ഏകീകൃത വിശുദ്ധ ബലിയർപ്പിക്കാത്ത വൈദികർ മാർപാപ്പയ്ക്കും സിനഡിനും എതിരെ അനുസരണക്കേട് കാട്ടിയതിനാൽ മുൻ സർക്കുലർ പ്രകാരം വലിയ മഹാറാൻ ശിക്ഷ(കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കൽ )സ്ഥിരീകരിച്ച് മേജർ ആർച്ച് ബിഷപ്പിന് നിർദ്ദേശം.

Share News

എറണാകുളം-അങ്കമാലി വിമത വൈദികരുടെ അപ്പീൽ തള്ളിയതായി, പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം; *പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനപ്രകാരം, പൗരസ്ത്യ സഭകൾക്കായുള്ള പ്രീഫെക്ട് , കർദ്ദിനാൾ ക്ലൗഡിയോ പിതാവിൻറെ കത്ത്, ഇന്ത്യയുടെ അപ്പസ്തോലിക് നുൻഷ്യോ ആർച്ച് ബിഷപ്പ് ലിയോ പോൾ ജിറേലി വഴി, സീറോ മലബാർ സഭയുടെ തലവനും പിതാവുമായ, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയ്ക്ക് കൈമാറി.* കത്തിൻ്റെ മലയാളം തർജ്ജമ താഴെ കൊടുക്കുന്നു. *_നമ്പർ 7817/ 24/ IN_* *New Delhi, 2 […]

Share News
Read More

ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡു നിർദേശിച്ച ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരെ കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല.

Share News

സിനഡനന്തര അറിയിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ, സമർപ്പിതരെ, അല്മായ സഹോദരിസഹോദരന്മാരെ,മുപ്പത്തിരണ്ടാമതു സീറോമലബാർ മെത്രാൻസിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനം 2024 ജൂൺ 14, 19 എന്നീ തീയതികളിൽ പൂർത്തിയായി. സഭയുടെ ഏകീകൃത കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്കു പരിഹാരമായി 2024 മെയ് മാസം 15-ാം തീയതി റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ ചേർന്ന ഉന്നതാധികാരസമിതി നല്കിയ അന്തിമ തീരുമാനങ്ങൾ അറിയിക്കുന്നതിനും അവ നടപ്പിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ സമ്മേളനം ചേർന്നത്. ഉന്നതാധികാരസമിതിയുടെ തീരുമാനങ്ങൾ 2024 […]

Share News
Read More

ജൂലൈ മൂന്നുമുതൽ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കസഭയുടെ കൂട്ടായ്മയിൽ നിന്നും പുറത്തുപോകേണ്ടിവരും.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

Share News

അച്ചടക്കം പാലിക്കാതെ കത്തോലിക്കാ സഭാകൂട്ടായ്മയിൽ തുടരുവാൻ ഇനി ആരെയും അനുവദിക്കില്ല.- മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സഭ വിലക്കുന്ന വൈദികർ പരികർമംചെയ്യുന്ന വിവാഹങ്ങൾ അസാധുവായിരിക്കും. രൂപതാമെത്രാന്റെ അംഗീകാരമില്ലാതെ വൈദികർക്ക് ഇടവകളുടെയും സ്ഥാപനങ്ങളുടെയും ഭരണ നിർവഹണം നടത്താനോ അവയെ നിയമാനുസൃതം പ്രതിനിധികരിക്കാനോ സാധിക്കുന്നതല്ല. സഭയുടെ തീരുമാനത്തോട് ചേർന്നുനിൽക്കുന്നവരുടെ ഏതുവിധത്തിലുള്ള ഇടപെടലുകളും സുവിശേഷാനുസൃതവും ക്രൈസ്തവമായിരിക്കണം. “അനുസരണയുള്ളിടത്ത് സഭയുണ്ട്. അനുസരണക്കേടുള്ളിടത്തു ശീസ്മ ഉണ്ടാകും.”- ഫ്രാൻസിസ് മാർപാപ്പ. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിലും […]

Share News
Read More

വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് ഇന്ന് പലയിടങ്ങളിലും പലപ്പോഴും കാണുന്ന അപഭ്രംശങ്ങൾ ആശങ്കാജനകമാണ്.!|(Liturgical aberrations)

Share News

തിരുത്തപ്പെടേണ്ട ആരാധനക്രമ അപഭ്രംശങ്ങൾ!(Liturgical aberrations) സീറോ മലബാർ സഭയിൽ നിലവിൽ വിശുദ്ധ കുർബാനയുടെ അർപ്പണ രീതിയുമായി ബന്ധപ്പെട്ട ആശയങ്ങളും വാദപ്രതിവാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ പശ്ചാത്തലത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ് ആരാധനക്രമവുമായി ബന്ധപ്പെട്ട അപഭ്രംശങ്ങൾ.വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട തെറ്റായ ശൈലികളെയും രീതികളെയും സൂചിപ്പിക്കുന്ന പദമാണ് ആരാധനക്രമ അപഭ്രംശം എന്നത് (Liturgical aberration). അവ തിരുത്തപ്പെടേണ്ടവയാണ്. തിരുസഭ അംഗീകരിച്ച ഔദ്യോഗിക ടെക്സ്റ്റുകളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് ഓരോരുത്തരും തങ്ങളുടെ ഭാവനയനുസരിച്ച് പ്രാർത്ഥനകൾ കൂട്ടുകയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതിനെയാണ് […]

Share News
Read More

സീറോമലബാർ സിനഡിന്റെ പ്രത്യേക സമ്മേളനം ജൂൺ 14ന്

Share News

കാക്കനാട്: സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രൻ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം ജൂൺ 14 വെള്ളിയാഴ്ച്ച വൈകിട്ട് ഓൺലൈനിൽ നടക്കും. 5.00 മുതൽ 7.00 വരെയുള്ള സമയത്താണ് സിനഡ് ഓണ്‍ലൈനായി ചേരുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്നലെ മെത്രാന്മാർക്ക് നല്കി. ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. മറ്റു […]

