മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം..|Uma Thomas MLA

Share News

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ന് എന്നെ വീട്ടിലെത്തി സന്ദർശിച്ചതിൽ അത്യന്തം സന്തോഷം.. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവ്വം സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയിൽ എത്തി ചേർന്നത്.. അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ട്. ആത്മാർത്ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി.. ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി! Uma Thomas MLA

Share News
Read More

ഇനി പറയാനുള്ളത് കാൻസർ വന്നു ചികിത്സയിൽ ഇരിക്കുന്നവരോടാണ്.|അസുഖം വന്നാൽ അതിനെ ധൈര്യമായി നേരിടുക.|ചികിത്സിക്കുന്ന ഡോക്ടറെയും, കഴിക്കുന്ന മരുന്നിനെയും, ദൈവത്തെയും ഉറച്ചു വിശ്വസിക്കുക.

Share News

ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ് .. നിരന്തരം ക്ഷീണം, food കഴിച്ചാൽ അന്നേരം ടോയ്ലറ്റ് ൽ പോണം, വിശപ്പില്ല, ഇടയ്കിടയ്ക്ക് വയറു വേദന ഇങ്ങനെ ഒക്കെയുള്ള നൂറായിരം പ്രശ്നങ്ങളും ആയാണ് കഴിഞ്ഞ 2021 ഡിസംബറിൽ ഞാൻ കൊച്ചിയിലെ എണ്ണം പറഞ്ഞ ഗ്യാസ്ട്രോയേക്കാണുന്നത്. Endoscoy, colonoscopy, blood ടെസ്റ്റുകൾ ഒക്കെ ചെയ്തിട്ട് എനിക്ക് IBS ആണെന്ന നിഗമനത്തിൽ ഡോക്ടർ എത്തി. ഒരുമാസം മെഡിസിൻ കഴിച്ചിട്ടും മാറ്റം ഇല്ല. വീണ്ടും ഡോക്ടർ നെ കണ്ടു. ടെൻഷൻ കൊണ്ട് ഉണ്ടാവുന്നതാണ് ഇതൊക്കെ […]

Share News
Read More

‘സെക്സിസം’ പഠിപ്പിച്ച മകൾ!!!

Share News

എന്നെ ‘സെക്സിസം’ പഠിപ്പിച്ച മകൾ!!! അന്നവൾക്ക് 13 വയസ്സാണ്.മൊബൈലിൽ വീഡിയോ കാണുന്ന ഞാൻ. തൊട്ടടുത്ത് തന്നെ മകളുമുണ്ട്. സ്ക്രോളിങ്ങിനിടെ മലയാളത്തിലെ ഒരു ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയുടെ വീഡിയോ വന്നു.വളരെ ചെറിയ പെൺകുട്ടിയാണ് പാട്ടു പാടാൻ വന്നിരിക്കുന്നത്. ദിവസങ്ങൾക്കു ശേഷം കണ്ട സന്തോഷത്തിൽ മ്യൂസിക് ഡയറക്ടറായ ജഡ്ജി അങ്കിൾ പെൺകുട്ടിയോട് കുശലം ചോദിക്കുന്നു. “മോളെ, കുറച്ചു നാളായല്ലോ കണ്ടിട്ട്.അല്പം തടിച്ചോ? തടിക്കണ്ട കെട്ടോ..മാമനെ നോക്ക്. ഇങ്ങനെ തടി നല്ലതല്ല.” പെൺകുട്ടി വെറുതെ തലയാട്ടി ചിരിച്ചു. എന്നാൽ അരികത്തു […]

Share News
Read More

” നിന്റെ ഗുണങ്ങളെ പോലെ തന്നെ നിന്റെ എല്ലാ അപാകതയും എനിക്ക് ഇഷ്ടമാണ്. നിന്നെ കുറിച്ച് എനിക്ക് ഒരു പരാതിയും ഇല്ല. “

Share News

ഭാര്യ ഒരിക്കല്‍ അയാളോട് പറഞ്ഞു… നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പല സ്വഭാവങ്ങളും എനിക്കുണ്ട്. എനിക്ക് ഇഷ്ടപ്പെടാത്ത പലതും നിങ്ങള്‍ക്കും ഉണ്ട് . അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരസ്പരം ഒന്ന് പങ്കു വെക്കണം. അതിനു ഒരു കാര്യം ചെയ്യാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്റെ അപാകതകള്‍ നിങ്ങളും, നിങ്ങളുടേത് ഞാനും ഒരു പേപ്പറില്‍ എഴുതി വെക്കാം. എന്നിട്ട് അത് രണ്ടു പേരും ചേര്‍ന്ന് വായിക്കാം . അങ്ങനെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു തിരുത്തി നമുക്ക് മുന്നോട്ടു പോകാം. ഭര്‍ത്താവ് […]

Share News
Read More

ഒന്നോർത്താൽ ഇവരുടെയൊക്കെ സ്വപ്നങ്ങൾ എൻ്റെതും കൂടിയല്ലേ ?..

