മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ സമ്പത്തും അനുഗ്രഹവും .

Share News

സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ “ഇറച്ചി കടയിലെ പട്ടികളെപ്പോലെ ” എന്ന പ്രയോഗം അധിക്ഷേപ പ്രയോഗം അനുചിതമായി. ഇത്തരം അതിക്ഷേപ പ്രയോഗം ഒഴിവാക്കാമായിരുന്നു. വിവരശേഖരണത്തെ വിശപ്പ്മൂലം വിഷമിക്കുന്ന നായയോട് ഉപമിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് പറയാതെ വയ്യ . മാധ്യമ പ്രവർത്തകർ കണ്ണടച്ച് കയ്യും കെട്ടി മൗനം തുടരണം എന്നാണോ വികലമായ പ്രസ്താവന നടത്തുന്നവർ […]

Share News
Read More

ഇതിനൊക്കെ ഇക്കാലമത്രയും മാധ്യമങ്ങൾ ചൂട്ടു പിടിച്ചുകൊടുത്തില്ലേ എന്ന് ചോദിച്ചാൽ അധികമൊന്നും നിഷേധിക്കാനാവില്ല.

Share News

” നിങ്ങൾക്ക് എന്നെ അറിയില്ലേ? ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ എങ്ങനെയാണ് നിങ്ങൾക്ക് അന്യരായി മാറിയത്? ” A. M. M. A യുടെ പ്രസിഡന്റ് ആയിരുന്ന നടൻ മോഹൻലാലിന്റെ വാർത്താസമ്മേളനം ഇന്ന് ചാനലുകളിൽ ലൈവായി കണ്ടുകൊണ്ടിരിക്കെ, നടൻ മാധ്യമപ്രവർത്തകർക്കു നേരെ ഏറെ ദയനീയത നടിച്ചുകൊണ്ട് പൊഴിച്ച ഈ ചോദ്യം ഏറെ ശ്രദ്ധേയവും രസകരവുമായി തോന്നി. കൂട്ടത്തിൽ മറ്റൊന്ന് കൂടി നടൻ അതിനു മുൻപ് തൊടുത്തിട്ടിരുന്നു, ‘ അമ്മ ‘ യ്ക്ക് ഏറ്റവും കൂടുതൽ ഷോകൾ നൽകിയിട്ടുള്ളത് […]

Share News
Read More

ആഗോള മാധ്യമദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം പാലാരിവട്ടം പി ഓ സി യിൽ സംവിധായകൻ ടോം ഇമ്മട്ടി നിർവ്വഹിച്ചു.

Share News

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് പായ്ക്കപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ഫാ ടോണി കോഴിമണ്ണിൽ, ഫാ സ്റ്റീഫൻ ചാലക്കര, ഫാ ജോജു കൊക്കാട്ട്, ഫാ മാർട്ടിൻ തട്ടിൽ, ഡോ മാത്യു കുരിശുമ്മുട്ടിൽ എന്നിവർ പങ്കെടുത്തു. ‘നിർമിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണ്ണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ” എന്നതാണ് 58ആം ആഗോള മാധ്യമ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശത്തിന്റെ മുഖ്യപ്രമേയം. മെയ്‌ 12 ഞായർ ആഗോള മാധ്യമ ദിനമായി ആചരിക്കും. […]

Share News
Read More

അങ്ങനെ ജീവനാദത്തിൽ നിന്നും ജീവദീപ്തിയിൽ വരുമ്പോൾ മൊത്തതിൽ കൺഫ്യൂഷൻ……

Share News

കാളപ്പെറ്റന്നെ കേട്ടപ്പോൾ കയറും കൊണ്ട് ഓടിയവർ ……….. ജീവനാദത്തിൻ്റെ തീക്കൊള്ളി പിറന്ന അതേ ചാനലിൽ അടുത്ത ദിവസം വീണ്ടുമൊരു ലത്തീൻ ബ്രേക്കിംഗ് ന്യൂസ്…… വരാപ്പുഴ അതിരൂപത രൂപതയുടെ ജീവദീപ്തി എന്ന മാസികയുടെ ഏപ്രിൽ ലക്കത്തിൽ ആലപ്പുഴ രൂപതയുടെ പിആർഒയും സീനിയർ വൈദീകനുമായ ഫാദർ സേവ്യർ കുടിയാംശ്ശേരി ബിജെപിയ്ക്ക് പിന്തുണ നൽകിയെന്നും അത് രൂപതയുടെ പിന്തുണയാണെന്നും പറഞ്ഞു വയ്ക്കുന്നതായിരുന്നു ബ്രേക്കിംഗ് ന്യൂസ്……. അങ്ങനെ ജീവനാദത്തിൽ നിന്നും ജീവദീപ്തിയിൽ വരുമ്പോൾ മൊത്തതിൽ കൺഫ്യൂഷൻ…… എന്നാൽ ആ ബിജെപി സ്തുതി ചൊല്ലലിൻ്റെ […]