Share News
Read More

വൈദികർ : ആരാധനാ സമൂഹത്തെ വിനയത്തോടെ നയിക്കേണ്ടവർ|വിവാദത്തിന്റെ അടയാളത്തിൽ നിന്നും സ്നേഹത്തിന്റെ കൂദാശയിലേക്ക്

Share News

വിവാദത്തിന്റെ അടയാളത്തിൽ നിന്നും സ്നേഹത്തിന്റെ കൂദാശയിലേക്ക് വിശ്വാസത്തിന്റെ ഏറ്റവും വലിയ ആഘോഷമായ വിശുദ്ധ കുർബാന ഇന്ന് സീറോ മലബാർ സഭയിൽ വിവാദത്തിന്റെ ഒരു അടയാളമായി മാറിയിരിക്കുകയാണ്. സീറോ മലബാർ സഭയിലെ ബലിപീഠത്തിന്റെ ഐക്യം യാഥാർത്ഥ്യമാക്കാൻ സഭയിൽ എല്ലായിടത്തും ഏകീകൃത ബലിയർപ്പിക്കാൻ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ 2021ൽ എടുത്ത തീരുമാനമാണ് ഇന്ന് സഭയിലെ ഒരു കൂട്ടർ വിവാദ വിഷയമാക്കി മാറ്റിയിരിക്കുന്നത്. ഉപരിപ്ലവതയിൽ അടിസ്ഥാനം വിശുദ്ധ കുർബാനയെ ഇന്ന് വിവാദ വിഷയമാക്കി മാറ്റിയവർ അടിസ്ഥാനമിട്ടിരിക്കുന്നത് കേവലം ഉപരിപ്ലവമായ വാദഗതികളിലാണ്. സഭാ […]

Share News
Read More

സഭ അംഗീകരിച്ച ഏകീകൃത വിശുദ്ധ കുർബാന ആ വൈദികൻ അർപ്പിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത ഹീനപ്രവൃത്തി!|സഭാ സംവിധാനങ്ങളും ദിവ്യരഹസ്യങ്ങളും ഹൈജാക്ക് ചെയ്യപ്പെടുമ്പോൾ ?.

Share News

സീറോ മലബാർ കുർബാന ക്രമത്തിൽ മാർ നെസ്തോറിയസിന്റെ കൂദാശ ക്രമത്തിലെ (അനാഫൊറ) മനോഹരമായ ഒരു പ്രാർത്ഥന ഇപ്രകാരമാണ്: “പ്രവാചകന്മാർ പ്രതീകങ്ങളിലൂടെ സൂചിപ്പിച്ചതും ശ്ലീഹന്മാർ പരസ്യമായി പ്രസംഗിച്ചതും രക്തസാക്ഷികൾ ജീവാർപ്പണം കൊണ്ട് സ്വന്തമാക്കിയതും മല്പാൻമാർ ദൈവാലയങ്ങളിൽ വ്യാഖ്യാനിച്ചതുമായ…… മിശിഹായുടെ സജീവവും മാനുഷികവും രക്തരഹിതവുമായ കുർബാന സർവ്വ സൃഷ്ടികൾക്കും വേണ്ടി സകലത്തിന്റെയും നാഥനായ ദൈവത്തിന് എല്ലായിടത്തും അർപ്പിക്കപ്പെടുന്നു”. വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വളരെ മനോഹരമായ ഒരു വിവരണമാണിത്. 2022 ജൂൺ 29ന് പുറപ്പെടുവിച്ച “ഞാൻ അതിയായി ആശിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിൽ […]

Share News
Read More

ഡിസംബർ 25-മുതൽ സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം അതിരുപതയിൽ നടപ്പിലാക്കുക. |ആർച്ചുബിഷപ്പ് സിറിൽ വാസ്

Share News
Share News
Read More

വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക.|സിനഡ് തീരുമാനിച്ചകാര്യങ്ങൾ നടപ്പിലാക്കുക.|ഫ്രാൻസിസ് മാർപാപ്പാ

Share News

പരിശുദ്ധ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകുന്ന സന്ദേശം എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്; അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഃഖപൂരിതമാണ്. നിങ്ങളുടെ മെത്രാൻസിനഡ്, ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനുശേഷം, പരിശുദ്ധ കുർബാനയുടെ അർപ്പണരീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ […]

Share News
Read More

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി ഘട്ടം ഘട്ടമായെങ്കിലും നടപ്പിലാക്കാനുള്ള സന്നദ്ധത നിങ്ങൾ ശ്ലൈഹീക സിംഹാസനത്തെ അറിയിക്കണം.

Share News

കൂട്ടായ്മയ്ക്കുവേണ്ടിയുള്ള സിനഡ് പിതാക്കന്മാരുടെ സംയുക്ത ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും അല്മായ സഹോദരങ്ങളോടും സീറോമലബാർസഭയുടെ സിനഡ് പിതാക്കന്മാർ ഏകമനസ്സോടെയും പൈതൃകമായ സ്നേഹത്തോടെയും കൂട്ടായ്മയുടെ ഈ സന്ദേശം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു: പതിറ്റാണ്ടുകളായി നമ്മുടെ സഭയിൽ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണത്തിനായി നാം പരിശ്രമിക്കുകയായിരുന്നല്ലോ. സീറോമലബാർസഭയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലായി. ഈ വിഷയത്തിൽ അതിരൂപതയിൽ രൂപപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ തലങ്ങളിൽ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാൻ […]

Share News
Read More