പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.-മുഖ്യമന്ത്രി
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ […]
Read Moreമലയാള കവിതയുടെ മാധുര്യമായിരുന്ന സുഗതകുമാരി ഇനി കണ്ണീരോര്‍മ്മ.
തിരുവനന്തപുരം: മലയാള കവിതയുടെ മാധുര്യമായിരുന്ന സുഗതകുമാരി ഇനി കണ്ണീരോര്‍മ്മ. എഴുത്തിലും സമരത്തിലും ഒരുപോലെ മുന്നില്‍നിന്ന സുഗതകുമാരിയെ ‘ടീച്ചര്‍’ എന്ന അഭിസംബോധന ചേര്‍ത്ത് കേരളം വിളിച്ചു. 1934 ജനുവരി 1934 ജനുവരി 22ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടിലാണ് സുഗതകുമാരിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരന്ന ബോധേശ്വരന്റെയും വി കെ കാര്‍ത്യായനി അമ്മയുടെ മകള്‍. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന […]
Read Moreകർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നേതൃത്വത്തിൽ ഇന്ന് നടന്ന രാജ്ഭവൻ മാർച്ച്..
ഇന്ത്യൻ കാർഷിക രംഗത്തെ തകർക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ കരിനിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നേതൃത്വത്തിൽ ഇന്ന് നടന്ന രാജ്ഭവൻ മാർച്ച്.. ഉമ്മൻ ചാണ്ടി
Read Moreകാലത്തിന്റെ അടയാളവുമായിഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം
”അപായഭീഷണി ഉള്ളിടത്ത് രക്ഷാകരമായ ശക്തിയും വർധിച്ചുവരുന്നു” – ഫ്രഡറിക് ഹോൾഡർലിനിന്റെ ഈ വാക്യം ഉദ്ധരിച്ചുകൊണ്ട്, ഈ യുഗസന്ധിയിൽ മെച്ചപ്പെട്ട ഒരു ഭാവിക്കുള്ള വഴി ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വരച്ചിടുന്നു. പാപ്പയുടെ ജീവചരിത്രകാരൻകൂടിയായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ജൂൺ മുതൽ ഓഗസ്റ്റ് വരെ നടത്തിയ വിനിമയങ്ങളിൽനിന്നു രൂപപ്പെട്ടതാണ് ”നമുക്കു സ്വപ്നം കാണാം: നല്ലൊരു ഭാവിയിലേക്കുള്ള പാത” (Let Us Dream: The Path to A Better Future, Simon & Schuster). […]
Read Moreനേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി: പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ
കാഠ്മണ്ഡു: നേപ്പാൾ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. പാർലമെന്റ് പിരിച്ചു വിടാൻ ശിപാർശയുമായി പ്രധാനമന്ത്രി കെ.പി. ശർമ ഒലി രംഗത്തെത്തി. ഞായറാഴ്ച രാവിലെ വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഭരണഘടനാ കൗൺസിൽ നിയമവുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കാൻ പ്രധാനമന്ത്രിയ്ക്ക് സമ്മർദ്ദമുണ്ടായിരുന്നു. മൂന്ന് അംഗങ്ങളുടെ സാന്നിധ്യത്തിൽ പോലും മീറ്റിംഗുകൾ വിളിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം പ്രധാനമന്ത്രിക്ക് നൽകുന്നതായിരുന്നു പുതിയ നിയമം. അതേസമയം, ഒലിയുടെ നീക്കത്തിലൂടെ നേപ്പാളിലെ രാഷ്ട്രീയ പോരാട്ടം വീണ്ടും ശക്തിയാർജ്ജിച്ചതായാണ് വിവരം. പാർട്ടിക്കുള്ളിൽ നിന്ന് ശക്തമായ […]
Read More57 കായിക താരങ്ങളെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായി നിയമിച്ചു.
ട്രെയിനിങ്ങ് പൂർത്തിയാക്കിയതിനു ശേഷമുള്ള പാസിങ്ങ് ഔട്ട് പരേഡ് ഇന്നു നടന്നു. കായികതാരങ്ങൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കുക എന്നത് എൽ.ഡി.എഫ് സർക്കാരിൻ്റെ പ്രഖ്യാപിത നയമായിരുന്നു. അതിൻ്റെ ഭാഗമായി നൂറിലധികം താരങ്ങൾക്കാണ് ഇതിനകം കേരളാ പോലീസിൽ നിയമനം നൽകിക്കഴിഞ്ഞത്.
Read Moreയുഡിഎഫിൽ പാളിച്ചകൾ ഉണ്ടായി: ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ധിത വീര്യത്തോടെ പോരാടും. പാളിച്ചകള്‍ പരിശോധിക്കും. ഈ തെരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് സര്‍ക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങള്‍ കാര്യങ്ങള്‍ കണ്ണുതുറന്നുകാണണം. തങ്ങള്‍ വിജയത്തില്‍ അഹങ്കരിച്ചിട്ടില്ല. അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണിയെയുമാണ് കാണുന്നതെന്നും അദ്ദേഹം യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അനുസരിച്ച് വിജയം പ്രതീക്ഷിച്ചിരുന്നു. അത് ലഭിച്ചില്ല എന്നതില്‍ വിഷമമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പയിനുകള്‍ക്ക് പരിമിതിയുണ്ടായിരുന്നു. പ്രതിപക്ഷ […]
Read Moreഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിനാലാം പിറന്നാള്‍
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിനാലാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് […]
Read Moreകൊറോണയെ കാറ്റിൽപറത്തിയ തെരഞ്ഞെടുപ്പ്. ഇനി ഇത് എന്താകുമെന്ന് കാത്തിരുന്നു കാണാം.
കേരളത്തിൽ ഇടതു നേടി, എന്തുകൊണ്ട്? കുറച്ച് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചു, സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനങ്ങൾ ലഭിച്ചു, ഇവിടെ പ്രതിപക്ഷത്തിന് റോൾ എന്തായിരുന്നു? എന്തിനും വിമർശനങ്ങൾ മാത്രം. തമ്മിൽ ഭേദം ഇടതുപക്ഷമാണ് എന്ന് ജനങ്ങൾ കരുതി. ജനങ്ങൾക്കൊപ്പം ആരു നിൽക്കുന്നുവോ അവർക്കൊപ്പം ജനങ്ങളും ഉണ്ടാവും. തൃക്കൊടിത്താനം പഞ്ചായത്തൊക്കെ ഈ സൂചനകളാണ് കാണിക്കുന്നത്. ജനങ്ങൾക്കുള്ള അടിസ്‌ഥാന ആവശ്യങ്ങൾ കണ്ടു അറിഞ്ഞു പ്രവൃത്തിക്കുന്നവർക്കേ ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കേണ്ടത് ഉള്ളൂ, കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി […]
Read More