കോവിഡ് വ്യാപനം: യുഡിഎഫ് സമരപരിപാടികള്‍ മാറ്റിവെച്ചു

Share News

കൊച്ചി:കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച എല്ലാ സമരങ്ങളും മാറ്റിവച്ചായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ അറിയിച്ചു. കോവിഡ് വ്യാപനവും സമരങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധിയും കണക്കിലെടുത്താണ് തീരുമാനമെന്ന് ബെന്നി ബഹന്നാന്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സമരപരിപാടികള്‍ നടത്തുന്നത് ശരിയല്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജൂലൈ 31 വരെ യുഡിഎഫ് സമരങ്ങള്‍ നടത്തില്ല. പ്രതിഷേധ പരിപാടികള്‍ മാറ്റിവയ്ക്കാന്‍ വിദ്യാര്‍ഥി, യുവജന സംഘടനകളോട് ആവശ്യപ്പടാനും യുഡിഎഫ് തീരുമാനിച്ചതായി കണ്‍വീനര്‍ അറിയിച്ചു. […]

Share News
Read More

പിഞ്ചു കുഞ്ഞിന് കാവലായ ഡോ. മേരി അനിതയുടെ നല്ല മനസ്സിന് അഭിനന്ദന പ്രവാഹമാണ്.

Share News

കൊച്ചി: അച്ഛനും അമ്മയ്ക്കും ഒപ്പം ഉണ്ണിക്കുട്ടന്‍ മടങ്ങി… പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി… നിറകണ്ണുകളോടെയാണ് ഡോ. അനിത മേരി ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. കൊവിഡ് കാലത്തെ ഏറ്റവും സുന്ദരവും വൈകാരികവുമായ നിമിഷങ്ങള്‍. ഒരു മാസത്തോളം കളിച്ചും ചിരിച്ചും താലോലിച്ച ഉണ്ണിക്കുട്ടന്‍റെ സംരക്ഷണവലയം മാതാപിതാക്കളിലേക്ക് കൈമാറുമ്പോള്‍ ഡോ. അനിത നല്‍കുന്ന മാതൃക കേരള സമൂഹത്തിന്‍റെ അതിജീവനത്തിന് കരുത്തു പകരുന്നതാണ്. ജൂണ്‍ 15ാം തിയതിയാണ് കൊവിഡ് രോഗബാധിതരായ പെരുമ്പാവൂര്‍ സ്വദേശികളുടെ ആറ് മാസം മാത്രം പ്രായമായ മകന്‍ എല്‍വിന്‍റെ സംരക്ഷണം […]

Share News
Read More

പരീക്ഷകള്‍: കര്‍ശന സുരക്ഷ

Share News

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതലോടെയാണ് പരീക്ഷ നടക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെയാണ് പരീക്ഷ നടത്തുക. 343 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തി മൂവായിരം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാവിലെ 9 മണിയ്ക്ക് എത്തണം. 10 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക. ഉച്ചയ്ക്കു 2.30 മുതലുള്ള കണക്ക് പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുമ്പെങ്കിലും എത്തണം. പരീക്ഷാകേന്ദ്രങ്ങള്‍ പരീക്ഷയ്ക്ക് മുമ്പും ശേഷവും അണുവിമുക്തമാക്കും. സാമൂഹിക അകലം […]

Share News
Read More

സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്നും നാളെയും നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 16 വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ജൂലൈ 17 വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജൂലൈ 18 ശനിയാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്. ജൂലൈ 19 ഞായറാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ […]

Share News
Read More

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു.

Share News

2020-21 വര്‍ഷത്തെ ധനകാര്യ ബില്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ 27-ന് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതുസര്‍വ്വീസ് രൂപീകരിക്കുന്നത്. ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഏകീകരണം. അഞ്ച് വ്യത്യസ്ത വകുപ്പുകള്‍ പരസ്പരം […]

Share News
Read More

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ അപേക്ഷിക്കാം.

Share News

പ്ലസ് വണ്‍ പ്രവേശനം ജൂലൈ 24 ന് തുടങ്ങുമന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് (എച്ച്.എസ്.സി.എ.പി) വഴിയാണ് പ്രവേശന നടപടികള്‍. എച്ച്.എസ്.സി.എ.പി. യുടെ വെബ്‌സൈറ്റായ hscap.kerala.gov.in ല്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ, എസ്എസ്എല്‍സി ഫലങ്ങള്‍ എല്ലാം പുറത്തു വന്നതോടെയാണ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനമായത്. പേര്, മാര്‍ക്ക് വിവരങ്ങള്‍, താല്‍പ്പര്യമുള്ള സ്ട്രീം എന്നിവ പൂരിപ്പിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഎച്ച്എസ്ഇ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. […]

Share News
Read More

മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഈ മാസം അവസാനം മുതൽ വിതരണം ചെയ്തു തുടങ്ങും. ഏകദേശം 48.5 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കും.

Share News

സാധാരണ വിഷുവിനുള്ള ക്ഷേമപെൻഷൻ വിതരണം കഴിഞ്ഞാൽപ്പിന്നെ ഓണത്തിനാണ് പെൻഷൻ വിതരണം ചെയ്യുക. ഇത്തവണ ഈ പതിവ് മാറ്റുകയാണ്. കൊവിഡ് പടരുകയാണ്. പല സ്ഥലത്തും ലോക്ഡൗണാണ്. ഇപ്പോൾ വേണം ജനങ്ങളുടെ കൈയ്യിൽ പണം എത്തിക്കേണ്ടത്.മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഈ മാസം അവസാനം മുതൽ വിതരണം ചെയ്തു തുടങ്ങും. ഏകദേശം 48.5 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കും. ഇതിനു പുറമേ ക്ഷേമനിധി ബോർഡുകളിലെ സർക്കാർ സഹായത്തോടെ വിതരണം ചെയ്യുന്ന പെൻഷൻ ഏകദേശം 10.8 ലക്ഷം പേർക്കും […]

Share News
Read More

ജീവന്റെ വിലയുള്ള ജാഗ്രത മുദ്രാവാക്യവുമായി ബ്രേക്ക് ദി ചെയിൻ മൂന്നാംഘട്ടത്തിലേക്ക്.

Share News

ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ഒരു പ്രധാന ജാഗ്രത നിർദ്ദേശം കൂടി പൊതുജനങ്ങൾക്ക് നൽകുകയാണ്.നമ്മൾ ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിൽ ഇടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, […]

Share News
Read More

ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ്, സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം

Share News

623 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം 432. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഹെല്‍ത്ത് വർക്കർ 9, ഡിഎസ് സി 9. ഒരു മരണമുണ്ടായി. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (57) ആണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.196 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം […]

Share News
Read More