തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറക്കും

Share News

ഇടുക്കി: തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) ന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച്ച തുടങ്ങും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരംഭിക്കുന്ന കേന്ദ്രം വെങ്ങല്ലൂര്‍ – മങ്ങാട്ട്കവല ബൈപാസിലെ സ്വകാര്യ ലോഡ്ജിലാവും പ്രവര്‍ത്തിക്കുക. ഇതിനായി സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തു. കോവിഡ് 19 മായി ബന്ധപ്പെട്ട് തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന ചികിത്സ ഉള്‍പ്പെടെ എല്ലാ നടപടികളും ഇവിടേക്ക് മാറ്റുന്നതിനാണ് തീരുമാനം. കോവിഡ് ട്രീറ്റ്‌മെന്റ് നടക്കുന്നതിനാല്‍ ഭാഗികമായി ഒഴിവാക്കിയ ജില്ലാ ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം സാധാരണ […]

Share News
Read More

കൊല്ലത്ത് കോവിഡ് പ്രാഥമിക ചികിത്സയ്ക്ക് 777 കിടക്കകള്‍ സജ്ജമാവുന്നു

Share News

കൊല്ലം ജില്ലയിൽ കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി എട്ടു  സെന്ററുകളായി 777 കിടക്കകള്‍ സജ്ജമാകുന്നു. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ 90 കിടക്കകളുമായി  പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ആകെ 1000 കിടക്കകളാണ് സജ്ജമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളും സ്ഥാപനങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുളള ഊര്‍ജ്ജിത നടപടികള്‍ നടന്നു വരുന്നു.ചികിത്സാ കേന്ദ്രങ്ങളും സജ്ജമാകുന്ന കിടക്കകളുടെ എണ്ണവും. ട്രാവന്‍കൂര്‍ നഴ്‌സിംഗ് കോളജ്(180), ന്യൂ ഹോക്കി സ്റ്റേഡിയം(180), ബിഷപ്പ് ബെന്‍സിഗര്‍ നഴ്‌സിംഗ് ഹോസ്റ്റല്‍(80), ആശ്രാമം പൊതുമരാമത്ത് വകുപ്പ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍(70), ഡോ നായേഴ്‌സ് ഹോസ്പിറ്റല്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്(40), നെടുമ്പന […]

Share News
Read More

പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Share News

പൂന്തുറ മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്ട്രീയ-സാമുദായിക നേതാക്കളുമായി ഓൺലൈനിലൂടെ മന്ത്രി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ. ജൂലൈ 10ന് പൂന്തുറ മേഖലയിലെ പൊതു ഇടങ്ങളിലും വീടുകളിലും അണുനശീകരണം നടത്തും. പൊതു ഇടങ്ങളിൽ നഗരസങയുടെ നേതൃത്വത്തിലാകും ശുചീകരണ പ്രവർത്തനങ്ങൾ. വീടുകളിൽ കുടുംബാംഗങ്ങൾ തന്നെ […]

Share News
Read More

പൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ

Share News

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ […]

Share News
Read More

സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

Share News

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും […]

Share News
Read More

നെയ്യാർഡാം ഹാച്ചറി ഉദ്ഘാടനം നിർവ്വഹിച്ചു…..

Share News

ഉൾനാടൻ മൽസ്യകൃഷി മേഖലയിൽ വലിയ തോതിൽ പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഗിഫ്റ്റ് (Genetically Improved Farmed Tilapia) ഹാച്ചറിയുടെയും, കാർപ്പ് ഹാച്ചറിയുടെയുംഉദ്ഘാടനം ബഹു.മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ചു. യഥാക്രമം 5 കോടി രൂപയും, 7.46 കോടി രൂപയുമാണ് പദ്ധതിയ്ക്കായ് ചിലവഴിച്ചത്.. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൽസ്യ കുഞ്ഞുങ്ങളുടെ ആവശ്യകത കൂടി വരികയാണ്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ സംയോജിപ്പിച്ചു കൊണ്ട് നിർമ്മിച്ച ഹാച്ചറികളിലൂടെ പ്രതിവർഷം 50 ലക്ഷം ഗിഫ്റ്റും, 50 ലക്ഷം കാർപ്പും വിത്തുല്പാദനമാണ് സർക്കാർ […]

Share News
Read More

സിവില്‍ പൊലീസ് ഓഫീസര്‍: അപേക്ഷ തീയതി നീട്ടി

Share News

നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ്  കോളനികളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരില്‍ നിന്ന് സിവില്‍ പൊലീസ് ഓഫീസര്‍ (പുരുഷനും വനിതയും) (കാറ്റഗറി നമ്പര്‍ 08/20, 9/20) തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 വരെ നീട്ടി. ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള മാതൃകയില്‍ എഴുതിയതോ ടൈപ്പ് ചെയ്തതോ ആയ അപേക്ഷകള്‍ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ടോ […]

Share News
Read More

തീരമേഖലയിലെ 56 സർക്കാർ സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 65 കോടിയുടെ പദ്ധതി

Share News

ഉദ്ഘാടനം ഒമ്പതിന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിലെ 56 സർക്കാർ സ്‌കൂളുകൾക്ക് 65 കോടിയുടെ പശ്ചാത്തല സൗകര്യവികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ ഒമ്പതിന് നിർവഹിക്കും. വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടാണ് കിഫ്ബിയിൽ […]

Share News
Read More

പൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും

Share News

തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പോലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പുറത്തു നിന്ന് ആളുകൾ എത്തുന്നത് […]

Share News
Read More

സ്വർണക്കടത്ത് കേസ്: അന്വേഷണത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Share News

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് . ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും […]

Share News
Read More