അടൂർ ഭാസിക്കും ബഹദൂറിനും ജഗതി ശ്രീകുമാറിനും ശേഷം മലയാളത്തിൽ ഒരു ഹാസ്യ സാമ്രാജ്യം സൃഷ്ടിച്ച നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്ത ഒരു വലിയ കലാകാരൻ.

Share News

കിലുക്കത്തിലെ തിരുമണ്ടനായ വേലക്കാരൻ കിട്ടുണ്ണി. മഴവിൽക്കാവടിയിലെ ദുരഭിമാനിയായ ജന്മി കളരിക്കൽ ശങ്കരൻകുട്ടി മേനോൻ. പിൻഗാമിയിലെ വക്രബുദ്ധിക്കാരനായ അയ്യങ്കാർ സ്വാമി വക്കീൽ. ഭൂതപ്രേതപിശാചുക്കളെ ഭയന്ന് ഓടിക്കൊണ്ടേയിരിക്കുന്ന മണിച്ചിത്രത്താഴിലെ ഉണ്ണിത്താൻ. നാടകാചാര്യൻ മാന്നാർ മത്തായി.മാസാമാസം മുടങ്ങാതെ ഹനുമാൻ സേവയ്ക്കു തിരുവില്വാമലയിൽ പോകുന്ന ഗോഡ്ഫാദറിലെ സ്വാമിയേട്ടൻ. ഏതു കടമ്പയും ചാടിക്കടക്കുന്ന വിയറ്റ്നാം കോളനിയിലെ കെ കെ ജോസഫ്. ഒരു പിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് തലതെറിച്ച ഒരു തെമ്മാടിയെ തിരുത്തുകയും ശാസിക്കുകയും ഇടയ്ക്ക് ശകാരം ഏറ്റുവാങ്ങുകയുമൊക്കെ ചെയ്യുന്ന ദേവാസുരത്തിലെ കാര്യസ്ഥൻ വാര്യർ. മിഥുനത്തിലെ […]

Share News
Read More

ഈ മാറ്റമൊന്നും നമ്മെ സംശയിപ്പിക്കുന്നില്ല എന്നതാണ് ഈ സിനിമയും മമ്മൂട്ടിയും നമ്മെ ഏറെ അത്ഭുദപ്പെടുത്താൻ കാരണമാകുന്നത് .

Share News

ഷേണായീസിൽ പോയി ആദ്യം ജെയിംസിനെ കണ്ടു , പിന്നെ സുന്ദരത്തെയും കണ്ടു . മമ്മൂട്ടിയെ കണ്ടില്ല . മമ്മൂട്ടിയെ മമ്മൂട്ടിയും പെല്ലിശ്ശേരിയും കൂടി ഒളിപ്പിച്ചു . അതാണ് ഈ സിനിമ കുറേ വാക്കുകളായി മാറുന്നത് : ജീവിതം , മിഥ്യ , മരണം , ഉറക്കം , മായ , ഉലകം , ഉണർച്ച , ചോദ്യം , ഉത്തരം . metamorphosis, എന്നാൽ biology ആണ് . ഒരു ജീവിയുടെ physiology, biochemistry, behaviour എന്നിവയിൽ […]

Share News
Read More

നന്മയുള്ളവരായിരിക്കുന്നത് അപകടമെന്ന് ചൊല്ലുന്ന ഈ സിനിമക്ക് കുട്ടികളെ കൊണ്ട്‌ പോലും കൈയ്യടിപ്പിക്കുകയാണ്.

Share News

തിന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ചലച്ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. നന്മ അതി ദയനീയമായി പരാജയപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. നല്ല ജഡ്ജിയും, നല്ല ഡോക്ടറും, നല്ല പോലീസ് ഓഫിസറും, നല്ല വക്കീലുമൊക്കെ തോറ്റ് തൊപ്പിയിടുന്നു. കഷ്ടപ്പെടുന്നു. ഇതാണ് എപ്പോഴും സംഭവിക്കുന്നതെന്ന മൈൻഡ് സെറ്റിലേക്ക് പോകുന്ന ഒരു പൊതു ബോധത്തെ കുറിച്ച് ആലോചിച്ച് നോക്കുക. ഇതൊക്കെ സിനിമയല്ലേയെന്ന ന്യായം പറയാം. ആവിഷ്‌ക്കാര മികവ് കൊണ്ട്‌ മുകുന്ദനോട് തോന്നേണ്ട വെറുപ്പ് , ആരാധനയായി മാറിയാൽ അപകടമാണ്. നല്ലവനായ ഡോക്ടറിലല്ല, കാശുണ്ടാക്കാൻ എന്ത് തിന്മയും ചെയ്യുന്ന […]

Share News
Read More

തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നൽകിയത്.