Share News

ഉറ്റവരുടെ സ്വപ്നങ്ങൾ !. സ്ക്കൂളിൽ പഠിച്ചിറങ്ങിയപ്പോൾ വഴിപിരിഞ്ഞതാണ് ഞങ്ങൾ .ഏറെനീണ്ട ഒരു ഇടവേളയ്ക്കു ശേഷം ഈ അടുത്ത ദിവസങ്ങ ളി ലാ ണ് അവളുമായി സംസാരിക്കാൻ ഒരവസരം ഒത്തു വന്നത് . വർഷങ്ങളായി വിദേശത്തു താമസിക്കുന്ന അവളുമായി പഴയ കഥകളൊക്കെ പറഞ്ഞ് എത്ര നേരം സംസാരിച്ചി രുന്നു എന്നു തന്നെ ഓർമ്മയില്ല. “നാടിനെപ്പറ്റിയുള്ള നിൻ്റെചെറിയ ചെറിയ കുറിപ്പുകൾ ആ ചെറിയ പട്ടണത്തിലേയ്ക്ക് എത്തി ച്ചേരണമെന്നുള്ള എൻ്റെ മോഹങ്ങൾ ക്ക് ചിറകുകൾ നൽകിയിരിക്കുന്നു ” ഇത്രയും അവൾ പറഞ്ഞു […]

Share News
Read More

“ആരും ഒരിക്കലും മറന്നു വെച്ച കുട എടുക്കാൻ തിരികെ പോകരുത്”

Share News

*”ആരും ഒരിക്കലും**മറന്നു വെച്ച കുട എടുക്കാൻ മറക്കരുത്…”* അച്ഛനോടൊപ്പം കഴിഞ്ഞിരുന്ന മകൻ പുതിയൊരു വീടു വെച്ചു താമസം മാറി……, അനിവാര്യമായിരുന്ന ഒരു വേർപിരിയലായിരുന്നു അത്‌….. പഴമ തളം കെട്ടി നിൽക്കുന്ന ആ വീട്ടിൽ താമസിക്കാൻ മകൻ ഒരിക്കലും ഇഷ്ടപെട്ടിരുന്നില്ല……, സ്വന്തം ഇഷ്ടപ്രകാരം പടുത്തുയർത്തിയ പുതിയ വീട്ടിലേക്ക് ഭാര്യയും, കുട്ടികളുമായി അയാൾ ചേക്കേറി……., അച്ഛനോട് കൂടെ ചെല്ലാൻ മകൻ ആവുന്നത്ര നിർബന്ധിച്ചതാണ്……, പക്ഷേ ആ വൃദ്ധൻ പോയില്ലെന്ന് മാത്രമല്ല, ഒറ്റക്കാണെങ്കിലും ആ പഴഞ്ചൻ വീട്ടിൽ കഴിഞ്ഞു കൊള്ളാമെന്ന് പാവം […]

Share News
Read More

‘എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം.”

Share News

ഒരിക്കൽ ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റയോട് അവതാരകൻ ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷമേതാണ്?” അദ്ദേഹം പ്രതികരിച്ചത് : ജീവിതത്തിൽ സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ധാരാളം പണവും സ്വത്തും സമ്പാദിച്ചുകൂട്ടിയതാണ് ഒന്നാമത്തെ ഘട്ടം. പക്ഷെ അവിടെ എനിക്ക് ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. പിന്നെ രണ്ടാമത്തെ ഘട്ടം വന്നു. വളരെ വിലപിടിപ്പുള്ള വസ്തുക്കൾ ഞാൻ ശേഖരിക്കാൻ തുടങ്ങി.അതിൽ നിന്നും ലഭിച്ച സന്തോഷവും താൽക്കാലികം മാത്രമാണെന്ന് വളരെ പെട്ടെന്ന് ഞാൻ […]

Share News
Read More

കുറവിലങ്ങാട് ഇടവകക്കാരുടെ അകമഴിഞ്ഞ പിന്തുണയും വിദ്യാഭ്യാസ കാര്യങ്ങളിലുള്ള തല്പരതയും ദീർഘവീക്ഷണവുമാണ് ദേവമാതാ കോളേജിൻ്റെ മുതൽക്കൂട്ട്.

