കോവിഡ് പ്രതിരോധം: ആശങ്ക വേണ്ട, സർക്കാർ ഒപ്പമുണ്ട്

Share News

കോവിഡ് വ്യാപനം തടയുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളാകെ തന്നെയും ഒരുമിച്ചു പ്രയത്നിക്കുകയാണ്. പൊതു ജനങ്ങൾക്ക് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്ത വിധമാണ് നമ്മുടെ ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രാഥമിക കേന്ദ്രങ്ങളിലും, ലക്ഷണങ്ങൾ ഉള്ളവർക്ക് ആശുപത്രികളിലും ചികിത്സ ലഭ്യമാക്കുന്നു. കോവിഡ് ചികിത്സ ചെലവേറിയതാണ്. എങ്കിലും സംസ്ഥാന സർക്കാർ പരിപൂർണ്ണമായും സൗജന്യമായാണ് ചികിത്സ ലഭ്യമാക്കുന്നത്. ആശങ്ക കൂടാതെ രോഗത്തെ തടയാൻ നമുക്ക് സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളവർക്ക് ദിശയിൽ കൗൺസിലിംഗും ലഭ്യമാണ് .കോവിഡ് വ്യാപനം തടയുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളാകെ […]

Share News
Read More

തിരുവനന്തപുരം നഗര പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും

Share News

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാൽ […]

Share News
Read More

ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 641 പേര്‍ രോഗമുക്തി നേടി – 29 07 2020

Share News

706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗം ബാധിച്ചു ചികിത്സയിലുള്ളത് 10,350 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 11,369  19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള […]

Share News
Read More

പ്രസവിച്ച ഉടൻ മക്കളെ തെരുവിലെറിഞ്ഞുകടന്നുകളഞ്ഞ അവിവാഹിതരായ അമ്മമാർ കുരിയൻചേട്ടനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു.

Share News

ഒരു ഇതിഹാസത്തിൽ മുങ്ങിത്താന്ന പ്രതീതിയാണ് ചിലരുടെ ജീവിതകഥകൾ നമ്മിൽ സൃഷ്ടിക്കുന്നത്. അവർ നടന്നുവന്ന ഇരുൾമൂടിയ അഗ്നിപഥങ്ങൾ വിസ്മയത്തുമ്പത്തെത്തിക്കുന്നതോടൊപ്പം നമ്മെ അനിർവചനീയമായ ഒരു ജീവിതദർശനത്തിന്റെ കാൽച്ചുവട്ടിൽ തളച്ചിടുന്നു. സങ്കല്പിക്കാത്തതു സങ്കല്പിക്കുകയും പ്രവർത്തിക്കാത്തത് പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് പുതിയൊരു ഭാവുകത്വത്തിന്റെ അദ്ധ്യാസനക്കാരായി ചരിത്രത്തിന്റെ ലാവണ്യസങ്കല്പങ്ങളെ തിരുത്തിയെഴുതുന്നവർ. ഇവർ വരച്ചിടുന്ന സ്വാർത്ഥരഹിതമായ ജീവിതത്തിന്റെ സുവർണലിപികൾ വായിച്ചുമനസ്സിലാക്കുവാൻ നാം തപസ്സിരിക്കണം. അണയാത്ത ക്ലേശങ്ങളുടെ മുഖത്തുനോക്കി സധൈര്യം മുന്നോട്ടുകുത്തിച്ച ഇവരുടെ കഥകൾ കേൾക്കുമ്പോൾ, കഷ്ടപ്പാടുകളിലൂടെ അവതീർണമാക്കപ്പെടുന്ന ഇതിഹാസജീവിതങ്ങളുടെ ചൂടും ചൂരും നിറഞ്ഞ പാതയോരത്താണ് നാം എത്തിച്ചേരുന്നത്. […]

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു

Share News

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,31,669 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ 34,000 കടന്നു. 34193 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 48513 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഈ സമയത്ത് 768 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 509447 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 9,88,029 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും […]

Share News
Read More

വാളാടേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണം: പി.കെ.ജയലക്ഷ്മി.

Share News

മാനന്തവാടി: വാളാട് പ്രദേശത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണവും വൈറസ് വാഹകരുടെ എണ്ണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണമെന്ന് മുൻമന്ത്രിയും എ.ഐ.സി.സി അംഗവുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. ജനങ്ങൾ ഒന്നടങ്കം ആശങ്കയിലാണ്. വൈറസ് വ്യാപനം 10 ദിവസം പിന്നിട്ടതിനാൽ സമ്പർക്കം ഉള്ള പലരും ഭീതി അകറ്റുന്നതിന് പരിശോധന നടത്തണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്. വാളാട് രോഗവ്യാപനത്തിന് ഇടയാക്കിയത് അധികൃതരുടെ വീഴ്ചയാണെന്നും ജയലക്ഷ്മി ആരോപിച്ചു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും ജാഗ്രത കുറവാണ് ആളുകൾ ഒന്നിച്ചു […]

