മക്കളുടെ പെരുമാറ്റ പ്രശ്നം പരിഹരിക്കാൻ സഹകരണം തേടുമ്പോൾ അധ്യാപകർ പ്രതിക്കൂട്ടിലാകുന്നസാഹചര്യങ്ങൾ

Share News

കൗമാര പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും യുവജനങ്ങളിൽ പടർന്ന് പിടിക്കുന്ന അക്രമ വാസനയെയും ലഹരി വ്യാപനത്തെയും കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായ ആശയ കൂട്ടായ്മയാണ് എറണാകുളം ബി ടി എച്ചിൽ നടന്നത് .ക്രീയാത്മകമായ പല നിർദ്ദേശങ്ങളും വിവിധ ശ്രേണിയിൽ നിന്നുള്ളവരിൽ നിന്നുണ്ടായി. പാനലിസ്റ്റുകൾ ഉത്തേജനം നൽകി. വിവിധ കോളേജുകളിൽ നിന്നുള്ള യൂണിയൻ ഭാരവാഹികളുംവിദ്യാർത്ഥികളും പങ്കെടുത്തു . പ്രായോഗികമായ ഒത്തിരി നിർദ്ദേശങ്ങൾ ഉണ്ടായി. മൈത്രി അതെല്ലാം ക്രോഡീകരിച്ചു ഒരു ആക്ഷൻ പ്ലാൻ ഡോക്യുമെന്റ് തയ്യാറാക്കുന്നുണ്ട്. വാർത്ത മാധ്യമങ്ങളിൽ കേൾക്കാത്ത പല […]

Share News
Read More

സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

Share News

(1)പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് കേട്ടാൽ ഇളകുന്ന മനസ്സുള്ളവർ ധാരാളമുണ്ട്. അത്തരമൊരു ചാഞ്ചല്യം ഉണ്ടോയെന്നു സ്വയം പരിശോധന എപ്പോഴും വേണം. ഈ ദൗർബല്യത്തെയാണ് തട്ടിപ്പുകാർ ഉന്നം വയ്ക്കുന്നതെന്ന കാര്യം ആദ്യം ഓർമ്മയിൽ കുറിച്ചിടാം . (2)ധനലാഭ വാഗ്ദാനങ്ങളും ഓഫറുകളും ഉണ്ടാകുമ്പോൾ അതിന്റെ പിന്നിലെ ധനപരമായ യുക്തി വിമർശനാത്മകമായി വിലയിരുത്തണം. വേണമെങ്കിൽ അറിവുള്ളവരോട് ചോദിക്കണം .ആരോടും ആലോചിക്കാതെയുള്ള എടുത്തു ചാട്ടം വേണ്ട. (3)പെട്ടെന്ന് നേട്ടമുണ്ടാക്കണമെന്ന ആഗ്രഹമോ ആർത്തിയോ യുക്തി വിചാരത്തെ മന്ദിഭവിക്കുന്നതായി തോന്നിയാൽ ജാഗ്രത കൂട്ടണം. പറ്റിക്കപ്പെടാനുള്ള സാധ്യത അപ്പോൾ […]

Share News
Read More

‘ക്രൈമിൽ രോഗ ആംഗിൾ, സൈക്കോ ക്രിമിനലുകളെന്ന ധാരണ’; അശാസ്ത്രീയതയുടെ വൈറസ് പടർത്തുന്ന പുതിയ സിനിമകൾ|ഡോ. സി ജെ ജോൺ

Share News

വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതുവിലും, മനോരോഗങ്ങളുടെ കാര്യത്തിൽ പ്രേത്യേകിച്ചും സിനിമാക്കാരും വെബ് സീരീസുകാരുമൊക്കെ അവരുടെ ഭാവനയെ കയറൂരി വിടാറുണ്ട്. ശാസ്ത്ര സാക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നുണ്ടോയെന്ന അന്വേഷണങ്ങൾ നടത്താറില്ല. ജനപ്രിയ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ പൊതുസമൂഹത്തെയും രോഗമുള്ളവരെയും സ്വാധീനിക്കുമെന്ന ചിന്തയും ഉണ്ടാകാറില്ല.കഥയെ പൊലിപ്പിച്ചെടുക്കാൻ എന്തെങ്കിലുമൊക്കെ അബദ്ധങ്ങൾ സൃഷ്ടിച്ചെടുക്കും. മരണാനന്തര അവയവ ദാനത്തെ കുറിച്ച് തെറ്റായ ധാരണകൾ പടർത്തിയ ഒരു സിനിമയുണ്ടാക്കിയ കോട്ടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. ഉറങ്ങാൻ നൽകുന്ന ഒരു ഔഷധവുമായി ബന്ധിപ്പിച്ചുണ്ടാക്കിയ ക്രൈം തില്ലർ […]

