കോവിഡ് മരണത്തിനുള്ള അപ്പീൽ: സംശയങ്ങൾക്ക് ദിശ ഹെൽപ്പ് ലൈൻ

Share News

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീൽ നൽകുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെൽപ് ലൈൻ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471-2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്. ഇ-ഹെൽത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്. പരിചയ സമ്പന്നരായ സോഷ്യൽവർക്ക് പ്രൊഫഷണലുകളുടെയും ഡോക്ടർമാരുടെയും ഏകോപനമാണ് ദിശ. വിവിധ സേവനങ്ങൾക്കായി 25 ഡെസ്‌കുകളാണ് പ്രവർത്തിക്കുന്നത്. 75 ദിശ കൗൺസിലർമാർ, 5 […]

Share News
Read More

നമ്മുടെ സമ്പദ് വ്യവസ്ഥയെ നാം പൂട്ടിയിടാൻ തുടങ്ങിയത് കൊറോണക്കാലത്തൊന്നുമല്ല. തുറന്നു വിടാനുള്ള ശ്രമവും ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.|മുരളി തുമ്മാരുകുടി

Share News

മൂന്നാറും കുമാരകവും കോവളവും ഒക്കെപ്പോലെ അഞ്ചോ പത്തോ പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ കേരളം ആകെ വികസിച്ചു കിടക്കുന്ന ഒരു ടൂറിസം മേഖലയാണ് പുതിയ മന്ത്രിയുടെ സ്വപ്നം.

Share News
Read More

ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്.

Share News

സ്പെഷ്യൽ കാരക്ടർസ്, നമ്പറുകൾ കൂടെ ഉൾപ്പെടുത്തുമ്പോൾ പാസ്സ്‌വേർഡ് കൂടുതൽ സ്ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്‌വേർഡുകളാണ് നമ്മുടെ ഡിജിറ്റൽ ജീവിതത്തെ നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്സ്‌വേർഡുകൾക്ക് സുപ്രധാനമായ പങ്കുവഹിക്കുന്നു. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ആവശ്യമാണ്. പലപ്പോഴും നമ്മൾ പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. 123456 987654 , PASSWORD, 111111 തുടങ്ങിയ ദുർബ്ബലമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുന്നവരുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക. […]

Share News
Read More

“കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യൻ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം”

Share News

ജനകീയമായ ഊണ് ആദ്യമായി ഹോട്ടലിൽ നിന്നും ഊണ് കഴിച്ചത് തൊള്ളായിരത്തി എഴുപത്തി മൂന്നിൽ ആണ്. അച്ഛൻ തൃശൂരിൽ ആശുപത്രിയിൽ ആയിരുന്നു. അമ്മൻവറെ കൂടെ അച്ഛനെ കാണാൻ പോയി. ഉച്ചക്ക് ഹോട്ടലിൽ ആണ് കഴിച്ചത്. അന്ന് കേരളത്തിൽ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്, അത്കൊണ്ട് ഹോട്ടലിൽ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാൻഡേർഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓർമ്മ. അതിൽ ഒറ്റ പ്രാവശ്യമേ ചോറ് വിളമ്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കിൽ “സ്പെഷ്യൽ ഊണ്” കൂപ്പൺ എടുക്കണം. അതിന് […]

Share News
Read More

..”ആ പാലത്തിന്റെ പേരൊക്കെ ഒന്ന് ലേലത്തിന് വച്ചാൽ നാട്ടിൽ കാശുളളവർ അവരുടെ അച്ഛനമ്മമാരുടെ പേരിലും കാശും പൊങ്ങച്ചവും ഉള്ളവർ സ്വന്തം പേരിലും പേരുകൾ വാങ്ങും, വേണമെങ്കിൽ ബോർഡിന്റെ ചിലവും വഹിക്കും. “|മുരളി തുമ്മാരുകുടി

Share News

എന്റപ്പൻ പാലം കേരളത്തിലെ സർക്കാർ സംവിധാനങ്ങളും ആയി എന്തെങ്കിലും ആശയങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്ഥിരമായി കിട്ടുന്ന മറുപടിയാണ് “ഫണ്ടില്ല” എന്നുള്ളത്. ഇത് സത്യവുമാണ്. നികുതി കിട്ടുന്നത് കൂടുതലും ശമ്പളത്തിനും പെൻഷനും മറ്റു ക്ഷേമപ്രവർത്തനത്തിനും ഒക്കെ ചിലവാക്കിക്കഴിഞ്ഞാൽ പിന്നെ പുതിയ കാര്യങ്ങൾക്ക് ചിലവാക്കാൻ പണം അധികമില്ല. കടമോ കിഫ്ബിയോ ഒക്കെ ആകാമെന്ന് വച്ചാൽ അത് തിരിച്ചു കൊടുക്കണം, പോരാത്തതിന് കേന്ദ്ര സർക്കാർ തീരുമാനിച്ച ചില പരിധികളും ഉണ്ട്. സ്വകാര്യ സംരംഭങ്ങൾ ഒക്കെ ഓരോ പ്രസ്ഥാനം നടത്തി പണം ഉണ്ടാക്കാറുണ്ട്. […]

Share News
Read More

ചോദ്യങ്ങൾ ചോദിക്കാൻ വീണ്ടും മന്ത്രിമാർ കൈ ഉയർത്തുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും സമയം ഒന്നര മണിക്കൂർ കഴിഞ്ഞിരുന്നു.| മുരളി തുമ്മാരുകുടി

Share News

മന്ത്രിമാരെ പഠിപ്പിക്കുന്പോൾ …ഇത്തവണ നാട്ടിലുള്ള ഒരു ദിവസം അവിചാരിതമായി ശ്രീ ജയകുമാർ (ഐ. എം. ജി. ഡയറക്ടർ) വിളിച്ചു. “ഇപ്പോൾ നാട്ടിലുണ്ടോ?” “ഉണ്ട്” എന്നാണ് പോകുന്നത്?” “ഈ മാസം 13 ന്.” “അത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കാൻ പറ്റുമോ? ഇനി ഞാൻ കാര്യം പറയാം. കേരളത്തിലെ എല്ലാ മന്ത്രിമാർക്കും വേണ്ടി ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. അതിൽ മുരളി ഒരു ക്ലാസ് എടുക്കണം. നേരിട്ടെടുക്കുന്നതാണല്ലോ കൂടുതൽ നല്ലത്.” “നല്ല കാര്യമാണ്. വരാൻ സന്തോഷമേയുള്ളൂ. പക്ഷെ ഒരു മാസമായി […]

Share News
Read More

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായുംപ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

Share News

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. ”ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ 10:10) എന്ന ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ […]

Share News
Read More

പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഐ. എം. ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചേരി തിരിഞ്ഞ് മത്‌സരിച്ചു. സർക്കാരിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് […]

Share News
Read More

മതസൗഹാര്‍ദവും സമുദായ സഹോദര്യവും സംരക്ഷിക്കണം-കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

Share News

മതസൗഹാര്‍ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും ഈ ദിവസങ്ങളില്‍ കേരളസമൂഹത്തില്‍ നടക്കുന്നുണ്ടല്ലോ. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ പാരമ്പര്യം. അതിനു ഒരു വിധത്തിലും കോട്ടം തട്ടാന്‍ നാം അനുവദിക്കരുത്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സഹോദര്യം നാം മുറുകെപ്പിടിക്കണം. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യ ങ്ങളില്‍പോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാ വരും പരിശ്രമിക്കേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന […]

Share News
Read More

സിസ്റ്റർ ലിസ്സിക്ക് 150 വീടുകൾ !?

Share News
Share News
Read More