Share News
Read More

“കോവിഡിനെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മണ്ടത്തരം”

Share News

മലയാളത്തിലെ പ്രധാന വാണിജ്യ വ്യവസായിക ദ്വൈ വാരികയിൽ പ്രസിദ്ധികരിച്ച പ്രസക്തമായ ലേഖനം ,വിവിധ മാധ്യമങ്ങളിലെ മികച്ച നിരീക്ഷണങ്ങൾ പരിചയപ്പെടുത്തുന്ന മാധ്യമ വീഥിയിൽ . കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണും ട്രിപ്പ്ള്‍ ലോക്ക്ഡൗണും കണ്ടെയ്ന്‍മെന്റ് സോണും ഒക്കെ ഏര്‍പ്പെടുത്തുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതമാണ് ഉണ്ടാവുന്നതെന്നും കോവിഡ് പ്രതിരോധത്തിന് ലോക്ക്ഡൗണ്‍ പരിഹാര മാര്‍ഗ്ഗമല്ലെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. ടോണി തോമസ്. ആഗോള വമ്പനായ നിസാന്‍ മോട്ടര്‍ കോര്‍പ്പറേഷന്റെ ഡിജിറ്റല്‍ ഹബ് കേരളത്തില്‍ ആരംഭിക്കാന്‍ നിര്‍ണായക പങ്കു വഹിച്ച […]

Share News
Read More

സർക്കാർ കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്.

Share News

കേരളാ സർക്കാർ COVID കൈകാര്യം ചെയുന്ന രീതിയിൽ സ്തുത്യർഹമായ കാര്യങ്ങളിൽ ഒന്നാണ് സ്വകാര്യ ആശുപത്രികളുടെ ചികിത്സ, സ്വകാര്യ മേഖലയിലെ പരിശോധന നിരക്കുകൾ നിജപ്പെടുത്തി പരസ്യപ്പെടുത്തിയത്. Chief Secretary, Government of Kerala അദ്ദേഹത്തിന്റെ FB പേജിൽ പങ്കുവച്ച പട്ടിക ഞാൻ ഇവിടെ കൊടുക്കുന്നു .മറ്റ് സ്ഥലങ്ങളിൽ സംഭവിക്കുന്നതു പോലെ, സ്വകാര്യ ലാഭത്തിനായി കോവിഡിനെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല എന്ന് തുടക്കം മുതൽ, Chief Minister’s Office, Kerala സർക്കാർ നിലപാടുകളിൽ വ്യക്തമായിരുന്നു. Tony Thomas Global Tech […]

Share News
Read More

ആലപ്പുഴ രൂപത എപ്പോഴും സമൂഹത്തിലെ മാനവിക ദർശനങ്ങളുടെ കെടാവിളക്കാണ്.. കെ സി വേണുഗോപാൽ MP

Share News

ക്രിസ്തു ദേവന്റെ വാചകങ്ങളെ ഇത്രമേൽ ഹൃദയത്തിൽ പുണർന്ന ആലപ്പുഴ രൂപത എപ്പോഴും സമൂഹത്തിലെ മാനവിക ദർശനങ്ങളുടെ കെടാവിളക്കാണ്.. ആലപ്പുഴയിലെത്തിയ കാലം മുതൽ മത്സ്യ തൊഴിലാളികൾ അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരോട് ഈ സഭ തുടർന്നിട്ടുള്ള സമീപനം യഥാർത്ഥ ക്രൈസ്തവ ദർശനങ്ങളെ നമ്മെ വീണ്ടും ഓർമ്മിപ്പിക്കും. . കരിമണൽ ഖനന വിഷയത്തിലും, സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേരളത്തെ ഭയത്തിലാഴ്ത്തിയ പ്രളയത്തിന്റെ രക്ഷാ പ്രവർത്തനങ്ങളിലും ഈ സഭയും അവിടുത്തെ വൈദികരും കാണിച്ചിട്ടുള്ളത് മഹനീയമായ മാതൃകയാണ്.. ഇപ്പോൾ ഈ കോവിഡ് കാലത്തും മൃതദേഹങ്ങൾ തെരുവിൽ […]

Share News
Read More

രോഗവ്യാപന ഭീതിയില്‍ മനുഷ്യത്വം മറക്കരുത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Share News

കാക്കനാട്: മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊറോണ വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രോഗവ്യാപനത്തിന്‍റെ ക്ഷിപ്രതയും രോഗത്തെ ചെറുക്കാന്‍ പര്യാപ്തമായ വാക്സിന്‍റെ അഭാവവും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഗുരുതരമായ ഈ സാഹചര്യത്തെ നേരിടുവാന്‍ സാഹോദര്യത്തിലും പരസ്പരമുള്ള കരുതലിലും എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു സീറോമലബാര്‍സഭയുടെ കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നിന്നിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രോഗബാധയില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും […]

Share News
Read More