ഒന്നും ശരിയായ വഴിയിൽ നടക്കരുത് എന്നതു മാത്രമായി രാഷ്ട്രീയ പ്രവർത്തനവും ഭരണവും മാറിയാൽ, ജനങ്ങൾക്കു നിസ്സഹായരായി നിൽക്കുകയേ നിവൃത്തിയുള്ളു!
മാസപ്പടി എപ്പടീ എപ്പടീ …? 1990 ന്റെ രണ്ടാം പകുതിയോടെ, കേരളത്തിന്റെ കടൽത്തീരത്തു വളർന്നുവന്ന ഏറ്റവും ശ്രദ്ധേയമായ വ്യവസായ സംരംഭമാണ് കരിമണൽ ഖനനവും, കരിമണലിൽനിന്നു വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ്, മോണസൈറ്റ്, റൂട്ടയിൽ, സിർകോൺ തുടങ്ങിയ വിലപ്പിടിപ്പുള്ള ധാതുക്കളുടെ വിപണനവും. 1922 മുതൽ കേരള തീരത്തു കൊല്ലം കേന്ദ്രമായി സർക്കാർ മേഖലയിൽ ഖനനം നടക്കുന്നുണ്ടെങ്കിലും, ആറ്റമിക് എനർജിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ, സ്വകാര്യ സംരംഭകർക്കു കേന്ദ്ര സംസ്ഥാന സർക്കാരുകളിൽനിന്നു ഖനന അനുമതി നേടുക എളുപ്പമായിരുന്നില്ല. 1991 നു ശേഷം, ഇന്ത്യൻ […]
Read Moreഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയോ?|പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ ?
കേരളത്തിന് അന്യമായിരുന്ന ഒരുപറ്റം വന്‍കിട പദ്ധതികള്‍, അഭൂതപൂര്‍വമായ ക്ഷേമപദ്ധതികള്‍, അവയ്ക്ക് മകുടം ചാര്‍ത്താന്‍ 3 തവണ ജനസമ്പര്‍ക്ക പരിപാടി. 2013ല്‍ ഉമ്മന്‍ ചാണ്ടി ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് കൂടി നേടിയതോടെ അജയ്യനായ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി വീഴ്ത്തുക എന്നത് രാഷ്ട്രീയലക്ഷ്യമായി മാറി. കിട്ടാവുന്ന എല്ലാ ആയുധങ്ങളും തലങ്ങും വിലങ്ങും പ്രാകൃതമായി പെരുമാറി. സിപിഎം നല്കിയ കോടികളുടെയും രാഷ്ട്രീയാഭയത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിയുയര്‍ത്തിയ വെറുമൊരു പുകവെടിയായിരുന്നു സോളാര്‍ കേസ്. അതിനെ അടിസ്ഥാനമാക്കി ആരോപണങ്ങളുടെ ഗോപുരം തന്നെ സൃഷ്ടിക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ […]
Read Moreസാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. |പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും പ്രതീക്ഷയുടെ പുതുനാമ്പും.
സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. ജാതി മത ഭേദമന്യേ, ദേശത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അവർ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വരും. അനീതിയും, അന്യായവും, ചുവപ്പു നാടയും മാറ്റാൻ അദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കും. അധികാരികൾ അവഗണിച്ചവർക്ക്, നിയമത്തിന്റെ നൂലാമാലകളിൽ പെട്ടവർക്ക്, കുരുക്കിൽ കുരുങ്ങിയവർക്ക്, അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും സാധിക്കും, അത്ഭുതങ്ങൾ പലരും സാക്ഷ്യപ്പെടുത്തും. പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും പ്രതീക്ഷയുടെ പുതുനാമ്പും. ടോണി തോമസ്
Read Moreഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. | കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ്..|മുഖ്യമന്ത്രി പിണറായി വിജയൻ
കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് […]
Read More