Share News

അപൂർവമായി മാത്രം തിയേറ്ററിൽ പോയി സിനിമ കാണുന്ന വ്യക്തിയാണ് ഞാൻ. മാളികപ്പുറം സിനിമയുടെ നിർമാതാവ് ശ്രീ. ആൻറ്റോ ജോസഫിന്റെ സ്നേഹപൂർവ്വമായ ക്ഷണപ്രകാരം കുടുംബസമേതം സിനിമ കാണാൻ ഇന്നലെ അവസരം ലഭിക്കുകയുണ്ടായി. കഴിഞ്ഞ മാസം ഡിസംബർ 12ന് എറണാകുളത്ത് മാളികപ്പുറം സിനിമയുടെ ട്രൈലെർ ലോഞ്ച് ചെയ്യാൻ സാധിച്ച കാര്യം ഞാൻ ഇപ്പോൾ സന്തോഷപൂർവം ഓർക്കുകയാണ്. തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നൽകിയത്. സിനിമയുടെ ആദ്യശബ്ദമായി മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ശബരിമലയുടെ ചരിത്രവും […]

Share News
Read More

പന്ത്രണ്ട് സിനിമയുടെ വിശേഷങ്ങളുമായി സംവിധായകനും പ്രൊഡക്ഷൻ ഡിസൈനറും | Leo Thaddeus | Joseph Nellickal

Share News
Share News
Read More

വരംപോലെ ഒരു ‘വരയൻ”കണ്ടു |..അന്യതാബോധത്തിനും കലിപ്പുകൾക്കും മസ്സിൽപെരുപ്പങ്ങൾക്കും ദീർഘായുസ്സില്ലെന്നും പ്രഖ്യാപിക്കുന്ന സിനിമയാണിത്.

Share News

*വരംപോലെ ഒരു ‘വരയൻ’*’ വരയൻ’ കണ്ടു – എല്ലാ ചേരുവകകളുമുള്ള നല്ല ലക്ഷണമൊത്ത ഒരു ഫാമിലി എൻ്റർടെയിനർ. ജനം നിറഞ്ഞ ഷേണായീസ് തീയേറ്ററിലിരുന്ന് ഈ സിനിമ കണ്ടിറങ്ങിയപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം: എല്ലാവരുംതന്നെ ‘കായലോണ്ട് വട്ടം വരച്ചേ’ എന്ന പാട്ട് മനംനിറഞ്ഞ് പാടിപ്പോരുകയായിരുന്നു. ഒരു സെക്കൻ്റു പോലും ബോറടിക്കാത്ത, വലിച്ചു നീട്ടാത്ത ഒരു സിനിമയാണ് സത്യം സിനിമാസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ ‘വരയൻ’. പ്രകൃതിയും കലയും ആത്മീയതയും മാനവികതയും വ്യതിരിക്തങ്ങളല്ല എന്ന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. കാഴ്ചക്കാരുടെ നിലവാരത്തിനൊത്ത് […]

Share News
Read More

*ഞാൻ കണ്ട ഫയൽസ്*| “ചരിത്രവും പ്രത്യയശാസത്രവും കൂട്ടിക്കലർത്തി ഒരുക്കിയിരിക്കുന്ന ഒരു മിശ്രിതസിനിമയാണിത്”.

Share News

*ഞാൻ കണ്ട ഫയൽസ്* സിനിമ കാണുന്നത് എൻ്റെ ഒരു ശീലമല്ല. നോമ്പുകാലത്താണെങ്കിൽ ഒട്ടുമേയല്ല. എങ്കിലും ഇന്നലെ ഞാൻ, മുപ്പതു വർഷം മുമ്പു നടന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അധികരിച്ച് വിവേക് അഗ്നിഹോത്രി എഴുതി സംവിധാനം ചെയ്ത ‘ദ കാശ്മീർ ഫയൽസ്’ പോയിക്കണ്ടു. സമകാലീന ഭാരതത്തെക്കുറിച്ച് അറിവു ലഭിക്കുമെന്ന് കരുതിയതിനാലാണ് പോയത്. ഏതായാലും, പോയതു നന്നായി. മൂവി എനിക്ക് ഇഷ്ടപ്പെട്ടു. അല്പംപോലും ബോറഡിയില്ല. അനുപം ഖേർ, മിഥുൻ ചക്രബൊർതി, പുനീത് ഇസ്സാർ, അതുൽ ശ്രീവാസ്തവ എന്നിങ്ങനെയുള്ള നലം തികഞ്ഞ […]

Share News
Read More

ഈ സിനിമ കണ്ടിറങ്ങുമ്പോൾ ചങ്കിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടും |കാശ്മീർ ഫയൽസ് …|കഥയല്ലിത് ജീവിതമാണ് . കാണണം . കണ്ടിരിക്കണം ഈ സിനിമ |

