സന്യാസ ജീവിതത്തിന്റെ ചുവടുവെപ്പുകളുമായി ഒരാൾ കൂടി
ഇൻഫോസിസിലെ ഏറ്റവും പ്രിയപ്പെട്ട ജോലിയും കിട്ടാവുന്ന എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു ഈശോയുടെ പിന്നാലെ പോയ ജീസസ് യൂത്ത് ടെക്നോപാർക്കിലെ സെലസ്റ്റിന് ശേഷം അതെ ഗ്രൂപ്പിൽ നിന്നും ഈശോയുടെ മണവാട്ടിയാകാൻ തീരുമാനിച്ചുകൊണ്ട് അവന്റെ കാൽപാദങ്ങളെ പിന്തുടർന്ന് MSMI സന്യാസ സഭയിൽ ചേരുന്ന ക്രിസ്റ്റിക്ക് ആശംസകൾ.. Johnson George writes ഞാൻ UST ഗ്ലോബലിൽ വർക്ക് ചെയ്യുന്ന കാലം. പതിവ് പോലെ വ്യാഴാഴ്ച ഉച്ചക്ക് ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിച്ചു. “അളിയാ നീ ഇന്നെങ്കിലും എൻ്റെ കൂടെ […]
Read Moreസന്യസ്തർക്കുവേണ്ടി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസി മുഖ്യമന്ത്രിക്ക് പരാതി നൽകി
സമൂഹമാധ്യമങ്ങളിൽ കടുത്ത അവഹേളനങ്ങൾ നേരിടുന്ന സന്യസ്തരുടെ പരാതികൾ തുടർച്ചയായി അവഗണിക്കപ്പെട്ടുന്ന സാഹചര്യം ചൂണ്ടിക്കാണിച്ച് കേരളാ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരളസമൂഹത്തില്‍ നൂറുകണക്കിന് ആതുരാലയങ്ങളും, വിദ്യാലയങ്ങളും മറ്റ് അനവധി സേവനമേഖലകളും വഴി പ്രതിദിനം ലക്ഷോപലക്ഷം സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായി ജീവിക്കുകയും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തനനിരതരായ നാല്‍പ്പത്തിനായിരത്തോളം വരുന്ന കത്തോലിക്കാ സന്യാസിനിമാര്‍. വിലമതിക്കാനാവാത്തതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും, വളരെയേറെ അവഹേളനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അവര്‍ […]
Read Moreമയ്യഴി തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ
വടക്കേ മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്സ്യായുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു. തികച്ചും കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ ആഘോഷം നടത്തപ്പെടുന്നത്. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റിയായിരിക്കും തിരുനാളിന് നേതൃത്വം വഹിക്കുന്നത്. . കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.ഭക്തർക്ക് വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം […]
Read Moreമുഖ്യദൂതന്മാരെ ഓർമ്മിക്കുമ്പോൾ !?
മാലാഖമാർ എന്നു വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC – 328). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 334 നമ്പറിൽ മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാ ജീവിതത്തിനു മുഴുവൻ പ്രയോജനപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി തിരുസഭ മുഖ്യദൂതന്മാരായ വി. മിഖായേൽ, ഗബ്രിയേൽ റാഫായേൽ എന്നിവരുടെ തിരുനാൾ ആലോഷിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പേരു പരാമർശിക്കപ്പെട്ട മൂന്നു മാലാഖമാരാണിവർ. 1) മുഖ്യദൂതൻ ഗ്രീക്കു […]
Read Moreബഹുമാനപ്പെട്ട മുഖ്യമന്ത്രീ… അങ്ങയുടെ ഈ വാക്കുകൾ കേരളത്തിലെ സ്ത്രീസമൂഹത്തിന് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നു തന്നത്. വളരെ നല്ല തീരുമാനം… അഭിനന്ദനങ്ങൾ…
പക്ഷേ അങ്ങയോട് ചില കാര്യങ്ങൾ ഒന്നു തുറന്നു ചോദിച്ചോട്ടെ… സ്ത്രീകൾ എന്നു പറഞ്ഞാൽ കേരളത്തിലെ എല്ലാവരെയും ആണോ അങ്ങ് ഉദ്ദേശിച്ചത്? അതോ അവിടെയും ചില വേർതിരിവുകൾ ഉണ്ടോ? കൈ മിടുക്ക് കാട്ടുന്നവർ മാത്രമാണോ അങ്ങയുടെ കാഴ്ചപ്പാടിൽ സ്ത്രീകൾ? കാരണം പറയാം, കഴിഞ്ഞ രണ്ടു വർഷമായിട്ട് വിവിധ വാർത്താ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ക്രൈസ്തവ സന്യാസിനികളെ കേരളത്തിലെ ചിലർ കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും വിശേഷണങ്ങളും നൽകി അവഹേളിച്ചപ്പോഴും, അനുവാദം കൂടാതെ ക്രൈസ്തവ സന്യസ്തരുടെ ഫോട്ടോകളെടുത്ത് വൃത്തികേടുകൾ […]
Read Moreമുഖ്യദൂതന്മാർ അഞ്ചു കാര്യങ്ങൾ.
