സമാഹരിക്കുന്ന വോട്ടുകൾ കൊണ്ട് ചിലരുടെ പരാജയമാണ് ഈ മീഡിയ നിർമ്മിത പുലി ലക്ഷ്യമാക്കുന്നത്.|ഡോ . സി. ജെ. ജോൺ
ഗ്രഹണ കാലത്ത് ഞാഞ്ഞൂളും തല പൊക്കുമെന്ന് പറഞ്ഞത് തെരെഞ്ഞെടുപ്പ് കാലത്തിനും പ്രസക്തമാണ്.അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കും, വലിയ വായയിലെ ആരോപണങ്ങൾക്കും വർത്തമാനങ്ങൾക്കും പേര് കേട്ട ഒരു പുള്ളി ചൊല്ലുന്ന ശുദ്ധീകരണ സൂക്തങ്ങൾ കേൾക്കാൻ ആളുണ്ട്. ഗ്ലാമർ കൂട്ടാനായി മൂപ്പർ കല്ലെറിയുന്നത് ഇടത്തും വലത്തുമുള്ള വലിയ പുള്ളികളെ മാത്രം.ഒറ്റ വെടിക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു വീഴണമെന്ന മഹനീയ അജണ്ടയിലാണ് പ്രവർത്തനം . വലിഞ്ഞു കയറാൻ മോഹിക്കുന്ന മുന്നണിയിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്.ഇറങ്ങി പോന്ന ഇടത്തിൽ അത് ചെലവായില്ല . […]
Read More