Share News
Read More

ഇത് മാധ്യമ പ്രവർത്തനമല്ല, അങ്ങേയറ്റം അപലപനീയമായ മാധ്യമ പോലീസിങ് ആണ്.

Share News

അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെ അതിനൂതന മുഖമാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് സുഹൃത്തുക്കളെ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് നിങ്ങളുടെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ ലൈവായി അന്വേഷിക്കുകയാണ്. ഓടി വരൂ, തട്ടിക്കൊണ്ട് പോയവർ കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നതൊക്കെ പ്രേക്ഷകർക്ക് ഒരു സിനിമയിൽ എന്നപോലെ കാണാം. പോലീസ് രംഗത്ത് ഇല്ലേയില്ല, അന്വേഷണം മുഴുവൻ മാധ്യമങ്ങൾ നേരിട്ടാണ് നടത്തുന്നത്. കുട്ടിയുടെ സഹോദരനോട് (അതും ഒരു കൊച്ചു കുട്ടിയാണ്) മാധ്യമ പ്രവർത്തകൻ ഉന്നയിക്കുന്ന തന്ത്രപരമായ ചോദ്യങ്ങളൊക്കെ കേട്ടാൽ, കേരള പൊലീസ് […]

Share News
Read More

മർമം അറിയുന്നവനാണ് മാധ്യമ പ്രവർത്തകൻ!| എന്തിനാണ് സർ ഇങ്ങനെചെയ്യുന്നത് എന്ന് ചോദിക്കാനുള്ള പൗരബോധം സമൂഹത്തിന്റെ നന്മ ലക്‌ഷ്യം വയ്ക്കുന്ന ഓരോ വ്യക്തിക്കും ഉണ്ടാകണം. സംഘടനകൾക്കും ഉണ്ടാകണം.

Share News

മർമം അറിയുന്നവർക്ക് തല്ലാൻ കഴിയില്ലെന്ന് പണ്ട് പറഞ്ഞിരുന്നത് നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്ന നന്മനിറഞ്ഞ മനുഷ്യരെപ്പറ്റിയാണ്. കാലം മാറി. കഥ മാറി. ഇപ്പോൾ മർമ്മംനോക്കിമാത്രമേ തല്ലാവൂ എന്നാണു പ്രമാണം. തല്ലേണ്ടവരെ നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്. തല്ലുകാർ മുൻകൂട്ടി അച്ചാരവും വാങ്ങി അവസരംനോക്കി കാത്തിരിക്കുകയാണ്. കണ്ടുനിൽക്കുന്നവർ കുറ്റംപറയരുതല്ലോ. അതുകൊണ്ടു തല്ലുകൊള്ളുന്നവനെ ഒരു ഭീകരനായിത്തന്നെ അവതരിപ്പിക്കേണ്ടതുണ്ട്. അവതരണ മികവിലാണ് കാര്യമിരിക്കുന്നത്. പേരെടുത്ത അവതാരകർ ജനത്തിനുമുന്പിൽ കഥ അവതരിപ്പിക്കും. കേട്ടുനിൽക്കുന്നവന്റെ കണ്ണുതള്ളുന്നതിലാണ് വിജയം. ഇത്തരക്കാരുടെ നാവിന്റെ ബലത്തിലാണ് കേരളത്തിലെ ചില പ്രധാന മാധ്യമങ്ങളുടെ മാർക്കറ്റുവിജയം […]

Share News
Read More

നിങ്ങൾ ജനകീയ റിപ്പോർട്ടിംഗ് നടത്തി.ഈ റിപ്പോർട്ടിംഗിനു മലയാളത്തിൽ “വില്പന സാഹചര്യം” മാത്രമല്ല വിമോചനസാഹചര്യവുമുണ്ട്.