Share News
Read More

വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് .|ഡോ .സി. ജെ .ജോൺ

Share News

വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് . പിന്തുണ നൽകുന്ന ആപ്പുകളും,ഡിജിറ്റൽ വൈഭവങ്ങളുമൊക്കെഅറിഞ്ഞിരിക്കണം . അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം.തുണയാകാൻ എന്തൊക്കെഅറിയണം ? അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ മൊബൈൽ ആപ്പിന്റെ സഹായത്തിൽ വിളിക്കാൻ അറിയണം. ബില്ലുകളും നികുതികളും ഫോൺ വഴി അടക്കാൻ പഠിക്കണം .ഇടക്ക് ഇഷ്ട ഭക്ഷണം ഓൺലൈൻ ഓർഡർ വഴി വരുത്താനും പറ്റണം. അല്ലറ ചില്ലറ വാങ്ങലുകളും, സാമ്പത്തിക […]

Share News
Read More

ഹോട്ട് സ്റ്റാർ വെബ് സീരീസ് 1000 ബേബീസ് മനസ്സിലൊരു ബേബി ഉള്ളവർ കാണരുത് .

Share News

ഹോട്ട് സ്റ്റാർ വെബ് സീരീസ് 1000 ബേബീസ് മനസ്സിലൊരു ബേബി ഉള്ളവർ കാണരുത് .മലയാള വെബ് സീരീസുകൾ ഏത് ദിശയിലേക്കാണ് ഇനി ഒഴുകാൻ പോകുന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ ബേബീസ് .കൊടും ക്രൂരതകളും കുറ്റവാസനകളും ആകർഷകമായി ചിത്രീകരിക്കാൻ വേണ്ടി തട്ടി കൂട്ടിയ കൃത്രിമവും അവിശ്വസനീയവുമായ ഒരു കഥയാണ് ആ സീരിസിന്റെ ഏറ്റവും വലിയ ന്യുനത .നല്ല പിതാവിനും മാതാവിനും പിറന്നതിന്റെ ജന്മഗുണം ഇതിലെ കില്ലർ കാണിക്കുന്നില്ലെന്ന വൈരുദ്ധ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.പുതിയ കാല ലഹരികൾ ഉപയോഗിക്കുന്നതിന്റെ ഡെമോൺസ്‌ട്രേഷൻ ഗംഭീരമായി […]

Share News
Read More

ഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?

Share News

അഴിമതി രഹിതമായ ഉദ്യോഗ ചരിത്രവും, ഭരണത്തിലിരിക്കുന്ന അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്‌ടീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ ഈ ഉദ്യോഗസ്ഥൻ വല്ലാത്ത ഒറ്റപ്പെടലിലും നിസ്സഹായതയിലും വീണ്‌ പോയോ?എന്നാലും എന്നോട് ഇത് ചെയ്തല്ലോയെന്ന നൈരാശ്യം പിടി കൂടെയോ ?അതും ഒരു സാധ്യതയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലെ ഭരിക്കുന്ന സ്വാധീനമുള്ള വർഗ്ഗമെന്ന ഒരു വിഭാഗവും അവർക്ക് വിരട്ടാവുന്ന മറ്റുള്ളവരെന്ന വർഗ്ഗവും അതേ പാർട്ടിക്കുള്ളിൽ തന്നെ രൂപപ്പെട്ട് വരുന്നത് ദൗർഭാഗ്യകരമാണ് . തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഇടിച്ചു കയറി വന്ന് […]