Share News

. കാശ്മീർ ഫയൽസ് കണ്ടു . ഇന്നലെ കാശ്മീരിൽ നടന്നത് , നാളെ കേരളത്തിൽ നടക്കാനുള്ളത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു . ആസാദി മുദ്രാവാക്യം താളത്തിൽ കൊട്ടിപ്പാടുന്നത് ആർഎസ്‌എസിനെ എതിർക്കാനാണെന്നു കരുതുന്നവർ ഈ സിനിമ കാണണം . നിങ്ങൾ അറിഞ്ഞോ അറിയാതെയോ വിളിക്കുന്നത് തീവ്രവാദത്തിന്റെ , ഇന്ത്യ വിരുദ്ധതയുടെ മുദ്രാവാക്യമാണെന്ന് ഈ സിനിമ നിങ്ങൾക്ക് മനസ്സിലാക്കി തരും . കശ്മീരിലെ ഹിന്ദു വംശഹത്യയെ ന്യായീകരിക്കാനുള്ള ആഖ്യാനം ചമക്കുന്ന മലയാളി ഇടത് ലിബറലുകൾക്ക് കനത്ത പ്രഹരമാണ് വിവേക് അഗ്നിഹോത്രി ഏൽപ്പിച്ചിരിക്കുന്നത് […]

Share News
Read More

മധുരമീ ജീവിതം… |ജീവിതങ്ങൾ മധുരമുള്ളതാകുന്നത് എപ്പോഴും സന്തോഷം കൊണ്ടു മാത്രമല്ല… ദുഃഖങ്ങളുടെ നേരത്തു കരം ചേർത്ത് പിടിയ്ക്കാനായി ചിലരൊക്കെ കൂടെയുണ്ടാവുന്നത് കൊണ്ടുകൂടിയാണ്…

Share News

ദേ ങ്ങള് താക്കോൽ എടുക്കാൻ മറന്നു…” ഭാര്യ ലിസ താക്കോലെടുത്ത് അയാൾക്ക് നേരെ നീട്ടി… അതൊരു തുടക്കമായിരുന്നു…. താനാരെന്നു പോലും മറന്നു പോകുന്ന അൽഷിമേഴ്സിന്റെ തുടക്കം… പതിയെ പതിയെ അയാളെല്ലാം മറന്നു തുടങ്ങി… മറവികൾ തീർത്ത മതിലിനുള്ളിൽ മുന്നോട്ട് നീങ്ങാനാവാതെ അയാൾ കുഴഞ്ഞു… പീറ്ററെന്ന ആ മനുഷ്യന് വയസ്സപ്പോൾ വെറും അൻപത്തിമൂന്ന്.. വിഷമം വിതച്ചത് ഭാര്യ ലിസിയുടെ ജീവിതത്തിലാണ്… ഒരു ദിവസം, അയാളെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുന്ന വഴിയിൽ, അവളെയും അയാൾ മറന്നു പോവുകയാണ്…. അന്നേരം […]

Share News
Read More

“കുഞ്ഞെൽദോ” എന്ന സിനിമ|യൗവനക്കാർ ഈ സിനിമ കാണാൻ സൗകര്യം കിട്ടുകയാണെങ്കിൽ ഒഴിവാക്കരുതേ എന്ന് ഉപദേശിക്കുകയാണ്.

Share News

“കുഞ്ഞെൽദോ” എന്ന സിനിമ റിലീസ് ചെയ്ത അന്നുതന്നെ തീയേറ്ററിൽ പോയി കാണുവാൻ അവസരം ലഭിച്ചു. യൗവനക്കാർ ഈ സിനിമ കാണാൻ സൗകര്യം കിട്ടുകയാണെങ്കിൽ ഒഴിവാക്കരുതേ എന്ന് ഉപദേശിക്കുകയാണ്. കോളേജ്കാലത്തു മോട്ടിട്ട തീവ്രമായ പ്രേമം മൂലം, ഒരുനിമിഷം ശാരീരിക ബന്ധത്താൽ ഗർഭിണിയാവളുടെ കുഞ്ഞിനെ ഗർഭച്ചിദ്രം മൂലം കൊല്ലുവാൻ പ്രേരിപ്പിക്കുന്ന ബന്ധുക്കളുടെ ശ്രെമം പൊളിച്ചടുക്കിയ രീതി രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ നല്ല ഗുണപാഠങ്ങൾ സിനിമയിൽ ഉണ്ട്. നല്ല പാട്ടുകൾ രംഗത്തിന് ചേർന്ന ഈണത്തിൽ അവതരിപ്പിക്കുന്നു. ഇടക്കിടക് നർമം കലർന്ന സംഭാഷണങ്ങൾ […]

Share News
Read More