മനുഷ്യജീവൻ സംരക്ഷിക്കണോ? | ഹുമാനെ വിത്തെ -2023|പ്രോലൈഫ് പഠന ശിബിരം – നാളെ പാലാരിവട്ടം പി.ഒ.സി.യിൽ
കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.സംസ്ഥാന പ്രസിഡൻറ് ജോൺസൺ […]
Read Moreസുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട് പോകുന്നത് അപ്പനായാലും തടയണം. |ഈ ജാഗ്രത ഇല്ലായ്മക്ക് നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ.| ഡോ .സി ജെ ജോൺ
അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക് നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്. സുരക്ഷിതമല്ലാത്ത ഇടത്തേക്ക് കുട്ടിയെ കൊണ്ട് പോകുന്നത് അപ്പനായാലും തടയണം. മാതാ പിതാക്കൾക്ക് കുട്ടിയെ ഉപദ്രവിക്കാനോ […]
Read Moreസ്വന്തം ജീവൻ കവരാൻ സാധ്യതയുണ്ടെന്ന് കാണുന്ന തിരമാലകളെ പോലും അത്യധികം വാശിയോടെ മാത്രം നേരിടുന്ന മത്സ്യതൊഴിളി സമൂഹത്തിന് ഈ പ്രതികരണങ്ങളിൽ അതുപോലെതന്നെ തിരിച്ചു പ്രതികരിക്കാനേ അറിയൂ…
കേരളത്തിലെ ആരാലും തിരസ്കരിക്കപ്പെട്ട ഒരു ജനവിഭാഗമാണ് മത്സ്യത്തൊഴിലാളി എന്നുള്ള തോന്നൽ ആ ജനത്തിനുണ്ട്. പതിറ്റാണ്ടുകളായി പ്രസംഗങ്ങളിൽ ഒഴുകുന്ന തേനൊഴുകുന്ന വാക്കുകൾക്കപ്പുറം പ്രവർത്തി പദത്തിൽ എത്തുമ്പോൾ അവരെ ശത്രുക്കളും അനാവശ്യ വൈകാരികത പ്രകടിപ്പിക്കുന്ന നികൃഷ്ടരുമായി കാണുന്ന ഭരണകർത്താക്കളെയാണ് അവർ കണ്ടിട്ടുള്ളത്. ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കൾ പോലെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് പോലും തൂത്തെറിയപ്പെടുന്നു എന്ന യാഥാർത്ഥ്യത്തെ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളി സമൂഹം. വികാരത്തിന് അടിമപ്പെടാറുള്ളത് സ്വാഭാവികമാണ്. അതിനവരെ മാത്രം എങ്ങനെ കുറ്റം പറയാൻ ആകും. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട […]
Read Moreഒപ്പുമുണ്ടായിരുന്നവർ കൺമുന്നിൽ ഇല്ലാതായി തീരുമ്പോൾ നിങ്ങൾക്കു നേരെ ഉയരുന്ന പ്രതിഷേധവും അമർഷവും മനുഷ്യത്വം നിറഞ്ഞ ഷോ തന്നെയാണ്……
ഷോയാണ്………അതേ ഷോ തന്നെയാണ്……. .കൺമുന്നിൽ അശാസ്ത്രീയതയിൽ തീർത്ത കുരുതിക്കളത്തിൽ കുറച്ച് നിമിഷം മുൻപ് വരെ ഒപ്പം സംവദിച്ചിരുന്ന മനുഷ്യരുടെ ജീവൻ പൊലിയുന്നത് കണ്ടു നിൽക്കുന്ന ഏതൊരു “മനുഷ്യനും” തീർക്കുന്ന വേദനങ്ങളുടെ അമർഷം പ്രകടിപ്പിച്ചാൽ അത് നിങ്ങൾക്ക് ഷോയാണെങ്കിൽ നിങ്ങളുടെ അധികാര മേലാളന്മാരുടെ അന്ധതതന്നെയാണ്. മുതലപ്പൊഴിയെന്ന മരണപ്പൊഴിയിൽ അന്നത്തിനായി വള്ളത്തിലേറി പോകുമ്പോൾ ആ ഹാർബർ കുരുതിക്കളമായി മത്സ്യത്തൊഴിലാളികളാകുന്ന മനുഷ്യർ മരണപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിൻമേൽ സകലതും പരിഹരിക്കപ്പെടുമെന്ന സ്ഥിരം പല്ലവി കേട്ടുമടുത്തവർ പ്രതികരിക്കുക തന്നെ ചെയ്യും……. ഒരു മത്സ്യബന്ധന തുറമുഖമെന്നാൽ ഒരു […]
Read Moreമനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്‌കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി
പ്രൊ ലൈഫ് സമിതിയുടെ പ്രതിഷേധ കുട്ടായ്‌മ .കൊച്ചി. മണിപ്പുരിൽ മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്ചും, കേരളത്തിൽ മലയോര മേഖലയിൽ വന്യജീവികളുടെ കടന്നുകയറ്റത്തിലും , തെരുവോരങ്ങളിൽ നായകൾ മനുഷ്യരെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി. കൊച്ചിയിൽ പാലാരിവട്ടം പാസ്ട്രൽ സെന്ററിന് സമീപം നടന്ന പ്രാർത്ഥന പ്രതിഷേധ കൂട്ടായ്‌മക്കു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് ജോൺസൻ സി എബ്രഹാം, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്,ജനറൽ സെക്രട്ടറി ജെയിംസ് […]
