പ്രതിപക്ഷ നേതാവിനെ കണ്ടെത്തുവാൻ കോൺഗ്രസ്‌ വിഷമിക്കുന്നുവോ ?

Share News

കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമോ . പ്രതിപക്ഷ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തീരുമാനം എളുപ്പമല്ല . വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഉറച്ച നിലപാടിലാണ് ദേശിയ നേതൃത്വം എന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു . ഇനി നിയമസഭയില്‍ വേണ്ടത് കരുത്തുള്ള നേതൃത്തമാണെന്ന് എല്ലാ വിഭാഗവും അഭിപ്രായപ്പെടുന്നു .ഘടകകക്ഷികളുടെ എല്ലാ താല്‍പര്യങ്ങള്‍ക്കും വഴങ്ങുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും വിലയിരുത്തല്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃത്വം ഒഴിയുവാൻ ആഗ്രഹിക്കുന്നില്ല .അദ്ദേഹം മാറേണ്ടിവന്നാൽ […]

Share News
Read More

ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകള്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകള്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കിയത്. |കെ കെ ശൈലജ ടീച്ചർ

Share News

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മ. കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമാവാന്‍ അവസരം ലഭിച്ചതു മുതല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ അവര്‍ ശ്രമിച്ചു. ഭൂപരിഷ്‌കരണ നിയമമടക്കം ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും […]

Share News
Read More

തിരഞ്ഞെടുപ്പ്: വിജയികളുടെ പട്ടിക ഉൾപ്പെട്ട വിജ്ഞാപനം ഗവർണർക്ക് കൈമാറി

Share News

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടികയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചവിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടർനടപടികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വിജ്ഞാപനം സംസ്ഥാന ഗസറ്റിൽ (അസാധാരണം) പ്രസിദ്ധീകരിച്ചതിന്റെ പകർപ്പും ഗവർണർക്ക് കൈമാറി.

Share News
Read More

ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്.

Share News

കെ സുധാകരനെ വിളിക്കൂ, കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളോടും അണികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏൽപ്പിക്കൂ. കോൺഗ്രസിന്റെ താഴേത്തട്ടു മുതൽ ഉള്ള പ്രവർത്തകരെ ഉണർത്തൂ. ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്. പിണറായി വിജയൻ എന്ന ശക്തനായ മുഖ്യമന്ത്രിയുടെ മുൻപിൽ, യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പോലും പറയാതെയാണ് […]

Share News
Read More

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും. നേതൃസ്ഥാനം ഒഴിയാനുള്ള താത്പര്യം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ചെന്നിത്തല അറിയിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതായൊരിക്കും പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ പേരിലേക്കു മാറ്റിയതോടെയാണ് നേതൃസ്ഥാനം ഒഴിയുമെന്ന സൂചനകള്‍ പുറത്തുവന്നത്. ഒഴിയാനാണ് അദ്ദേഹത്തിനു താത്പര്യമെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വിഡി സതീശന്‍, പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ […]

Share News
Read More

ചങ്ങനാശേരിയുടെ ജന പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത എല്ലാ വിഭാഗം ജനങ്ങളോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി ഞാൻ രേഖപ്പെടുത്തുന്നു. |ജോബ് മൈക്കിൾ

Share News

 നിങ്ങൾ നൽകിയ വിശ്വാസത്തിനൊത്ത്‌ ഉയർന്ന് പ്രവർത്തിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. പ്രിയപ്പെട്ടവരായ നിങ്ങളോരോത്തരും നൽകിയ സ്നേഹവും സഹകരണവും മുന്നോട്ടുള്ള പ്രയാണത്തിൽ ഒപ്പമുണ്ടാകണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.

Share News
Read More

തുടർഭരണ തരംഗം :മലയാളമാധ്യമങ്ങളിൽ!?

Share News

ശ്രീ പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള രണ്ടാം വരവിന് വലിയ പ്രാധാന്യം മാധ്യമങ്ങൾ നൽകി. മലയാള പത്രങ്ങൾ തിരഞ്ഞെടുപ്പ് വാർത്ത എങ്ങനെ ആഘോഷമാക്കിയെന്ന് നോക്കാം.വിമർശിക്കാൻ മുന്നിൽ നിൽക്കുന്നതുപോലെ അനുമോദിക്കുവാനും മുന്നിലാണെന്ന് മത്സരിക്കുവാൻ മലയാള മനോരമയും ഉണ്ട്. വിജയ് സൂപ്പർ എന്ന തലകെട്ടിൽ പിണറായി വിജയന്റെ സൂപ്പർമാൻ കാർട്ടൂൺ ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ചൂണ്ടുവിരലിൽ കേരളത്തെ ഉയർത്തിപറക്കുന്നു. അപ്പോൾ പച്ചപ്പിൽ പിടിവിട്ട് ഉടുതുണി ഊരിയും വിധം പാവം ജോസ് കെ മാണി രണ്ടിലയുമായി താഴോട്ട്. കോവിഡ് സംരക്ഷക ശൈലജ ടീച്ചർ ഇഞ്ചക്ഷൻ […]

Share News
Read More

ഉദയസൂര്യനായി സ്റ്റാലിൻ: സത്യപ്രതിജ്ഞ വെള്ളിയാഴ്ച

Share News

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡിഎംകെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. 155 സീറ്റുകള്‍ നേടിയാണ് ഡിഎംകെ സഖ്യം അധികാരം പിടിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ 56 സീറ്റുകള്‍ അധികം നേടിയാണ് ഡിഎംകെ സഖ്യത്തിന്റെ ഉജ്ജ്വല വിജയം. എഐഎഡിഎംകെ സഖ്യത്തിന് 78 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. 55 സീറ്റുകളാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവര്‍ക്ക് നഷ്ടമായത്. കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് സ്റ്റാലിന്‍ വിജയം […]

Share News
Read More

പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും.|രമേശ് ചെന്നിത്തല

Share News

നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ അഴിമതിയും കൊളളയും യു.ഡിഎഫ് പുറത്തുകൊണ്ടുവന്നിരുന്നു. അതൊക്കെ ഇല്ലാതായെന്നു ഈ വിജയം കൊണ്ട് കരുതണ്ട. സര്‍ക്കാരിന് പലഘട്ടത്തിലും തിരുത്തേണ്ടതായിട്ട് വന്നിട്ടുണ്ട്. സര്‍ക്കാരിന്‍റെ തെറ്റുകളെ തിരുത്തുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. പ്രതിപക്ഷ ധര്‍മം ഭംഗിയായി നിർവഹിക്കുവാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് .വിജയിച്ച് നിയമസഭ സാമാജികരായ എല്ലാവരേയും അഭിനന്ദിക്കുന്നു. അപ്രതീക്ഷിതമായ ഈ പരാജയത്തിന് കാരണമായ […]

Share News
Read More