പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന |അതിരുകടന്നതായിപ്പോയി| സമുദായങ്ങളെ ഭിന്നിപ്പിക്കരുത് |കോൺഗ്രസ് നേതാക്കൾ
പ്രതിപക്ഷനേതാവും കെപിസിസി വർക്കിങ് പ്രസിഡണ്ടും അവരുടെ ഫേസ്ബുക്കിൽ പ്രതികരിച്ചത് കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും […]
Read Moreലോകോത്തര നിലവാരമുള്ള ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ താങ്ങാൻ പല കേരളീയർക്കും ഇപ്പോഴും കഴിയാത്തത് നിർഭാഗ്യകരമാണ്|ഡോ .അരുൺ ഉമ്മൻ
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും… വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ നിരക്ക്, ശിശു-മാതൃമരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ വീക്ഷിക്കുന്ന ഒരു മാതൃകാ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉയർന്ന ആയുർദൈർഘ്യം, അനുകൂലമായ ലിംഗഅനുപാതം, […]
Read Moreപ്രതിരോധം പ്രധാനം: നിപ വൈറസ് അറിയേണ്ടതെല്ലാം
September 5, 2021 സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും […]
Read Moreകോണ്‍ഗ്രസിന് എകെജി സെന്ററില്‍ നിന്ന് ഉപദേശം വേണ്ട: വി ഡി സതീശന്‍
തിരുവനന്തപുരം : കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ തങ്ങള്‍ പരിഹരിച്ചോളാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിന് എകെജി സെന്ററില്‍ നിന്നും പ്രത്യേക ഉപദേശവും മാര്‍ഗനിര്‍ദേശവും ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സിപിഎമ്മില്‍ നടക്കുന്നതെന്താണ്, ഇതിന് മുമ്പ് നടന്നതെന്താണ് . എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആലപ്പുഴയില്‍ പാവം ജി സുധാകരനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താ ?. ഇഷ്ടക്കാരെയും ഇഷ്ടക്കാരല്ലാത്തവരെയും സൗകര്യപൂര്‍വം ചെയ്തിട്ട്, […]
Read Moreദേവാലയങ്ങൾ ആശുപത്രികൾ ആകുമ്പോൾ!!!
ക്രൂശിത രൂപത്തിനുതാഴെ, അൾത്താരയോട് ചേർന്ന് ഓക്‌സിജൻ സിലണ്ടറുകൾ ഉൾപ്പെടെയുള്ള ചികിത്‌സാ സംവിധാനങ്ങൾ ക്രമീകരിച്ച ഈ ദേവാലയത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫിലിപ്പൈൻസിലെ ക്യൂസോൺ സിറ്റി ആശുപത്രിയിലെ ദേവാലയയം. ആശുപത്രിക്കിടക്കൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ കൈക്കൊണ്ട ഈ നിർണായ ഇടപെടൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വിശ്വാസജിവിതവും ആരാധനാലയവും വേദനിക്കുന്നവർക്കും വിഷമിക്കുന്നവർക്കും വേണ്ടപ്പോൾ ഉപയോഗിക്കാനാണെന്ന് കരുതുന്നതുകൊണ്ടാണ് ഇത്തരം ശുശ്രുഷകൾ പള്ളിക്കുള്ളിൽപോലും അനുവദിക്കുന്നത് . സഭയുടെ സാർവത്രിക സാമൂഹ്യ ചിന്തകൾ മനസ്സിലാക്കണം .സഭയുടെ സംവിധാനം ,നേതൃത്വം നന്മകൾ നിറഞ്ഞതാണ് സാബു ജോസ് ,എറണാകുളം .
Read Moreസംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചു
പുതിയ കാലത്തിൽ നമ്മളിൽ പലരും റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിർദേശങ്ങളും റേറ്റിങ്ങും ആർക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു. സമാന രീതിയിൽ, സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുകയാണ്. അതിനാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചത്. ഈ ആപ്പിലൂടെ, പൗരന്മാർക്ക് […]
Read Moreസംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. 9 മണി വരെ പലയിടത്തും വൈദ്യുതി തടസ്സപ്പെടും. 15 മിനിറ്റ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതായി കെഎസ്‌ഇബി അറിയിച്ചു.സാങ്കേതിക തടസം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ആറ് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചതായി കെഎസ്‌ഇബി അറിയിച്ചു.വൈദ്യുതിയുടെ കുറവ് നികത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതിയെത്തിക്കാന്‍ […]
Read More‘മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ (Protect Breast feeding – a Shared Responsibility) എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ പ്രമേയം.
അമ്മയും കുഞ്ഞും ഇനി സൂപ്പറാകട്ടെ: കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ് തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്റിംഗ് ചെയ്യുന്നതാണ്. ‘മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ (Protect Breast feeding – a Shared Responsibility) എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ […]
Read More