Share News

ദേവമാത കോളേജ് എൻ്റെ അഭിമാനം; എന്നെ ഞാനാക്കിയ എൻ്റെ കോളേജ് രാജ്യത്തെ ഏറ്റവും മികച്ച 150 കോളേജുകളുടെ പട്ടികയിൽ ഇടം പിടിച്ച് കുറവിലങ്ങാട് ദേവമാതാ കോളേജ്. ഈ വർഷത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കോളേജ് വിഭാഗത്തിൽ ദേശീയതലത്തിൽ മികച്ച 150 സ്ഥാപനങ്ങളുടെ പട്ടികയിൽ ദേവമാതാ കോളേജും ഇടം പിടിച്ചു. പഠന ബോധന സൗകര്യങ്ങൾ, ഗവേഷണവും വൈദഗ്ധ്യ പരിശീലനവും, ബിരുദ ഫലങ്ങൾ, സാമൂഹ്യ ക്ഷേമ പ്രവർത്തന പങ്കാളിത്തവും ഉൾക്കൊള്ളലും, സഹസ്ഥാപനങ്ങളുടെ അഭിപ്രായം എന്നിവ കണക്കിലെടുത്താണ് ഈ […]

Share News
Read More

പ്രിയപ്പെട്ട ജോയൽ, ക്യാമറയിൽ പകർത്തിയ ഓരോ ഫ്രെയിമുകളും നിന്റെ ഓട്ടോഗ്രാഫുകളാണ് മരണമില്ലാതെ ജീവിക്കുന്നവ…

Share News

ജോയൽ തോമസ് ക്യാമറയെയും ക്യാമറയ്ക്കുള്ളിൽ പതിയുന്ന ജീവിതങ്ങളെയും ഒരുപാട് സ്നേഹിച്ചവൻ. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച അവൻ യാത്രയായി G-band നിർമ്മിച്ച ഞാൻ സംവിധാനം ചെയ്ത Dream big എന്ന ഡോക്യുമെന്ററി വെബ് സീരീസിന്റെ പല എപ്പിസോഡുകളും ചിത്രീകരിച്ചത് ജോയൽ ആയിരുന്നു നിരവധിയായ അവാർഡുകൾ സ്വന്തമാക്കിയ angel and Doll എന്ന ഷോർട്ട് ഫിലിമിലും ജോയൽ എന്നോടൊപ്പം ഉണ്ടായിരുന്നു. ജോലിയോടുള്ള ആത്മാർത്ഥത അവന്റെ വർക്കുകളിൽ കാണാൻ കഴിയും നിരവധിയായ സിനിമകളിലും പരസ്യങ്ങളിലും പല ക്യാമറമാന്‍മാരുടെ അസിസ്റ്റന്റ് ആയും […]

Share News
Read More

ഇവരുടെ മുഖത്തെ ചിരിയും , നിഷ്കളങ്കമായ സംസാരം മനസിൽ നിന്ന് മായുന്നില്ല.

Share News

ചേച്ചീ അച്ചാറ് വേണോ, നോക്കിയപ്പോൾ ഞാൻ കണ്ടത് അമ്മയും മകനേയും ‘ സ്ഥലം തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻ്റ്’ മുഖത്തെ ക്ഷീണവും നിഷ്കളങ്കതയും കണ്ടപ്പോൾ അച്ചാറ് വാങ്ങാമെന്ന് വിചാരിച്ചു. വീണ്ടും അവര് പറയുന്നു മാങ്ങയും, ഇഞ്ചിയും തരാം’, നെല്ലിക്ക അച്ചാറ് ഉച്ചക്ക് ചോറിന് എടുത്തു. അത് പൊട്ടിച്ചതാണ്. അവരോട് താമസിക്കുന്നത് എവിടാണന്നു ചോദിച്ചു ‘ കുടയത്തൂര് വാടകക്കു താമസിക്കുന്നു എന്ന മറുപടി ലഭിച്ചു. ഭർത്താവിന് വല്ലപ്പോഴുമേ പണി ഉള്ളു. ഇവരുടെ പേര് ജിൻസി, മകൻ ആൽവിൻ നാലാം […]

Share News
Read More