ന്യൂനപക്ഷ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തണം: കെസിബിസി
കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നു കെസിബിസി. എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളുടെയും പിന്നാക്കാവസ്ഥ ശാസ്ത്രീയമായി പഠിച്ചിട്ടാണു ക്ഷേമപദ്ധതികളിലെ അനുപാതം നിശ്ചയിക്കേണ്ടത്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ മൈനോരിറ്റി വകുപ്പും മൈനോരിറ്റി കമ്മീഷനും രൂപീകരിച്ചശേഷം ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന സമ്പത്ത് ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി ചെലവഴിക്കുന്നതിനെയാണ് പുനപരിശോധിക്കേണ്ടതായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പാലോളി മുഹമ്മദ്കുട്ടി തന്നെ ഈ വിധിയെ സ്വാഗതം ചെയ്തിരിക്കുന്നുവെന്നത് പ്രതീക്ഷയ്ക്കു […]
Read Moreന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി
കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഏതെങ്കിലും ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരാണ് എന്ന് കരുതുന്നില്ലെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. വളരെ നീതി പൂര്‍വ്വമാണ് ഹൈക്കോടതി ഈ വിഷയം പഠിച്ചതും നിരീക്ഷിച്ചതും വിധി ന്യായത്തില്‍ കുറിച്ചിരിക്കുന്നതും. […]
Read Moreസൗമ്യയുടെ ദാരുണ മരണത്തിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി
കൊച്ചി: ഹമാസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനിയായ സൗമ്യയുടെ ദാരുണമായ മരണത്തിൽ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രീയലക്ഷ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഭരണാധികാരികൾ നടത്തുന്ന ഇത്തരം യുദ്ധസമാനമായ സംഘർഷങ്ങളിൽ നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ ജീവനാണു ഹാനി സംഭവിക്കുന്നതെന്നും സൗമ്യയുടെ മരണം ഇതിനുദാഹരണമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇപ്രകാരം യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും സഹിക്കേണ്ടിവരുന്ന യാതനകള്‍ ആർക്കു ഗ്രഹിക്കാന്‍ കഴിയും? യുദ്ധം […]
Read Moreകോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ| കെ സി ബി സി യുടെ സർക്കുലർ |
പ്രാർത്ഥനയോടൊപ്പം ചില പ്രായോഗിക മാർഗ്ഗങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുറപ്പെടുവിച്ച സർക്കുലറിൽ (10-05-2021) ചൂണ്ടിക്കാണിക്കുന്നു. 1. കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്ക ആശുപത്രികളിൽ ഈടാക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തുക 2. കെസിബിസി പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ ടെലെ – മെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും, ടെലെ – സൈക്കോ – സോഷ്യൽ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട് 3. എല്ലാ രൂപതകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തേണ്ടതും അതുമായി ബന്ധപ്പെടാൻ ആവശ്യമായ ഫോൺ നമ്പറുകൾ […]
Read Moreകോവിഡ് പ്രതിരോധം: സര്‍ക്കാരിന് പിന്തുണ അറിയിച്ച് കെസിബിസി
കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്തുകൊണ്ട് സര്‍ക്കാരിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ടു സഭാംഗങ്ങള്‍ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. കത്തോലിക്കാസഭയുടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നു. വൈറസ് വ്യാപനത്തിന്റെ വര്‍ദ്ധനവു […]
Read Moreആഴക്കടല്‍ മത്സ്യബന്ധന വിവാദം; ‘എല്ലാ നടപടികളും പിന്‍വലിക്കണം’: സര്‍ക്കാരിനെതിരെ കെസിബിസി
കൊച്ചി: തീരദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയും മല്‍സ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയും വിദേശ കമ്ബനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനുവേണ്ടി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി). പ്രതിഷേധത്തിനൊടുവിലാണെങ്കിലും പെട്ടെന്നുതന്നെ അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമുണ്ട്.കരാര്‍ റദ്ദാക്കപ്പെട്ടുവെങ്കിലും 2018 മുതല്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള മറ്റെല്ലാ നടപടികളും അപ്രകാരം തന്നെ നിലനില്‍ക്കുകയാണ്. ആ നിലയ്ക്ക് ഈ കമ്ബനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഇതു പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന് തീരദേശവാസികള്‍ ഭയപ്പെടുന്നു. ഏതു വിധത്തില്‍ ഈ […]
Read Moreകേരളകത്തോലിക്കാ സഭയുടെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി ശ്രീമതി കെ.കെ. ഷൈലജ ടീച്ചർ
കേരളത്തിന്റെ ആരോഗ്യരംഗത്തിന് ആവശ്യം സകലരുടെയും സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണ് എന്ന് ഊന്നിപ്പറഞ്ഞ ബഹു. ആരോഗ്യമന്ത്രി ഈ രംഗത്തെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. കെസിബിസി അല്മായ കമ്മീഷൻ പിഒസിയിൽ സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. സർക്കാരിനെക്കൊണ്ട് തനിയെ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രവർത്തനമേഖലകളും സർക്കാർ തന്നെ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ഈ കോവിഡ് കാലത്തും അല്ലാതെയും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ മുന്നിൽ കത്തോലിക്കാ സ്ഥാപനങ്ങളുണ്ട് എന്ന് […]
Read Moreസാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകേണ്ടതുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ദ്വിദിന കേരള പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിപൂര്‍വകമായ സമ്പദ് വിതരണം ഉറപ്പാക്കിക്കൊണ്ടായിരിക്കണം വികസന സംബന്ധമായ ഏതു പദ്ധതികളും രൂപപ്പെടേണ്ടത്. ലോകം ഏറ്റവും ഗൗരവപൂര്‍ണമായി പരിഗണിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തിന്റെ കാതലാണിത്. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു പരിഹാരം […]
Read More