Share News

ഈ രാത്രിയുടെ വാർത്താസൂചന ഏറെ പ്രത്യാശാഭരിതമാണ് വില്ലേജ് ഓഫീസറുടെയും തഹസീൽദാരുടെയും സപ്ളൈ ഓഫീസറുടെയും മുന്നിൽ നിവർന്നുനിന്ന്, തങ്ങൾക്കവകാശപ്പെട്ടതു ചോദിക്കാൻ ഓരോ ജില്ലയിലും പാവപ്പെട്ടവരോ സാധാരണക്കാരോ ആയ ലക്ഷത്തിനുമേൽ സ്ത്രീകളെ ശാക്തീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ. മരിച്ച് മൂന്നാം നാൾ 20:12-ന് ആ ജഡം മതാചാരപ്രകാരം അദ്ദേഹത്തിന്റെ പണി തീരാത്ത വീട്ടിൽനിന്ന് എടുത്തുയർത്തുമ്പോൾ, അലർച്ചകളില്ലാതെ ആദരവോടെ ആ നിമിഷങ്ങളുടെ solemnity -യോടെ അതു റിപ്പോർട്ട് ചെയ്യുന്ന ഒരു ചാനൽ. വേൾഡ് വൈഡ് വെബ്ബിൽ തത്സമയം അവരെ പിന്തുടരുന്ന മനുഷ്യരുടെ […]

Share News
Read More

നവമാധ്യമ പ്രവർത്തനം: വിമർശനാത്മകമായ വിലയിരുത്തലിന് കാലമായി!!

Share News

നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക്‌ വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ ധാർമീകതയെ കുറിച്ച് ചർച്ച ചെയ്തു പോകുക തന്നെ വേണം. കുറെ നാൾ മുമ്പ് വരെ ഞാൻ ഒരു അഭിപ്രായം ലേഖനമായി എഴുതി ഒരു പത്രസ്ഥാപനത്തിന് അയച്ചുകൊടുത്താൽ അവിടെ ഒരു എഡിറ്റർ ഇരുന്നു അവരുടെ താൽപര്യങ്ങൾക്കു […]

Share News
Read More

“അരിക്കൊമ്പനെ കണ്ടെത്തി|പുലര്‍ച്ചെ മുതല്‍ ട്രാക്കിങ് തുടങ്ങും, നാളെയും നിരോധനാജ്ഞ”..|മാധ്യമങ്ങൾ ഒപ്പമുണ്ട്

Share News

അരിക്കൊമ്പൻ മുഴുവൻ മലയാള മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നു .മറ്റെല്ലാ പൊതുവിഷയങ്ങളും മാറ്റിവെച് “അരിക്കൊമ്പൻ “-വിശേഷങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുന്നു . വാർത്താ ദാരിദ്രം അല്ലെന്ന് വ്യക്തം . അരിക്കൊമ്പനെക്കുറിച്ചു വിലയിരുത്തൽ നടത്തിയാൽ എല്ലാ പാർട്ടികളും മുന്നണികളും സമുദായങ്ങളും യാതൊരുവിധ എതിർപ്പുകളും ഉണ്ടാക്കില്ല . ആനക്കാര്യം പറയുമ്പോൾ ,ചാനലുകളുടെ പരസ്യ വരുമാനത്തിന് കുറവുവരുകയുമില്ല . തൊടുപുഴ: രാവിലെ മുതലുള്ള തിരച്ചിലിനൊടുവില്‍ അരിക്കൊമ്ബനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്ബനുള്ളത്. നാളെ ആനയെ ഓടിച്ച്‌ […]

Share News
Read More

11 മന്ത്രിമാർ ഒരൊറ്റ ഫോട്ടോഗ്രാഫർ!ഒരാഴ്ച കൊണ്ട് ഇത്രയും പേരെ വിവിധ ലൊക്കേഷനുകളിലെത്തിച്ച് ആർ.എസ്. ഗോപൻ പകർത്തിയ ചിത്രങ്ങളാണ് ഇന്നത്തെ മലയാള മനോരമയിലെ ബജറ്റ് കവറേജിന്റെ ഹൈലൈറ്റ്.

Share News

ഒടുവിൽ ബജറ്റിലെ ഇന്ധന സെസ് പ്രഖ്യാപനം കേട്ടതിനു പിന്നാലെ പ്രതിപക്ഷ നേതാവിനെ പെട്രോൾ പമ്പിൽ വച്ചും പിടികൂടി ക്യാമറയിലാക്കി VR Prathap Chief Reporter at Malayala Manorama

Share News
Read More