ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയോ?|പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ ?

Share News

കേരളത്തിന് അന്യമായിരുന്ന ഒരുപറ്റം വന്‍കിട പദ്ധതികള്‍, അഭൂതപൂര്‍വമായ ക്ഷേമപദ്ധതികള്‍, അവയ്ക്ക് മകുടം ചാര്‍ത്താന്‍ 3 തവണ ജനസമ്പര്‍ക്ക പരിപാടി. 2013ല്‍ ഉമ്മന്‍ ചാണ്ടി ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് കൂടി നേടിയതോടെ അജയ്യനായ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി വീഴ്ത്തുക എന്നത് രാഷ്ട്രീയലക്ഷ്യമായി മാറി. കിട്ടാവുന്ന എല്ലാ ആയുധങ്ങളും തലങ്ങും വിലങ്ങും പ്രാകൃതമായി പെരുമാറി. സിപിഎം നല്കിയ കോടികളുടെയും രാഷ്ട്രീയാഭയത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിയുയര്‍ത്തിയ വെറുമൊരു പുകവെടിയായിരുന്നു സോളാര്‍ കേസ്. അതിനെ അടിസ്ഥാനമാക്കി ആരോപണങ്ങളുടെ ഗോപുരം തന്നെ സൃഷ്ടിക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ […]

Share News
Read More

മഹാത്മാവേ, ദൂരേനിന്ന് കണ്ട ബന്ധമേയുള്ളു. സുശീലേടത്തി പറഞ്ഞ അറിവേയുള്ളൂ എങ്കിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഹൃദയത്തിന്റെ ഭാഷയിൽ ആദരവിന്റെ ആയിരം പൂക്കൾ!

Share News

(ഉമ്മൻ ചാണ്ടിയെക്കുറിച്ച് കഥാകൃത്ത് ശിഹാബുദ്ദീന്റെ ഹൃദയസ്പർശിയായ വാക്കുകൾ) ഉമ്മൻ ചാണ്ടിയുടെ പടം കാണുമ്പോഴൊക്കെ സുശീലേടത്തിയെയാണ് ഓർമ്മവരിക. എഴുത്തുകാരിയും സജീവഇടതുപക്ഷ സാംസ്ക്കാരികപ്രവർത്തകയുമാണ് സുശീലേടത്തി. അവരുടെ സ്നേഹനിധിയായ ഭർത്താവ് പെട്ടെന്ന് ഒരു ദിവസം മരിച്ചു പോയി. മക്കൾക്ക് ജോലിയോ വരുമാനമോ ഇല്ലാത്ത കാലം. ഇതിനിടയിൽ ഇളയ മോന് കുറേ നാളായി കേൾവിയില്ലാത്തപ്രശ്നമുണ്ട്. ചികിത്സ കിട്ടാതെ നൂറു ശതമാനം കേൾവിശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. ചെറുതല്ലാത്ത ഒരു ഓപ്പറേഷൻ അനിവാര്യമാണ്. coleyar Implant നു വേണ്ടിയുള്ള ആ ഓപ്പറേഷനോടെ കുട്ടിയുടെ കേൾവിപ്രശ്നം പരിഹരിക്കുമെന്ന് ഡോക്ടർമാർ […]

Share News
Read More

മികച്ച പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാരം മഹാത്മാ ഗാന്ധിയുടെ മകന്റെ കൊച്ചുമകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ തുഷാർ ഗാന്ധിക്ക് നൽകും.

Share News

പൊതു സമൂഹത്തിന് അദ്ദേഹം നൽകിയിട്ടുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശീലാഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ചെയർമാനായ അവാർഡ് കമ്മിറ്റിയാണ് ശ്രീ തുഷാർ ഗാന്ധിയെ തെരഞ്ഞെടുത്തത്.2023 ജനുവരി 15ന് രാവിലെ 10. 30 ന് ആലുവ ഏലി ഹിൽ ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ വച്ച് തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാരം ശ്രീ തുഷാർ ഗാന്ധിക്ക് സമ്മാനിക്കും. തമ്പാൻ തോമസ് ഫൗണ്ടേഷന്റെ […]

Share News
Read More