Share News
Read More

തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം

Share News

നാളെ ലോക മാനസികാരോഗ്യ ദിനം . തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം . വ്യക്തികൾ മനസ്സിന് പരിക്കേൽക്കാത്ത വിധത്തിൽ സ്വയം ശ്രദ്ധിക്കണം. സ്വാസ്ഥ്യം നൽകും വിധത്തിൽ തൊഴിൽ സംസ്കാരത്തെ തൊഴിൽ ദാതാക്കൾ ചിട്ടപ്പെടുത്തുകയും വേണം.ടാർഗെറ്റും,ഡെഡ് ലൈനും, പ്രൊഫിറ്റും, ഉൽപ്പാദനക്ഷമതയുമൊക്കെ പുതിയ കാല തൊഴിൽ മന്ത്രങ്ങളാണ് .തൊഴിൽ സംസ്കാരം മാറിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ് .കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു. അധിക ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നു. ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള നേരം ഇല്ലാതെയാകുന്നു […]

Share News
Read More

വയോജന ദിന ഉശിരൻ ചിന്തകൾ പത്തെണ്ണം ..|ഡോ .സി. ജെ .ജോൺ

Share News

1.പറ്റാവുന്നിടത്തോളം കാലം ആരെയും ആശ്രയിക്കാതെയുള്ള സ്വാശ്രയ വാർദ്ധക്യം ചിട്ടപ്പെടുത്തും . 2.മക്കൾ നോക്കിയില്ലെന്ന പരിഭവം ഇല്ലാതെ സ്വതന്ത്രമായും സമാധാനമായും ജീവിക്കും . 3.വയസ്സ് കാലത്ത് തൻ കാര്യത്തിന് ചെലവാക്കാനായി ഇത്തിരി കാശ്‌ സ്വരു കൂട്ടി വയ്ക്കും . 4. ഒറ്റപ്പെടാൻ പോകാതെ സാധിക്കുന്ന സാമൂഹിക കൂട്ടായ്മകളിലൊക്കെ പങ്ക്‌ ചേരും. 5.ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം യാത്ര പോകും . 6.ഇടപെടുന്ന പരിസരങ്ങൾ വയോജന സൗഹൃദമല്ലെങ്കിൽ പരാതിപ്പെടും. 7.പ്രായമായിയെന്നത് കൊണ്ട് മൂലക്കിരുത്താനോ ,ചൂഷണം ചെയ്യാനോ വന്നാൽ നിയമ വടി കൊണ്ട് […]

Share News
Read More

കഴിവുകളിൽ ഊന്നൽ നൽകി ഓർമ്മ സൗഹൃദ സാഹചര്യം ഒരുക്കാനാണ് വീട്ടുകാർ ശ്രദ്ധിക്കേണ്ടത് .

Share News

“എന്റെ കണ്ണട എവിടെ?ആരാഎടുത്ത് മാറ്റിയത് ?” പിന്നെ കണ്ണടക്കായി തപ്പോട് തപ്പലാണ്. വച്ചിട്ട് എവിടെയെന്ന് തിട്ടമില്ലാതെ തപ്പി നടക്കുന്നത് വാച്ചിനാകാം . താക്കോലിനോ, ചെരിപ്പിനോ വേണ്ടിയാകാം .റിമോട്ടിനുമാകാം. സ്ഥാനം തെറ്റി വച്ചിട്ട് മറന്നതാണെന്ന് ആദ്യമൊന്നും സമ്മതിക്കില്ല . പ്രായമാകുമ്പോൾ ചിലർക്ക് ചെറിയ ഓർമ്മ പിശകുകൾ സ്വാഭാവികമാണ് . മുഖ പരിചയമുണ്ടെങ്കിലും ആളെ ഓർമ്മയില്ല .ആസ്വദിച്ച സിനിമയുടെ പേര് നാവിൻ തുമ്പിലുണ്ട്. പറയാനാവുന്നില്ല . തിടുക്കത്തിൽ അടുക്കളയിലേക്ക് പോയിട്ട് എന്തിനാ പോയതെന്ന് ആലോചിച്ചു നേരം കളയേണ്ടി വരുന്നു . […]

Share News
Read More