സെപ്റ്റംബർ 29 ന് കത്തോലിക്കാ സഭ മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് ഇവർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമ്മയിൽ AD 530 ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വി.മിഖായേലിന്റെ പേരു മാത്രമേ പരാമർശിച്ചിരുന്നള്ളു. പിന്നിട് കത്തോലിക്കാ സഭാ ചരിത്രത്തിൽ വളരെ വിശുദ്ധമായ ഒരു ദിനമായി ഈ തിരുനാൾ മാറി. തിരുനാളിന്റെ ഉത്ഭവത്തിന്റെ കാരണങ്ങൾ എന്തുമാകട്ടെ, എന്തുകാരണത്താലാണ് സഭയുടെ ആരാധനക്രമത്തിൽ ഒരു ദിവസം മുഴുവൻ […]
Read Moreഈശോയുടെ മരണഭീതിയുടെ ചാപ്പൽ
ഒരു കാലത്ത് ഭീകരതയുടെ പര്യായമായിരുന്ന ഹിറ്റ്ലറിൻ്റെ ദാഹാവിലെ നാസി തടങ്കൽപ്പാളയത്തിൽ അതിൻ്റെ ഓർമ്മയും അനുസ്മരണവും സജീവമായി നിലനിർത്താൻ നിർമ്മിച്ച ആദ്യത്തെ ആത്മീയ നിർമ്മിതിയാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പൽ (Todesangst-Christi-Kapelle). 1941 ഫെബ്രുവരി 4 മുതൽ 1945 ഏപ്രിൽ 29 വരെ ദാഹാവിലെ തടങ്കൽപ്പാളയത്തിൽ കഴിഞ്ഞിരുന്ന മ്യൂണികിലെ സഹായമെത്രാനായിരുന്ന ബിഷപ്പ് ജോഹാന്നസ് ന്യൂഹൗസ്ലറിൻ്റെ ( Johannes Neuhäusler) താൽപര്യമാണ് ഈ കത്തോലിക്കാ കപ്പേളയുടെ ഉത്ഭവത്തിനു പിന്നിൽ. മ്യൂണിക്കിലെ ആർക്കിടെക്റ്റ് പ്രൊഫസറായിരുന്ന ജോസഫ് വീഡേമാൻ്റെ ( Josef Wiedemann) പ്ലാനിലാണ് […]
Read Moreഇറ്റലിയിലെ സ്പോലേട്ടോ കത്ത്രീഡലിൽ നിന്ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുശേഷിപ്പ് കവർച്ച ചെയ്യപ്പെട്ടു…
പോളണ്ടിലെ ക്രാകോ രൂപത ഇറ്റലിയിലെ സ്പോലെട്ടോ മെത്രാപ്പോലീത്ത റെനതോ ബോക്കാർഡോക്ക് 2016 ൽ സമ്മാനിച്ച സ്വർണകവജത്തോട് കൂടിയ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ രക്തത്തിന്റെ തിരുശേഷിപ്പാണ് കഴിഞ്ഞ ദിവസം കവർച്ച ചെയ്യപ്പെട്ടത്… പോലീസ് വന്ന് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഫാ. ജിയോ തരകൻഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.
Read Moreവത്തിക്കാനിലെ വിശുദ്ധരുടെ നാമകരണനടപടികളുടെ ചുമതല വഹിക്കുന്ന കർദിനാൾ ആഞ്ചലോ ബച്ചു രാജിവച്ചു.
വിശുദ്ധരുടെ നാമകരണ നടപടികളുടെ കോൺഗ്രിഗേഷന്റെയും കർദിനാൾ പദവിയിൽ നിന്നും ഉള്ള ചുമതലകളിൽ നിന്നും ആർച്ച്ബിഷപ്പ് അഞ്ചാലോ ബച്ചുവിന്റെ രാജി അപേക്ഷ മാർപാപ്പ സ്വീകരിച്ചു. വത്തിക്കാന്റെ അഭ്യന്തര ചുമതല വഹിക്കുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന കോൺഗ്രിഗേഷന്റെ പകരക്കാരിൽ രണ്ടാമനായി ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിൽ ലണ്ടനിലെ മന്ദിരത്തിന്റെ ക്രയവിക്രയമായും, സാമ്പത്തിക നടപടികളുടെ ഭാഗമായും ആരോപണ വിധേയനായത് കൊണ്ടാണ് ഈ രാജി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 10ന് അസ്സീസിയിൽ വച്ച് നിശ്ചയിച്ചിരുന്ന വാഴ്. കാർളോ അക്വിറ്റസിന്റെ നാമകരണ […]
Read More