moreനമ്മുടെ നാട്ടില്‍ മതേതരത്വം നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വവും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ട്. ഈ വര്‍ഗ്ഗീയത നീക്കങ്ങള്‍ക്കെതിരെ ഒരു മതേതര പാര്‍ട്ടി എന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി അണി നിരക്കേണ്ടെ ഒരു സന്ദര്‍ഭം കൂടിയാണിത്|രമേശ് ചെന്നിത്തല
രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കുവാന്‍ ബിജെപി പരമാവധി ശ്രമിക്കുന്നു: ചെന്നിത്തല തിരുവനന്തപുരം: രാജ്യത്ത് വര്‍ഗ്ഗീയത ആളി കത്തിക്കുവാന്‍ ബി.ജെ.പി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍പ് എങ്ങും ഇല്ലാത്ത നിലയില്‍ ഇന്ന് രാജ്യത്തും, സംസ്ഥാനത്തും വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാന്‍ ബി.ജെ.പി ശ്രമം നടത്തുകയാണ്. കേരളത്തിലും ഏത് സംഭവം ഉണ്ടായാലും അതില്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ആണ് ബി.ജെ.പി ശ്രമിക്കുന്നത്. പാലാ ബിഷപ്പ് ന്റെ പ്രസ്താവനയെ ചൊല്ലി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുകയാണ് ബി.ജെ.പി. […]
Read Moreഡൽഹിയിൽ ക്രൈസ്തവദേവാലയം തകർത്തത് അപലപനീയം: സീറോമലബാർ സഭ
കാക്കനാട്: ഡൽഹിയിലെ ഫരീദാബാദ് സീറോമലബാർ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും ഖേദകരമാണ്. 13 വർഷത്തോളമായി ദിവ്യബലിയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച് നിലംപരിശാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. വിശുദ്ധ കുർബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു.
Read More