മലയാളി വിഷം തിന്നുന്നു ?|ദീപിക
മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.
Read Moreവീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു…..|.എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു…..|പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു…..
വിശേഷാവസരങ്ങളിൽ മാത്രം അതി വിശിഷ്ടമായി കാണപ്പെടുന്ന. …ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന.. …അയല്പക്കങ്ങളിലെല്ലാം ഓരോ കോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി……. .അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികൾ വീട്ടുവളപ്പിൽ തന്നെ ചിക്കി ചികഞ്ഞു നടക്കുന്നവയായിരുന്നു… .പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട….!അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും…. . കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്നത് വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ, വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ മൂസ മാപ്പിള വരുമായിരുന്നു […]
Read More“മാംസം പൂർണ്ണമായി വെന്തതാവാനുള്ള സാധ്യതയും, ചിക്കൻ അതേ ദിവസത്തേത് തന്നെ ആവണമെന്നില്ല എന്നുള്ളതും അപകടകരമാണ്.”
ചില സംഭവങ്ങളെ തുടർന്ന് മാത്രം ചർച്ച ചെയ്യപ്പടുകയും അതിന്റെ അലയൊലികൾ അടങ്ങിക്കഴിഞ്ഞാൽ എല്ലാവരും പാടേ മറക്കുകയും ചെയ്യുന്ന ചില നിത്യ ദുരന്തങ്ങളുണ്ട് കേരളത്തിൽ. അതിലൊന്നാണ് ഭക്ഷ്യവിഷബാധകൾ. കഴിഞ്ഞ ദിവസം ഷവർമ്മ വിഷബാധയിൽ മരിച്ച പെൺകുട്ടി അതിന്റെ അവസാന ഇരയാണ്. പത്തുവർഷംമുമ്പും തിരുവനന്തപുരത്തുനിന്ന് ഷവർമ്മ കഴിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായെങ്കിലും അന്വേഷണങ്ങളും നടപടികളും പാതിവഴിയിൽകുടുങ്ങി. പിന്നീട് മരണത്തോളമെത്തിയ സംഭവങ്ങൾ പലതുണ്ടായിട്ടുണ്ട്. പ്രശസ്ത നടൻ ഷോബി തിലകനും കുടുംബവും (ഒപ്പം കുറെപ്പേരും) തിരുവനന്തപുരത്തുനിന്ന് ഷവർമ്മ കഴിച്ച് വലിയ അവശതയിലായ […]
Read Moreഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്.
ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ. 1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. […]
Read Moreതുടർച്ചയായി ആളെക്കൊല്ലുന്ന ഭക്ഷണം…|ക്ഷണമുണ്ടാകുന്ന മരണങ്ങൾ കൂടാതെ അറേബിയൻ ഭക്ഷണങ്ങൾ ദീർഘകാലത്തോളം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. തീക്കനലിൽ വെച്ച് പാതി വെന്ത മാംസവും മസാലയും ഉദരസംബന്ധിയായ രോഗങ്ങൾക്ക് കാരണമാകും.
തുടർച്ചയായി ആളെക്കൊല്ലുന്ന ഭക്ഷണം… അറേബിയൻ വിഭവങ്ങൾ കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. എന്നാലും അന്ന് മുതൽ കേൾക്കുന്നതാണ് അറേബിയൻ ഭക്ഷണം കഴിച്ചുള്ള മരണം! പ്രത്യേകിച്ച് ഷവർമ കഴിച്ച് മരിക്കുന്ന വാർത്ത വലിയ പുതുമയില്ലാത്ത ഒന്നായി മാറിയിരിക്കുന്നു! ക്ഷണമുണ്ടാകുന്ന മരണങ്ങൾ കൂടാതെ അറേബിയൻ ഭക്ഷണങ്ങൾ ദീർഘകാലത്തോളം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. തീക്കനലിൽ വെച്ച് പാതി വെന്ത മാംസവും മസാലയും ഉദരസംബന്ധിയായ രോഗങ്ങൾക്ക് കാരണമാകും. കൂടാതെ, കൊളസ്ട്രോൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവ ഉണ്ടാക്കുന്ന ഒന്നാണ് ഈ ഭക്ഷണക്രമം. ഇഡ്ഡിലിയോ, സാമ്പാറോ, ചപ്പാത്തിയോ […]
Read More