Read Moreതെരുവിലെ നായകൾക്ക് മനുഷ്യജീവൻ വിട്ടുകൊടുക്കരുത്: പ്രൊ ലൈഫ്
കൊച്ചി:കൊച്ചുകുട്ടികളുടെ ജീവൻ അടക്കം തെരുവിൽ അലയുന്ന നായ്ക്കളുടെ ആക്രമത്തിൽ നഷ്ടപ്പെടുമ്പോൾ മനുഷ്യസ്നേഹികൾക്കെല്ലാം വലിയ ആശങ്കയുണ്ടെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. ആരോഗ്യപരിപാല നത്തിന്റെയും സാമൂഹ്യ വികസനത്തിന്റെയും ടുറിസത്തിന്റെയും പേരിൽഒക്കെ അന്തർദേശിയ തലത്തിൽ മികവിന്റെ സന്ദേശങ്ങളും പ്രചരണവും നടക്കുമ്പോൾ തന്നെ തെരുവിൽ കൂട്ടമായി അലയുന്ന നായ്ക്കൾ ആക്രമിച്ചു മനുഷ്യജീവൻ നഷ്ട്ടപെടുമ്പോൾ നാടിന്റെ സത്പേരിനു കളങ്കം വരുത്തുകയാണ്. തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്ന മുഴുവൻ നായ്ക്കളെയും സമയബന്ധിതമായി വന്ധികരിച്ചു സംരക്ഷണകേന്ദ്രത്തിൽ എത്തിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് […]
Read Moreആത്മഹത്യകളിൽ മതം കലർത്തുമ്പോൾ..!
15നും 20നും ഇടയില്‍ പ്രായമുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തിനിടെ ആത്മഹത്യചെയ്തു എന്നത് കേരളത്തിലെ മത, രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താലുടന്‍ ആ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തെയും അധ്യാപകരെയും മാനേജ്മെന്‍റിനെയും പ്രതിക്കൂട്ടിലാക്കി ആക്രമിക്കുക, അവിടെ കലാപം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുക… ഇപ്രകാരം ഒരുതരം പ്രാകൃതബോധമാണ് ഇപ്പോൾ കേരളസമൂഹത്തില്‍ വ്യാപരിക്കുന്നത്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണതപോലെ ഗുരുതരമായി കാണേണ്ട സംഗതിയാണ് സംസ്കാരശൂന്യമായ ഇത്തരം പ്രതികരണരീതികളും. സാമൂഹിക പ്രതിബദ്ധത ഏറെ പ്രകടിപ്പിക്കേണ്ട […]
Read Moreമനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വം: സീറോമലബാർസഭ
കാക്കനാട്: വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ പ്രസ്താവിച്ചു. നമ്മുടെ പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം, എന്നാൽ മനുഷ്യർക്കും അർഹമായ നീതി ലഭിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിനും ആൾനാശത്തിനും ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും കമ്മീഷൻ അഭ്യർത്ഥിച്ചു. കേരളത്തിലെ റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവൈകല്യങ്ങളാണെന്നും, റബ്ബറിനെ കാർഷിക വിളയയായി പ്രഖ്യാപിച്ച് 300 രൂപ താങ്ങുവില […]
Read More*മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ*
വത്തിക്കാന്‍ സിറ്റി: മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശൈലിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. “ദ ജനറൽ സ്റ്റേറ്റ് ഓഫ് ദ ബർത്ത് റേറ്റ്” എന്ന പേരിൽ വത്തിക്കാന് സമീപത്ത് കോൺസിലിയാസിയോൺ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പാപ്പ. അടുത്തിടെ ഏകദേശം അന്‍പതു വയസ്സുള്ള ഒരു സ്ത്രീ ‘എന്റെ കുട്ടി’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു നായയെ ആശീര്‍വദിക്കാൻ തന്റെ പക്കൽ കൊണ്ടുവന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ലോകത്തിൽ വിശപ്പ് അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ […]
Read More